തെരഞ്ഞെടുപ്പോ സ്വര്‍ണ്ണക്കടത്തോ ആഴക്കടല്‍ കൊള്ളയോ അല്ല മലയാളിക്ക് പ്രിയം ? പിന്നെയോ, പേളി മാണിയുടെ ഗര്‍ഭവും ബിഗ് ബോസിലെ അനാചാരങ്ങളും നടിമാരുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമൊക്കെയായി മലയാളി വൈകുന്നേരങ്ങള്‍ ആഘോഷമാക്കുന്നു. മുമ്പ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ പെട്ടിക്കടയില്‍ നിന്നും പൊതിഞ്ഞു കിട്ടിയ കൊച്ചുപുസ്തകങ്ങള്‍ ഇന്നിപ്പോള്‍ ഓണ്‍ലൈന്‍ രൂപം പ്രാപിച്ചപ്പോള്‍ സംഭവിക്കുന്നതെന്തെല്ലാം – ദാസനും വിജയനും

ദാസനും വിജയനും
Wednesday, March 3, 2021

കേരളത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നാലും അസംബ്ലി തിരഞ്ഞെടുപ്പ് നടന്നാലും ഐശ്വര്യ കേരളയാത്രയോ വികസന മുന്നേറ്റ യാത്രയോ വിജയയാത്രയോ നടന്നാലോ സ്വർണ്ണക്കടത്ത്, കടൽകൊള്ള പോലുള്ള ലീലാവിലാസങ്ങൾ അരങ്ങേറിയാലോ ഒരു കൂട്ടം ജനതക്ക് യാതൊരു കുലുക്കവുമില്ല.

അവരുടെ പ്രധാനപ്രശ്നം പേർളി മാണിയുടെ ദിവ്യഗർഭമൊക്കെയാണ്. കേരളത്തിലെ മുൻ നിരയിലുള്ള ഒട്ടുമിക്ക ചാനലുകളുടെയും ഓൺലൈൻ മാധ്യമങ്ങളുടെയും ഫേസ്ബുക്കിൽ പേജിൽ നാട്ടിലെ സീരിയലുകളുടെ സമയമായാൽ മുഖ്യ വാർത്ത പേർളി മാണിയുടെ ഗർഭവും, ബിഗ്ബോസിന്റെ അനാചാരങ്ങളും, സീരിയൽ നടിമാരെ സംവിധായകൻമാർ പീഡിപ്പിച്ചതുമൊക്കെയാണ്.

എൺപതുകളുടെ കാലഘട്ടത്തിൽ തൃശൂർ ജില്ലയിലെ പുതുക്കാട് വിലാസത്തിൽ ഇറങ്ങിയിരുന്ന ”സ്റ്റണ്ട്, തക്കാളി, ഗുരുജി, ഭാരതധ്വനി” എന്നീ കമ്പി പുസ്തകങ്ങളാണ് ചെറുപ്പക്കാരുടെ വൈകുന്നേരങ്ങളെ ശോഭനമാക്കിയിരുന്നത്.

അന്ന് ഒരു പുസ്തകത്തിന് വില 25 ഉം 50 ഉം ഒക്കെ ഉണ്ടായിരുന്നു. അതും വാങ്ങണമെങ്കിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള പെട്ടിക്കടയിലോ, തൃശൂർ ട്രാൻസ്പോർട്ട് ബസ്റ്റാന്റിന്റെ കോർണറിൽ പഴയ പുസ്തക ക്കടയിലോ, എറണാകുളത്ത് കോടതി ജംഗ്ഷനിലോ കൊടുങ്ങല്ലൂർ എസ്എൻ തിയറ്ററിന്റെ മുന്നിലോ ഒക്കെ പോകണം.

അവിടെ പെട്ടെന്ന് ചെന്ന് ചോദിച്ചാലൊന്നും അവർ പുസ്തകം തരില്ല. ആളും തരവും ഒക്കെ നോക്കി മെല്ലെ മംഗളത്തിന്റെ ഉള്ളിലോ മനോരമയുടെ ഉള്ളിലോ ഒക്കെയാക്കി ചുരുട്ടി റബ്ബർ ബാൻഡ് ഇട്ടാണ് തരിക.

അത് കയ്യിൽ കിട്ടിയാൽ തന്നെ വീട്ടിൽ വായിക്കുവാൻ സൗകര്യമില്ലെങ്കിൽ പാടത്തിന്റെ തൈചിറയിലോ പറമ്പിന്റെ മൂലയിലോ ഒക്കെ പോയി വേണം വായിക്കുവാൻ.

എസ്എസ്എൽസി പരീക്ഷയുടെ സ്റ്റഡി ലീവിലാണ് ഇതൊക്കെ ആദ്യമായി വായിക്കുവാൻ തുടങ്ങുക. പിന്നെ പ്രീഡിഗ്രി ഒന്നാം വർഷവും രണ്ടാം വർഷവും ജീവിതം കട്ടപ്പുകയാകുവാൻ ഈ പുസ്തകങ്ങൾ ഉപകരിക്കും.

ഹൈസ്കൂളിൽ നന്നായി പഠിച്ചിരുന്ന പലരും എസ്എസ്എൽസിക്ക് മാർക്ക് കുറയുന്നതിന്റെയും പ്രീഡിഗ്രി പൊട്ടിപോകുന്നതിന്റെയും മുഖ്യ കാരണക്കാർ ഈ പുസ്തകമെഴുത്തുകാരും, കെഎസ് ഗോപാലകൃഷ്ണൻ സാറും, ക്രോസ്സ്ബെൽറ്റ് മണിയണ്ണനും ഒക്കെയാണ്.

ഒരു ദിവസം മാത്രം കളിച്ച ഒറ്റയാനും, കരിനാഗവും, ശത്രുവും, പാവം ക്രൂരനും, അഭിലാഷയുടെ ആദിപാപവും, ധൂമവും ഒക്കെ നൂൺഷോ ആയും സെക്കന്റ് ഷോ ആയും യുവാക്കളുടെ മനസുകളെ ഇക്കിളിപെടുത്തിയ സംഭവങ്ങളായിരുന്നു.

പ്രീഡിഗ്രി അവസാനഘട്ടത്തിൽ 50 രൂപയുടെ ഡെബോനൈർ എന്ന ഇംഗ്ലീഷ് മാസിക കിട്ടിയിരുന്നു. നാടുവിലത്തെ നാല് പേജുകളിൽ ഉടുതുണി ഇല്ലാത്ത മുംബൈ മസാലകളുടെ ചിത്രങ്ങൾ മനസ്സിൽ ഇപ്പോഴും ഓർമ്മവരുന്നവർ കേരളത്തിലുണ്ട്.

വനിതാ മാഗസിനിലെ ഡോക്ടറോട് ചോദിക്കുക എന്ന പംക്തി വായിച്ചുകൊണ്ട് ദീർഘനിശ്വാസം വിടുന്നവരും കേരളത്തിൽ ജീവിച്ചു പോന്നിരുന്നു. ആരെങ്കിലും മുംബയിൽ നിന്നോ ദുബായിൽ നിന്നോ ഒളിപ്പിച്ചു കൊണ്ടുവരുന്ന പ്ളേബോയ് മാഗസിന് 500 രൂപവരെ വിലയിട്ടിട്ടുണ്ട്.

1986 ഇലാണ് കേരളത്തിൽ ആദ്യത്തെ ബ്ലൂ ഫിലിം ”തിരകൾ ” എന്ന പേരിൽ മലയാളത്തിൽ അവതരിച്ചത്. മരുമകനും അമ്മായിയമ്മയും തമ്മിലുള്ള കാമകേളി മകൾ കണ്ടുപിടിക്കുന്നതാണ് തിരകളുടെ ഇതിവൃത്തം.

പിന്നീട് ഇറങ്ങിയതാണ് ”രാഗം”. അതിലും കുറച്ചുകൂടി കാര്യങ്ങൾ വ്യക്തമായിരുന്നു. അന്നത്തെ രാജാവ് ആരായിരുന്നു എന്ന് ചോദിച്ചാൽ വിസിആറും വിസിപിയും വീട്ടിലുള്ളവർ ആയിരുന്നു. അതും ഒറ്റക്ക് അടച്ചിട്ട മുറിയിൽ ഉപയോഗിക്കുവാൻ അനുമതിപത്രം ഉള്ളവർ.

പിന്നെ ഗൾഫിൽ നിന്നും വീഡിയോ കാസറ്റുകൾ വന്നു തുടങ്ങി. പല വിളവന്മാരും കാസറ്റിലെ റിബ്ബൺ മാത്രം ഊരിയെടുത്താണ് നീല ചിത്രങ്ങൾ നാട്ടിലേക്ക് എത്തിച്ചിരുന്നത്.

അന്നൊക്കെ കോയമ്പത്തൂരും ബെംഗളൂരും ചെന്നൈയിലും ഹൈദരാബാദിലും മുംബൈയിലും മലയാള സിനിമയെന്നാൽ കമ്പി സിനിമകൾ ആയിരുന്നു.

അതിപ്പോൾ പ്രേം നസീറിന്റെയായാലും ജയന്റെ ആയാലും മമ്മുട്ടിയുടെ ആയാലും ലാലേട്ടന്റെ ആയാലും ഒട്ടുമിക്ക സിനിമകളിലും ക്ലിപ്പ് അടിച്ചു കയറ്റും. മമ്മുട്ടിയുടെ തൃഷ്ണ ഒക്കെ ഇതിൽ പെട്ടവയായിരുന്നു.

മമ്മുട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ‘വേട്ട’ എന്ന സിനിമയിൽ വരെ ക്ലിപ്പുകൾ തിരുകി കയറ്റിയിട്ടുണ്ട്. അപ്പോഴേക്കും പുസ്തകങ്ങളും പേരുകൾ മാറി ഇറങ്ങി തുടങ്ങി. മുത്തുച്ചിപ്പി, ഫയർ എന്നിവ അതിൽ പെട്ടവയായിരുന്നു.

അപ്പോഴേക്കും ഷക്കീല, രേഷ്മ, മറിയ അച്ചുതണ്ട് കേരളത്തിലെ ചെറുപ്പക്കാരുടെ സ്വപ്നങ്ങളെ മാറ്റിമറിച്ചു. ജയഭാരതിക്കും ശ്രീവിദ്യക്കും ജയമാലിനിക്കും സിൽക്ക് സ്മിതക്കും അനുരാധക്കും ജയലളിതയ്ക്കും ഒക്കെ ശേഷം തടിച്ചികളാണ് മലയാളികളുടെ വീക്ക്നെസ്സ് എന്ന് ഷക്കീലയും കൂട്ടാളികളും വീണ്ടും തെളിയിച്ചു.

അതേ മലയാളിക്ക് ശ്വേതാ മേനോനെയും രഞ്ജിനി ഹരിദാസിനെയും ഇഷ്ടമില്ല എന്നതും ചിന്തിക്കേണ്ട വസ്തുതകളാണ്. അതുകൊണ്ടൊക്കെ തന്നെയാണ് രണ്ടാം രതിനിർവേദം എട്ടുനിലയിൽ പൊട്ടിയത്.

മലയാളിയുടെ മനസ്സിൽ ഇപ്പോഴും ആരാധന കാവ്യാ മാധവൻ തന്നെയാണ്. നയൻതാരയും അസിനും ഭാവനയും അതുപോലെ വണ്ണം കുറഞ്ഞവരൊക്കെ തെലുങ്കിലും തമിഴിലും ഒക്കെ പോയി വിലസിയപ്പോൾ ഖുശ്ബുവിനെ മലയാളി രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.

പല ലൈബ്രറികളിലും കാമസൂത്രയും ഏറ്റവും തിരക്കേറിയ പുസ്തകം ആയി മാറി. കാമസൂത്രയുടെ പേരിൽ ഹിന്ദിയിലും ഇംഗ്ലീഷിലും സിനിമകൾ ഏറെ വന്നു. ഫയർ, വാട്ടർ, ഏർത്ത് എന്ന പേരിലൊക്കെ ലെസ്ബിയൻ സിനിമകളും കേരളത്തിൽ തകർത്തോടിയിരുന്നു.

പക്ഷെ വാത്സ്യായനന്റെ അപ്പൂപ്പനായ കുജിമാരമുനിയുടെ കുജിമാര തന്ത്രം വായിച്ചാൽ വാത്സ്യായനൻ വരെ നാണിച്ചു പോകും. കാമസൂത്ര എന്നത് സംസ്കൃത പുസ്തകം ആണെങ്കിലും അക്കാര്യങ്ങൾ മലയാളത്തിൽ ആദ്യമേ പ്രചരിച്ചിരുന്നു എങ്കിൽ മലയാളിക്ക് നല്ല ജീവിതം കിട്ടുമായിരുന്നു.

കേരളത്തിലെ ഒട്ടുമിക്ക മലയാളി സ്ത്രീകൾക്കും സ്വന്തം ഭർത്താക്കന്മാരിൽ നിന്നും ശരിയായ രീതിയിൽ ലാളനം കിട്ടിയിട്ടില്ല എന്നത് ദുഖകരമാണ്.

ഇന്നത്തെ അവസ്ഥയിൽ ന്യുജെൻ ടീംസ് അവർക്കാവശ്യമായ പൊസിഷനുകൾ വീഡിയോകളിൽ കണ്ടു പഠിക്കുന്നതുകൊണ്ട് കുറെയൊക്കെ കാര്യങ്ങൾ ഭംഗിയായി നടക്കുന്നു എന്നാശ്വസിക്കാം .

തൊണ്ണൂറുകളുടെ നീല ചിത്ര മാർക്കറ്റിൽ ഏറ്റവും തകർത്തോടിയതും മനസ്സിൽ കുടികൊള്ളുന്നതുമായ ഒരു വീഡിയോ ”മൈസൂർ മല്ലിക” ആണെന്നതിൽ ആർക്കും രണ്ടഭിപ്രായമില്ല. യുട്യൂബ് ആരംഭത്തിൽ ആന്ധ്ര നെല്ലൂരിലെ ഇന്റർനെറ്റ് കഫെകളിൽ ക്യാമറ വെച്ചുകൊണ്ട് പിടിച്ച കുറെ ചൂടൻ വിഡിയോകളും പാകിസ്താനിലെ ആശുപത്രികളിൽ ഡോക്ടർമാർ രോഗികളെ ദുരുപയോഗം ചെയ്യുന്നതുമായ വീഡിയോകളും മനസ്സിൽ ഇപ്പോഴും കുടികൊള്ളുന്നു.

പിന്നീട് മസാലഗുരു എന്ന ഒരു വെബ്സൈറ്റും ഡെബാനയർ ബ്ലോഗ്സും കേരളത്തിൽ നന്നായി ഓടി. ആ സമയത്ത് തന്നെയാണ് ”കസ” ഡോട്ട്കോമും, ‘ഐമേഷ്’ ഡോട്ട്കോമും ലോകത്ത് ഷെയറിങ് വെബ്സൈറ്റുകൾ ആരംഭിച്ചത്.

ഇന്റർനെറ്റ് കണക്ഷൻ ചെയ്ത ആരുടെ കംപ്യുട്ടറിലും ഉള്ള കമ്പി വിഡിയോകൾ ആർക്കും കാണാവുന്ന തരത്തിലായിരുന്നു ആ വെബ്സൈറ്റുകൾ. ഇന്റർ നാഷണൽ പോൺ സൈറ്റുകൾ ഇന്ത്യയിൽ ബാൻ ചെയ്തപ്പോൾ ഹോട്ട്സ്പോട്ട് ഷീൽഡ് ഉപയോഗിച്ചുകൊണ്ട് മലയാളി സർക്കാരിനെയും പറ്റിച്ചു.

2000 കാലഘട്ടത്തിൽ ചാറ്റ് എന്ന ഒരു സംഭവം ലോകത്ത് ആരംഭിച്ചപ്പോൾ എല്ലാവരും ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീട് ചാറ്റ് റൂമുകൾ കേരളത്തെ കീഴടക്കി. എംഎസ്എന്നിൽ കേരള ക്യൂട്ട് റൂമും കേരള ചാറ്റ് റൂമും തമ്മിൽ അങ്കം വെട്ടിയപ്പോൾ ആറായിരത്തോളം മെമ്പർമാർ ഉണ്ടായിരുന്ന കേരള ക്യൂട്ട് റൂം ചാറ്റിലെ കുലപതികളായി.

പ്രൈവറ്റ് ചാറ്റും ക്യമാറ ചാറ്റും ഒക്കെ ലോകത്തെ കീഴ്മേൽ മറിച്ചു. തുണി ഉടുത്തും ഉടുക്കാതെയുമൊക്കെ ചാറ്റിംഗുകൾ നിർബാധം തുടർന്നു. 2003 ൽ എംഎസ്എൻ അവസാനിപ്പിച്ചപ്പോൾ യാഹൂവും പാൽറ്റാക്കും ഏറ്റെടുത്തു.

പിന്നീട് ഓർക്കുട്ടും ഹായ് ഫൈവും മൾട്ടിപ്ലേയ് ഒക്കെ സോഷ്യൽ മീഡിയ സൈറ്റുകളുമായി വന്നപ്പോൾ കാര്യങ്ങൾ കുറേക്കൂടി ഈസിയായി. പണ്ട് സ്കൂളിലും കോളേജിലും പാരലൽ കോളേജിലും ട്രെയിനിലും അമ്പലപ്പറമ്പിലും കല്യാണവീട്ടിലും ഒക്കെ വെച്ച് പരിചപ്പെട്ടവരെ വീണ്ടും തിരിച്ചു കിട്ടുവാൻ ഓർക്കൂട്ട് വേദിയൊരുക്കിയപ്പോൾ പല ജീവിതങ്ങൾ സന്തോഷിച്ചപ്പോൾ പലതും തകർന്നടിഞ്ഞു.

ധാരാളം വഴിവിട്ട ബന്ധങ്ങൾക്ക് സോഷ്യൽ മീഡിയ വാതിൽ തുറന്നുകൊടുത്തു.

ഇന്നിപ്പോൾ അതുക്കും മേലെയാണ് സോഷ്യൽ മീഡിയ ജനങ്ങളെ സേവിക്കുന്നത്. പത്തും ഇരുപതും പേരടങ്ങിയ ആൺ പെൺ ഗ്രൂപ്പുകൾ ഫേസ്ബുക്കിനെയും വാട്സാപ്പിനെയുമൊക്കെ ഉപേക്ഷിച്ചുകൊണ്ട് ”ടെലഗ്രാം” എന്ന സോഷ്യൽ മീഡിയയിലൂടെ കൊക്കൈൻ എന്ന ലഹരിയുമായി യാത്രകൾ തുടരുകയാണ്.

ഒരു മുൻ പരിചയവുമില്ലാത്ത സമാന സ്വഭാവക്കാരായ ആൺപെൺ സൗഹൃദങ്ങൾ ഹിമാലയത്തിലേക്കും ഗോവയിലേക്കും ബംഗളൂർ മുന്തിരിത്തോപ്പുകളിലേക്കും ഊട്ടി കൊടൈക്കനാൽ റിസോർട്ടുകളിലേക്കും യാത്ര തിരിക്കുമ്പോൾ അവർക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നത് രാഷ്ട്രീയ ബന്ധമുള്ള ന്യുജെൻ സിനിമക്കാരാണ്.

അപ്പനും അമ്മയും ദുബായിലും അബുദാബിയിലും ഖത്തറിലും അമേരിക്കയിലും ജര്മനിയിലുമൊക്കെ കഷ്ടപ്പെട്ട് പണമുണ്ടാക്കുമ്പോൾ പഠിക്കുവാൻ വിടുന്ന മക്കൾ കൊക്കൈൻ അടിച്ചുകൊണ്ടുള്ള ലീലാവിലാസങ്ങളിൽ മുഴുകുകയാണ്. അവരെ സംരക്ഷിക്കുവാൻ ചില ഉന്നതന്മാരും, അവരുടെ മക്കളും !!!

ഇതാണ് കേരളം, ഇതാവണം കേരളം, എന്നൊക്കെ ആരെങ്കിലും കരുതിയാൽ തെറ്റുപറയണ്ട, കാരണം ഇവരെയൊക്കെ നല്ല രീതിയിൽ നടത്തേണ്ടവർ തന്നെ വൈകുന്നേരമായാൽ ഇക്കിളുകളുമായി ഇറങ്ങുന്ന ഈ അവസ്ഥയയിൽ,

പേളി മാണിയുടെ പ്രസവവും പ്രതീക്ഷിച്ചുകൊണ്ട് ഇക്കിളി ദാസനും ഒരു യാത്ര പോകുവാൻ കൊതിച്ചുകൊണ്ട് കൊക്കൈൻ വിജയനും

×