കേരളത്തിൽ ഏറ്റവുമധികം സൈബർ ആക്രമണം നേരിട്ടത് നടൻ പൃഥ്വിരാജിന്. സൈബർ ആക്രമണത്തിൽ ഏറ്റവുമധികം പ്രതിച്ഛായ നഷ്ടപ്പെട്ടതും മുഖ്യമന്ത്രി സ്ഥാനം കൈവിട്ടതും രമേശ് ചെന്നിത്തലയ്ക്ക്. ഇനിയിപ്പോള്‍ സൈബര്‍ പോരാളികള്‍ കരുക്കള്‍ നീക്കുന്നത് വി ഡി സതീശനും കെ സുധാകരനും എതിരെ. ഒരുകാലത്ത് കംപ്യൂട്ടറിനും ചാറ്റിനും ഫേസ്ബുക്കിനും എതിരെയൊക്കെ പ്രസംഗിച്ചു നടന്നവര്‍ക്ക് ഇപ്പോള്‍ ഡാറ്റാ കിട്ടിയില്ലെങ്കില്‍ വിഭ്രാന്തിയാകും – ദാസനും വിജയനും എഴുതുന്നു

ദാസനും വിജയനും
Wednesday, May 26, 2021

വാളെടുത്തവൻ വാളാൽ എന്ന് പറഞ്ഞതുപോലെ കേന്ദ്രത്തിൽ നരേന്ദ്രമോഡിയും സർക്കാരും കേരളത്തിൽ പോരാളി ഷാജിയും ഇന്നിപ്പോൾ ഏറ്റവും വെറുക്കുന്നത് കമ്പ്യുട്ടറും സോഷ്യൽ മീഡിയയും ട്വിറ്ററ്റും ഫേസ്ബുക്കും വാട്സാപ്പും ഇൻസ്റ്റഗ്രാമുമൊക്കെ തന്നെയായതിൽ ഏറെ സന്തോഷിക്കുന്നു.

ഈ ആഴ്ചകളിലെ വാർത്തകൾ പ്രകാരം ഇന്ത്യയിൽ നിന്നും ഈ സോഷ്യൽ മീഡിയ പണ്ടാരങ്ങളെ തുരത്തുവാൻ പോകുന്നു എന്നൊക്കെ കേട്ടെങ്കിലും മാർക്ക് സുക്കർബർഗ് ജിയോവിൽ പണമിറക്കിയിട്ടുള്ള സ്ഥിതിക്ക് നരേന്ദ്രമോഡിക്കോ അമിത്ഷാക്കോ ഒരു ചുക്കും ചെയ്യുവാൻ സാധിക്കില്ല എന്നതാണ് വസ്തുത.

സ്വന്തം ജീവിതത്തിൽ കഴിഞ്ഞ പത്തുവർഷക്കാലം അഹോരാത്രം പണിയെടുത്ത് അവസാനം പുറങ്കാലുകൊണ്ട് അടികൊണ്ട് മോങ്ങുന്ന സാക്ഷാൽ പോരാളിഷാജി അവർകൾക്കെതിരെ പാർട്ടിക്കാർ ഓരോന്നായി പോരാടുമ്പോൾ ചെയ്തുപോയ പാപങ്ങളെ ഓർത്തുകൊണ്ട് വീട്ടിൽ അടയിരിക്കുകയാണ്.

മാർക്‌സും എൻഗൽസും ലെനിനും ചെഗുവേരയുമൊക്കെ കൈവിട്ട സ്ഥിതിക്ക് ഇനിയിപ്പോൾ രാഷ്ട്രീയ സ്വയംസേവക് വാർ ഗ്രൂപ്പുകാർ പോരാളി ഷാജിയെ ദത്തെടുത്തുകൂടെന്നില്ല. കാരണം അവർ കേരളത്തിൽ തലകുത്തി മറിഞ്ഞിട്ടും ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെട്ടു എന്നല്ലാതെ ആർക്കും യാതൊരു ഗുണവുമില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്.

ബരാക്ക് ഒബാമ തിരികൊളുത്തിയ സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ വിജയം കണ്ടപ്പോൾ ബഹുമാന്യരായ നിതിൻ ഗഡ്കരി ഇന്ത്യയിൽ പാർട്ടിയെ ഭരണത്തിലെത്തിക്കുവാൻ മോഡിക്ക് വേണ്ടി സോഷ്യൽ മീഡിയയയെ വളരെ നല്ല രീതിയിൽ പ്രയോജനപ്പെടുത്തി.

അക്കാലത്ത് സോഷ്യൽ മീഡിയയുടെ രാജാവായി വാണിരുന്ന, ട്വിറ്റർ എന്താണെന്ന് ഇന്ത്യക്കാരന് മനസിലാക്കിക്കൊടുത്ത ശശി തരൂരിനെ ഗൗനിക്കാതെ നടന്ന കോൺഗ്രസ് അപ്പൂപ്പന്മാർ ഇന്നിപ്പോൾ സോഷ്യൽമീഡിയക്ക്‌ പിന്നാലെ പരക്കം പായുകയാണ് . അന്ന് ശശി തരൂരിനെ കോൺഗ്രസ്സുകാർ പിന്തുണച്ചിരുന്നുവെങ്കിൽ ഇന്നിപ്പോൾ പാർട്ടിക്ക് പ്രതിപക്ഷത്ത് ഇരുന്നുകൊണ്ട് ഇങ്ങനെ ആട്ടും തുപ്പും കേൾക്കേണ്ടി വരില്ലായിരുന്നു.

കമ്പ്യുട്ടറിനെതിരെ കേരളത്തിൽ നാൽപ്പത്തിയഞ്ച് ദിവസങ്ങളോളം സമരം ചെയ്യുകയും ട്രാൻസ്‌പോർട്ട് ബസുകൾ കത്തിക്കുകയും പോലീസ് ജീപ്പുകൾക്ക് കല്ലെറിയും ചെയ്ത ഡിഫിയുടെ നേതാക്കളൊക്കെ ഐടി മന്ത്രിമാരായി ജോലിചെയ്യുമ്പോഴും ഇന്നിപ്പോൾ കേരളത്തിൽ കംപ്യുട്ടർ കൊണ്ട് ഏറ്റവും ഗുണമുണ്ടാക്കിയത് അന്ന് സമരം ചെയ്ത നേതാക്കന്മാരും അവരുടെ പാർട്ടിയുമാണ്.

തൊണ്ണൂറുകളുടെ അവസാനത്തിൽ കമ്പ്യുട്ടർ ഇന്റൻർനെറ്റുമായി ബന്ധിപ്പിച്ചപ്പോൾ സഖാക്കളെല്ലാം വായുംപൊളിച്ചു മേലോട്ട് നോക്കി ഇരിക്കുകയായിരുന്നു. കേരളത്തിലെ കുറച്ചു ചെറുപ്പക്കാർ കമ്പ്യുട്ടർ പഠിച്ചുകൊണ്ട് അമേരിക്കയിലേക്കും ലണ്ടനിലേക്കും ഗൾഫിലേക്കും പറന്നപ്പോൾ ആദ്യത്തെ ചാറ്റും ഗ്രൂപ്പുമൊക്കെ അവർ ഉണ്ടാക്കി വിലസി നടന്നു .

പെണ്ണുങ്ങളുമായി പഞ്ചാരയടിക്കാനും അവരെ പൊക്കാനുമാണ് ഈ ചാറ്റും സോഷ്യൽ മീഡിയയും എന്നൊക്കെ കുറ്റപ്പെടുത്തിക്കൊണ്ട് ചിലർ അന്നാളുകളിൽ കമ്പ്യുട്ടറിനെയും ചാറ്റിനെയും സോഷ്യൽ മീഡിയയെയും എതിർത്ത് സംസാരിച്ചു.

പള്ളിയിലെ അച്ചന്മാരും മുസ്ല്യാക്കന്മാരും സദാചാര വാദികളും ഇന്റർനെറ്റിനെ എതിർത്തു . അവർക്കൊക്കെ ഇന്നിപ്പോൾ ഭക്ഷണക്കിറ്റ് കിട്ടിയില്ലെങ്കിലും ഡാറ്റ കിട്ടിയില്ലെങ്കിൽ വീട്ടിൽ തല്ലിപ്പൊളി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ച മിസ്റ്റർ മാർക്ക് സുക്കർബർഗിന് ഈയവസരത്തിൽ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.

ഇന്നിപ്പോൾ അവരുടെ പ്രസംഗങ്ങളും ചർച്ചകളും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഗൾഫിലും അമേരിക്കയിലുമൊക്കെ ഇരുന്നുകൊണ്ട് യുഡിഎഫുകാർ സോഷ്യൽ മീഡിയ ഭരിച്ചപ്പോൾ സഖാക്കളും ബിജെപിക്കാരും ബഹുദൂരം പിന്നിലായിരുന്നു.

പക്ഷെ അന്നൊക്കെ യുഡിഎഫ് അണികളുടെ ഈ കഴിവുകളെയും ഈ കൂട്ടായ്മകളെയും മനസ്സിലാക്കുവാൻ ഒരു കോൺഗ്രസ്സ് കാരനോ ലീഗ്കാരനോ കേരളാകോൺഗ്രസുകാരനോ ശ്രമിച്ചില്ല എന്നത് ദൗർഭാഗ്യകരം.

കെ.കരുണാകരനെയും ഇന്ദിരാഗാന്ധിയെയും കുഞ്ഞാലിക്കുട്ടിയെയും ഉമ്മൻചാണ്ടിയെയും കെ മുരളീധരനെയും രമേശ് ചെന്നിത്തലയേയും വളരെ നന്നായി അപമാനിക്കുവാൻ പിന്നീട് വന്ന സൈബർ സഖാക്കൾക്ക് ആയെങ്കിലും അതിനെ പ്രതിരോധിക്കുവാൻ യുഡിഎഫുകാർക്ക് ആയില്ല എന്ന് വേണം കരുതുവാൻ.

നെഹ്രുവിനെയും ഗാന്ധിജിയെയും ഇന്ദിരയെയും രാജീവ്ഗാന്ധിയെയും എന്തിനധികം പറയുന്നു സോണിയാഗാന്ധിയും രാഹുലും പ്രിയങ്കയും ബിജെപിയുടെയും ആർഎസ്എസിന്റെയും സൈബർ ആക്രമണങ്ങളിൽ പെട്ട് ശ്വാസം മുട്ടിയപ്പോൾ രാഹുൽഗാന്ധിയെ പപ്പു ആക്കുവാൻ ഇടതുസഖാക്കളും സോഷ്യൽ മീഡിയയിൽ ഇടം കണ്ടെത്തി.

ഇന്നിപ്പോൾ ഇടതിന്റെ സൈബർ ആക്രമണം നേരിടുവാൻ പോകുന്നത് പ്രതിപക്ഷ നേതാവായ വിഡി സതീശനും, കെപിസിസി പ്രസിഡണ്ടാകുവാൻ തയാറാകുന്ന കെ സുധാകരനും പിന്നെ വിടി ബാലറാമും ഷാഫി പറമ്പിലും പിടി തോമസുമൊക്കെയാണ്.

കേരളത്തിൽ ഏറ്റവുമധികം സൈബർ ആക്രമണം നേരിട്ടത് നടൻ പൃഥ്വിരാജ് ആണെങ്കിലും സൈബർ ആക്രമണത്തിൽ ഏറ്റവുമധികം പ്രതിച്ഛായ നഷ്ടപ്പെടുത്തിയത് രമേശ് ചെന്നിത്തല തന്നെയാണ് . അദ്ദേഹത്തിന്റെ ”ആ ഉസ്മാനുമായുള്ള” ഫോൺ സംഭാഷണത്തിൽ നഷ്ടപ്പെട്ടത് ഒരു മുഖ്യമന്ത്രി സ്ഥാനമാണ്.

അതുപോലെ കേരളത്തിന്റെ ആജാനുബാഹുമായ ഇപി ജയരാജൻ സഖാവിന്റെ ”മുഹമ്മദലി ”
പ്രയോഗവും വളരെയേറെ സൈബർ ആക്രമണം നേരിട്ട ഒരു സംഭവമായിരുന്നു. സോളാർ നായിക ഉമ്മൻചാണ്ടിയെ വട്ടം കറക്കിയപ്പോൾ സ്വപ്ന സുരേഷ് പിണറായി വിജയനെയും ബുദ്ധിമുട്ടിക്കാതിരുന്നില്ല. പക്ഷെ പ്രതിപക്ഷം അക്കാര്യത്തിൽ വിജയിച്ചില്ല എന്നുവേണം കരുതുവാൻ.

പക്ഷെ മാൻഡ്രേക്ക് വിഷയം പിണറായി വിജയനെ ഏറെ തളർത്തിയെങ്കിലും പണം വീശി അതെല്ലാം മാറ്റിമറിക്കുവാൻ പിണറായിക്ക് സാധ്യമായി . സോഷ്യൽ മീഡിയയുടെ അമിത ഉപയോഗത്തിൽ സ്ഥാനം നഷ്ടപ്പെട്ടവരാണ് മന്ത്രി ജലീലും ശൈലജ ടീച്ചറും എന്നാരെങ്കിലും പറഞ്ഞാൽ അത് സത്യമാണ്.

മുല്ലപ്പൂ വിപ്ലവം അറബ് രാജ്യങ്ങളെ മാറ്റി മറിച്ചതുപോലെ നിർഭയ വിഷയം ഇന്ത്യൻ ഭരണത്തെയും മാറ്റിമറിച്ചു. എല്ലാറ്റിനും കാരണമായത് സോഷ്യൽ മീഡിയ, പ്രത്യേകിച്ചും ഫേസ്‌ബുക്ക്. ഇന്നിപ്പോൾ കേരളത്തിന്റെ തുടർഭരണത്തിനു കാരണമായതും സോഷ്യൽ മീഡിയ കരുത്തു തന്നെ. ചാനലുകളും പത്രങ്ങളും വാർത്തകൾ ഉണ്ടാക്കുന്നതും ജനകീയ നേതാക്കളെ പിന്തുണക്കുന്നതും ഒക്കെ ലൈക്കും ഷെയറും കമന്റും ഒക്കെ കൊണ്ടുമാത്രമാണ്.

ഇനിയെങ്കിലും കേരളത്തിൽ ഒരവസരത്തിനായി അക്കൗണ്ട് തുറന്നുകൊണ്ടു പോരാളി ദാസനും സോഷ്യൽ മീഡിയ നിർത്തിയാൽ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പോരാളി വിജയനും

×