06
Thursday October 2022
ദാസനും വിജയനും

സോഷ്യല്‍ മീഡിയ യുഗം മനുഷ്യന് മാത്രമല്ല പ്രകൃതിക്കും ഭീഷണിയാകുമ്പോള്‍ ! കൊച്ചുമക്കള്‍ക്കിപ്പോള്‍ അമ്മൂമ്മമാരും അപ്പൂപ്പന്മാരും വേണ്ട മൊബൈല്‍ ഫോണ്‍ മതി ! കടന്നുകയറ്റം കാടുകളിലേയ്ക്കും കാട്ടാറുകളിലേയ്ക്കും ? ഇതിനൊക്കെ ഇടയിലും ഇന്നത്തെ ചെറുപ്പക്കാര്‍ കണ്ടുപഠിക്കേണ്ട ഒരാളുണ്ട് – പ്രണവ് മോഹന്‍ലാല്‍ എന്ന താരപുത്രന്‍ ! സോഷ്യല്‍ മീഡിയ കാടുകയറുമ്പോള്‍ – ദാസനും വിജയനും എഴുതുന്നു…

ദാസനും വിജയനും
Saturday, July 10, 2021

സോഷ്യൽ മീഡിയ മനുഷ്യനെ മാത്രമല്ല പ്രകൃതിയെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു ?

സോഷ്യൽ മീഡിയയും 4 ജിയും 5 ജിയും ഇപ്പോഴിതാ 6 ജിയും ഒരർത്ഥത്തിൽ ജനങ്ങൾക്ക് അറിവുകൾ പകരുവാൻ ഉപകാരപ്പെട്ടെങ്കിലും മറ്റൊരർത്ഥത്തിൽ അവരിൽ മണ്ടന്മാരായ ഒരു സമൂഹത്തെ വളർത്തിയെടുക്കുന്നു എന്ന സത്യം നാം മനസ്സിലാക്കി .

എങ്കിലും അതൊന്നും ജനജീവിതത്തെയും പ്രകൃതിയെയും സമൂഹത്തെയും ബാധിക്കില്ല എന്നതുതന്നെയാണ് ഭൂരിഭാഗവും കണക്കുകൂട്ടികൊണ്ടിരിക്കുന്നത് .

പക്ഷെ നാമറിഞ്ഞും അറിയാതെയും സോഷ്യൽ മീഡിയ നമ്മുടെ തലച്ചോറുകളെയും പരിസ്ഥിതിയെയും കാർന്നു തിന്നുകൊണ്ടിരിക്കുകയാണ് .

2005 നുശേഷം അമേരിക്കൻ തിരഞ്ഞെടുപ്പിൽ ബരാക്ക് ഒബാമയുടെ സോഷ്യൽ മീഡിയ തിരഞ്ഞെടുപ്പ് രംഗം കയ്യടക്കിയെങ്കിലും ഇന്നിപ്പോൾ പണാധിപത്യത്താൽ ആർക്കും ജയിച്ചുകയറാവുന്ന അവസ്ഥയിൽ കാര്യങ്ങൾ പരിണമിച്ചു കഴിഞ്ഞു .

ഇക്കാര്യങ്ങളെല്ലാം പല തവണകളായി നാമൊക്കെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളായതുകൊണ്ട് ഇടക്കിടക്ക് പറയുവാൻ ആഗ്രഹിക്കുന്നില്ല . പക്ഷെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകൾ സോഷ്യൽ മീഡിയയിൽ ചെറുപ്പക്കാരുടെ ചിന്താശേഷിയെയും കാര്യപ്രാപ്‌തിയെയും വഷളാക്കിയിരിക്കുന്നു എന്ന് വേണം പറയുവാൻ .

അമ്മുമ്മമാര്‍ വേണ്ട ഇന്‍റര്‍നെറ്റ് മതി ?

ഗൂഗിൾ മാപ്പിന്റെ സഹായം ഉപയോഗിച്ച് വാഹനമോടിച്ചവൻ പിന്നീട് അതെ സ്ഥലത്തേക്ക് ഗൂഗിൾ മാപ്പിന്റെ സഹായമില്ലാതെ എത്തിച്ചേരുവാൻ കഷ്ടപ്പെടുന്നതുപോലെ ഇന്നത്തെ ലോകത്ത് ചെറുപ്പക്കാർ ഒന്നടങ്കം ഇന്റർനെറ്റിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് .

മക്കൾ അമേരിക്കയിലോ ദുബായിലോ ലണ്ടനിലോ പഠിച്ചാലും വെക്കേഷൻ സമയത്ത് അമ്മുമ്മയുടെയും അപ്പൂപ്പന്റെയും അടുത്ത് ഒഴിവുകാലം ചിലവഴിക്കുന്ന ഒരു കാലമുണ്ടായിരുന്നു .

പെണ്മക്കൾ ആണെങ്കിൽ എങ്ങനെ വസ്ത്രം ധരിക്കണം , എങ്ങനെ നടക്കണം , എങ്ങനെ ഇരിക്കണം എന്നൊക്കെ അമ്മൂമ്മമാർ പറഞ്ഞുകൊടുക്കുന്ന ആ കാലമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു .

പ്രകൃതിയ്ക്കും പാരയായോ സോഷ്യൽ മീഡിയ ! 

അതിനേക്കാളെല്ലാമുപരി സോഷ്യൽ മീഡിയയെക്കൊണ്ട് ഏറ്റവും അപകടം സംഭവിച്ചുകൊണ്ടിരിക്കുന്നത് പ്രകൃതിക്കാണ് . ഇന്നിപ്പോൾ ജനങ്ങൾ സെൽഫിയെടുക്കാനും യുട്യൂബിൽ വീഡിയോ പോസ്റ്റാനുമായി യാത്രകളും സഞ്ചാരങ്ങളും ആരംഭിച്ചപ്പോൾ അതിലൂടെ പ്രകൃതി നേരിടുന്നത് മാരകമായ ഭവിഷ്യത്തുകളാണ് .

ഒരാൾ ഒരു നല്ല പ്രകൃതി രമണീയമായ സ്ഥലം ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ യുട്യൂബിലൊ പോസ്റ്റുമ്പോള്‍  , പിന്നെ ആ സ്ഥലം ഏതാണെന്നതും അവിടേക്ക് എങ്ങനെ പോകാമെന്നുള്ളതും മറ്റുള്ളവർ അന്വേഷിച്ചു കണ്ടെത്തിക്കൊണ്ട് അങ്ങോട്ട് കൂട്ടം കൂട്ടമായി യാത്ര ചെയ്യുമ്പോൾ ആസ്ഥലത്തിന്റെ സ്വകാര്യത നഷ്ടപ്പെടുന്നു .

കൂടാതെ പോകുന്ന വഴിയിലെല്ലാം ഭക്ഷണത്തിന്റെ പൊതികളും പ്ലാസ്റ്റിക്ക് ബോട്ടിലുകളും മറ്റും എറിഞ്ഞുകളയുന്നു . വഴിയരികിൽ , പുൽമേട്ടിൽ ഒക്കെ ബാർബിക്യു എന്നപേരിലും മറ്റും തീ കത്തിക്കുന്നു .

വെള്ളത്തിൽ ബിയർ കുപ്പികൾ പൊട്ടിച്ചു കളയുന്നു . വന്യമൃഗങ്ങൾക്ക്
ഭക്ഷണം അനാവശ്യമായി എറിഞ്ഞു കൊടുക്കുന്നു . വാഹനങ്ങളുടെ പുകയും ശബ്ദവും വന്യമൃഗങ്ങളിൽ ഭയപ്പാടുണ്ടാക്കുന്നു .

അങ്ങനെയങ്ങനെ പ്രകൃതിക്ക് ഇണങ്ങാത്ത പല പ്രവൃത്തികളും ചെയ്തുകൊണ്ട് ഈ സോഷ്യൽ മീഡിയ കൂട്ടങ്ങൾ യാത്രകൾ ചെയുമ്പോൾ ഇവിടത്തെ ആവാസ വ്യവസ്ഥിതിയെ തന്നെ അത് മാറ്റിമറിക്കുന്നു .

കാടുകളും കാട്ടാറുകളും വന്യമൃഗങ്ങളും നശിപ്പിക്കപ്പെടുന്നു

നാഷണൽ ജിയോ ഗ്രാഫിക്കിൽ പ്രതിപാദിച്ചിട്ടുള്ള വളരെ പ്രധാനപ്പെട്ട റോഡുകളായ മൂന്നാർ – കൊടൈക്കനാൽ , ചാലക്കുടി – വാൽപ്പാറ -പൊള്ളാച്ചി , മാസനഗുഡി -ഊട്ടി , മണ്ണാർക്കാട് -സൈലന്റ്‌വാലി -ആനക്കട്ടി, ആനമല – പറമ്പിക്കുളം എന്നിങ്ങനെയുള്ള റോഡുകളിൽ സാധാരണയായി യാത്രക്കാരും യാത്രകളും വളരെ കുറവായിരുന്നു .

അഞ്ചുമണിക്ക് ശേഷം യാത്രക്കാരെ കടത്തിവിടാറുമില്ലായിരുന്നു . പക്ഷെ ഈയിടെയായി അനാവശ്യമായി ആളുകൾ ഈ റോഡുകളിലൂടെ യാത്ര ചെയ്തുകൊണ്ട് പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതീയിൽ കാര്യങ്ങൾ ചെയ്യുന്നതായി കണ്ടെത്തിയിരിക്കുന്നു .

അവർ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഭക്ഷിച്ചതുകൊണ്ടു നിരവധി ആനകളും മറ്റുള്ള മൃഗങ്ങളും കൊല്ലപ്പെടുന്നു . അഞ്ചു മണിക്ക് മുൻപേ കാട്ടിനുള്ളിൽ കയറി നേരം ഇരുട്ടിയിട്ടും മറുവശത്ത് എത്താതെ കാട്ടിനുള്ളിൽ തീ കാഞ്ഞുകൊണ്ടും ബാർബിക്യു ചെയ്തുകൊണ്ടും നിരവധി തവണ കാട്ടുതീ പടർന്നതായും കണ്ടെത്തിയിരിക്കുന്നു .

കൂടാതെ ചെറിയ മൃഗങ്ങളെ വേട്ടയാടുന്നതും ഇപ്പോൾ ഒരു ഹരമായി കൊണ്ടിരിക്കുന്നു .

സാധാരണയായി ടൂറിസ്റ്റ് കേന്ദ്രങ്ങളായിരുന്ന ഊട്ടി , കൊടൈക്കനാൽ , മൂന്നാർ , അതിരപ്പിള്ളി എന്നിവടങ്ങളിലേക്ക് മാത്രം യാത്ര ചെയ്തിരുന്നവർ ഇന്നിപ്പോൾ സോഷ്യൽ മീഡിയയുടെ സഹായത്താൽ പുതിയ സ്ഥലങ്ങൾ കണ്ടത്തുവാൻ ശ്രമിക്കുമ്പോൾ അവിടെ നിങ്ങൾ ഉപദ്രവിക്കുന്നത് പ്രകൃതിയെയാണ് .

ഫോട്ടോഗ്രാഫർമാരുടെ പീഡനം വേറെ !

സാഹസികത ഇഷ്ടപ്പെടുന്നവർ പണ്ടുമുതലേ പലസ്ഥലങ്ങളും കണ്ടെത്തിയിരുന്നു , പക്ഷെ അവർക്ക് അവിടെ ഒക്കെ പാലിക്കേണ്ട നിയമങ്ങൾ അറിയാമായിരുന്നു .

ഇന്നിപ്പോൾ സകല അണ്ടനും അടകോടനും തോളിൽ ഒരു നീളമുള്ള ക്യാമറയും തൂക്കി കൊണ്ട് ഡോക്ടർ സലിം അലിയാകുവാനും ബാലു മഹേന്ദ്രയാകുവാനും പുറപ്പെടുമ്പോൾ അവരുടെ പൊങ്ങച്ചം കൊണ്ട് നഷ്ടമാകുന്നത് വർഷങ്ങളായി നിലനിന്നിരുന്ന നമ്മുടെ ആവാസ വ്യവസ്ഥയെയാണ് .

അവർ ഫോട്ടോകൾ എടുത്തോട്ടെ , അവരത് ഇന്റർനെറ്റിൽ വിറ്റു പണം സമ്പാ ദിച്ചോട്ടേ , പക്ഷെ സോഷ്യൽ മീഡിയയിൽ പോസ്റ്റുമ്പോൾ മറ്റുള്ളവരിൽ അസൂയ തോന്നുകയും അവരും കുടുംബസമേതമോ കൂട്ടുകാരോട് കൂടിയോ കൂട്ടം കൂട്ടമായി അങ്ങോട്ട് പ്രവഹിക്കുന്നു .

സാഹസികയാണ് അപകടം

സാഹസിക ഫോട്ടോഗ്രാഫിയുടെ പേരിൽ കാട്ടിനുള്ളിൽ കയറി താമസിച്ചുകൊണ്ട് പണ്ടൊക്കെ നല്ലതുപോലെ ചിത്രങ്ങൾ പിടിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു .

ഇപ്പോൾ നടക്കുന്നത് മസൈമറയിലും ടാൻസാനിയയിലും സൗത്ത് ആഫ്രിക്കയിലും , അതുപോലെയുള്ള പല രാജ്യങ്ങളിലും നമുക്ക് ഫോട്ടോ എടുക്കുവാനായി പ്രൈവറ്റ് ഫോറസ്റ്റുകളിൽ ട്രെയിനിങ് ചെയ്ത സിംഹങ്ങളും കടുവകളും വാടകക്ക് കിട്ടുമ്പോൾ അവിടെ എന്ത് സാഹസികത ? .

വേട്ടയാടുവാൻ പുലിയെയും സിംഹത്തിനെയും എത്തിച്ചുകൊടുക്കുന്ന ഈ പ്രൈവറ്റ് ഫോറസ്റ്റുകളിൽ നിങ്ങൾക്ക് സിംഹത്തിനെ വെടിവെച്ചു കൊന്നുകൊണ്ട് അതിന്റെ മേലെ ഇരുന്നുകൊണ്ട് സെൽഫിയെടുക്കാൻ സൗകര്യവും ഉണ്ട് .

എന്നിട്ട് സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ലൈക്കുകളും ഷെയറുകളും ഫോളോവേഴ്‌സിനെയും വാങ്ങികൂട്ടുന്നു . അവർക്ക്  യുട്യൂബ് സിൽവർ ഗോൾഡ് പ്ലാറ്റിനം ബട്ടണുകൾ നൽകുന്നു . ഒപ്പം ഇഷ്ടം പോലെ പണവും .

ആ ചെറുപ്പക്കാർ പ്രണവ് മോഹന്‍ലാലിന്‍റെ മര്യാദ കണ്ടുപഠിക്കട്ടെ 

ഇത് കണ്ടുകൊണ്ട് വട്ടാകുന്ന ചെറുപ്പക്കാർ എവിടെനിന്നെങ്കിലും  ഒരു ക്യാമറ ഒപ്പിച്ചുകൊണ്ട് ബുള്ളറ്റിലോ , നടന്നോ ഒക്കെ യാത്ര ആരംഭിക്കുന്നു . യൂട്യൂബിന്റെ സ്പെല്ലിങ് വരെ അറിയാത്തവന്മാർ ഇന്നിപ്പോൾ ഫോട്ടോഗ്രാഫർമാരായി വിലസുന്നു .

വീഡിയോ ഗ്രാഫർമാരായി സേവ് ദി ഡേറ്റ് നടത്തുന്നു . മാനുവൽ ക്യാമറ എന്താണെന്നോ അപ്പേർച്ചർ എന്താണെന്നോ അവർ ജീവിതത്തതിൽ കേട്ടിട്ടില്ല .

നമ്മുടെ മഹാനടൻ മോഹൻലാലിൻറെ മകൻ പോകുന്ന കാടുകളോ , മേടുകളോ , ചെയ്തുകൂട്ടുന്ന സാഹസികതകളോ ഇന്നിപ്പോൾ കേരളത്തിൽ ആരും ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല .

പ്രണവിന് വേണമെങ്കിൽ അതൊക്കെ യുട്യൂബിൽ ഇട്ടുകൊണ്ട് എല്ലാവരെയും ഞെട്ടിക്കാമായിരുന്നു . പലപ്പോഴും പണമില്ലാതെ യാത്രകളും ബസ്റ്റാണ്ടുകളിലും റെയിൽ വേ സ്റ്റേഷനിലുകളിലും അന്തിയുറങ്ങുന്ന പ്രണവ് എപ്പോഴും യാത്രകളിൽ ആണത്രേ .

അതുപോലെ നൂറു കണക്കിന് മലയാളികൾ ആരുമറിയാതെ പല യാത്രകളും അതുപോലെ സ്വകാര്യ സ്ഥലങ്ങൾ കണ്ടുപിടിക്കുന്നതിൽ മിടുക്കന്മാരുമാണ് .

ഫോട്ടോ എടുത്തതിനുശേഷം ആപ്പിളിന്റെ കംപ്യുട്ടറിൽ ഫോട്ടോഷോപ്പിന്റെ സഹായത്തോടെ ആ ഫോട്ടോകൾ മനുഷ്യനെ ത്രസിപ്പിക്കുന്ന തരത്തിൽ എഡിറ്റ് ചെയ്തുകൊണ്ട് ചിന്തിക്കുവാനാകാത്ത രീതിയിൽ കളറുകൾ കൂട്ടിച്ചേർത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റുമ്പോൾ ചില സിനിമാനടികളുടെ ഫോട്ടോ കാണുന്ന ആർത്തിയോടെ ജനം ഒന്നടങ്കം ലൈക്ക് ചെയ്യുന്നു . ഷെയർ ചെയ്യുന്നു .

ആ ഭംഗിയിൽ ആകൃഷ്ടരായി അതെ സ്ഥലം കണ്ടെത്തി അങ്ങോട്ട് യാത്ര ചെയ്യുന്ന ഇക്കൂട്ടർ അവിടെ ചെന്ന് എങ്ങനെ ഫോട്ടോ എടുത്താലും ആ ഭംഗി കിട്ടാറില്ല . പിന്നെ ആ സ്ഥലത്തിനെ കുറ്റം പറഞ്ഞുകൊണ്ട് അവർ യാത്രയാകും . അങ്ങനെ കുറെ കൂട്ടങ്ങൾ അവിടെ എത്തിചേരുമ്പോൾ ആ സ്ഥലവും ബലാൽ സംഘപ്പെടുന്നു .

എവിടെ ആ തുമ്പികളും ചിത്രശലഭങ്ങളും 

അതുപോലെ ഈ മൊബൈൽ ഫോൺ , 4 ജി 5 ജി യൊക്കെ കാരണം നമ്മുടെ നാട്ടിൻ പുറത്തൊക്കെ കാണുമായിരുന്നു പലതരം തുമ്പികളും
ചിത്രശലഭങ്ങളും അന്യമായിക്കൊണ്ടിരിക്കുന്ന . ഹെലികോപ്റ്റർ തുമ്പികൾ , ഏറോ പ്ലെയിൻ തുമ്പികൾ ഒക്കെ ഇവിടെ പോയി മറഞ്ഞു ആവോ ? തേനീച്ചകൾ കുറഞ്ഞിരിക്കുന്നു .

ഇന്നിപ്പോൾ ഈ കോവിഡ് വന്നതുകൊണ്ട് കുറെ നാളുകൾ പ്രകൃതിക്ക് നന്മയായിരുന്നു . യാത്രകൾ കുറവ് , വാഹനങ്ങൾ കുറവ് , ഫോട്ടോ ഗ്രാഫർമാരുടെ അതിപ്രസരം കുറവ് . പ്രകൃതിയാണ് ഈ കോവിഡിനെ ഇറക്കിവിട്ടതെന്ന് ആരെങ്കിലും സംശയിച്ചാൽ അതിനെ തെറ്റ് പറയുവാനാകില്ല .

ഇനി ഞാൻ പ്രകൃതിയുടെ സ്വകാര്യത സൂക്ഷിക്കും എന്ന ദൃഢ പ്രതിജ്ഞയാൽ യൂട്യൂബർ ദാസനും എന്റെ ഫോട്ടോകൾ പ്രകൃതിയെ നശിപ്പിക്കുവാൻ ഉപയോഗിക്കില്ല എന്ന പ്രതിജ്ഞയാൽ ഫോട്ടോഗ്രാഫർ വിജയനും

Related Posts

More News

കാർത്തി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം സർദാർ ഒക്ടോബർ 21ന് റിലീസിനെത്തുന്നു. ദീപാവലി റിലീസായി എത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് പ്രിൻസ് പിക്ചേഴ്‍സിന്റ ബാനറിൽ എസ്. ലക്ഷ്‍മണ്‍ കുമാറാണ്. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കിലുള്ള ചിത്രമായിരിക്കും ഇത്. പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ടീസറാണ് ഇതിനോടകം സർദാർ ടീം പുറത്തിറക്കിയിരിക്കുന്നത്. ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 55 ലക്ഷത്തിലധികം പേരാണ് ടീസർ യൂട്യൂബിൽ കണ്ടത്. ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്ത ​ഗെറ്റപ്പുകളിൽ എത്തുന്ന […]

ലണ്ടന്‍: രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍, ഇതു നേരിടാന്‍ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുന്നതിന് ഒപെക് രാജ്യങ്ങള്‍ തീരുമാനമെടുത്തു. പ്രതിദിനം 20 ലക്ഷം ബാരലിന്റെ കുറവാണ് വരുത്തുന്നത്. കോവിഡ് കാലഘട്ടത്തിനു ശേഷം ആദ്യമായാണ് ഇത്രയും ഭീമമായ വെട്ടിക്കുറവ്. ഇതുവഴി ഡിമാന്‍ഡ് വര്‍ധിക്കുകയും വില കൂടുകയും ചെയ്യുമെന്നാണ് കണക്കൂകൂട്ടല്‍. എണ്ണ ഉത്പാദനം കുറയ്ക്കരുതെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ അഭ്യര്‍ഥന അവഗണിച്ചാണ് എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടന തീരുമാനമെടുത്തിരിക്കുന്നത്. അടുത്ത മാസം ഇതു പ്രാബല്യത്തില്‍ വരും.

കൊച്ചി: വടക്കഞ്ചേരി ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നാളെ കോടതിയിൽ ഹാജരാകാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് ഹൈക്കോടതി നിർദേശം നൽകി. റോഡ് സുരക്ഷാ കമ്മിഷണർ കൂടിയായ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നേരിട്ട് ഹാജരാകാനായില്ലെങ്കിൽ ഓൺലൈനിലൂടെ ഹാജരാകാമെന്നും കോടതി പറഞ്ഞു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗങ്ങൾ ഇല്ലേയെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. മോട്ടർവാഹനങ്ങൾക്ക് വേഗപ്പൂട്ട് നിർബന്ധമാക്കണമെന്നും റോഡിൽ വഴിവിളക്ക് ഉറപ്പാക്കണമെന്നുമുള്ള നിയമങ്ങൾ നിലവിലുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ലെന്ന് അഭിഭാഷകർ കോടതിയിൽ സൂചിപ്പിച്ചു. നിർദേശങ്ങളെയും നിയമങ്ങളെയും ഭയമില്ലാത്തതാണു പ്രശ്നം. സർക്കുലറുകൾ ഇറക്കുകയല്ല, നടപടിയെടുക്കുകയാണു വേണ്ടതെന്നും […]

ഹൂസ്റ്റൺ: ഫ്രണ്ട് ഓഫ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്നതും ശ്രദ്ധേയവുമായ പരിപാടികളോടെ കേരളത്തിന്റെ ആഘോഷങ്ങളുടെ ആഘോഷമായ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഒക്ടോബർ 2 ന് ഞായറാഴ്ച മിസ്സോറി സിറ്റിയിലുള്ള അപ്ന ബസാർ ഹാളിൽ തയ്യാറാക്കപ്പെട്ട വേദിയിൽ ജനമനസ്സുകളിൽ ആഹ്‌ളാദം നിറച്ചു കൊണ്ട് പ്രവേശനം ചെയ്ത മഹാബലിയും തിരുവല്ലയുടെ തരുണീമണികൾ അവതരിപ്പിച്ച തിരുവാതിരയും തിരുവല്ലയുടെ പുത്രൻ ഷിനു ജോസെഫിന്റെ ശ്രുതിമധുരമായ ഗാനങ്ങളും ഓണപ്പാട്ടുകളും ഒരു ഉത്സവ പ്രതീതി ഉളവാക്കി. കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച കലാപരിപാടികൾ ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു., […]

തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുവദിച്ചത് ആശ്വാസകരമാണ്. കേന്ദ്രത്തിനെ മാതൃകയാക്കാൻ സംസ്ഥാന സർക്കാർ തയാറാവണം. സംസ്ഥാനത്തു റോഡ് അപകടങ്ങൾ തടയാൻ സർക്കാർ കർശനമായി ഇടപെടണം. അപകടത്തിൽപ്പെട്ട ബസിനെതിരെ നേരത്തേ 5 കേസുകൾ എടുത്തിരുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. കുപ്രസിദ്ധമായ ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് ജാഗ്രത […]

ലണ്ടന്‍: ഒരു മിനിറ്റില്‍ 42 തവണ സ്ക്വാറ്റ് ലിഫ്റ്റ് ചെയ്ത് ബ്രിട്ടീഷ് ഇന്ത്യന്‍ യുവതി പവര്‍ ലിഫ്റ്റിങ്ങില്‍ ലോക റെക്കോഡിന് അര്‍ഹയായി. കരണ്‍ജീത് കൗര്‍ ബെയിന്‍സ് എന്ന ഇരുപത്തഞ്ചുകാരിയാണ് അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പവര്‍ ലിഫ്റ്റിങ്ങില്‍ ബ്രിട്ടനെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ്~സിഖ് വനിതയാണ്. പതിനേഴാം വയസില്‍ പവര്‍ ലിഫ്റ്റിങ്ങിലേക്കു കടന്ന കരണ്‍ജീത് ഒന്നിലേറെ ചാമ്പ്യന്‍ഷിപ്പുകളില്‍ ജേത്രിയാണ്. അച്ഛന്‍ കുല്‍ദീപും പവര്‍ലിഫ്റ്ററാണ്.

ഡോക്ടർ ശശി തരൂരിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന വാക്ക്‌പോരുകൾ കാണുമ്പോൾ കോൺഗ്രസ് പാർട്ടിയുടെ കാര്യത്തിൽ കോൺഗ്രസുകാരേക്കാൾ ഛേദം കോൺഗ്രസിതര പാർട്ടിക്കാർക്കും പകൽ കോൺഗ്രസും രാത്രി കാക്കി ട്രൗസറിട്ട് നടക്കുന്നവര്‍ക്കും ആണെന്ന് തോന്നി പോകുന്നു. കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര പ്രശ്നത്തിൽ ഏറ്റവും ഊറ്റം കൊള്ളുന്നത് മറ്റുള്ളവരാണ്. ഇതെല്ലാം കോൺഗ്രസിന്റെ ഒരു അടവ് നയം ആണെങ്കിൽ ഇവിടെ പെട്ടുപോകുന്നത് ഇക്കൂട്ടരാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം എഐസിസി യുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഡോക്ടർ ശശി തരൂരിന്റെ മേലെ ഒരാളെ കിട്ടുക എന്നത് […]

വാഷിങ്ടണ്‍: അപകടകാരികളായ ഛിന്നഗ്രഹങ്ങളില്‍നിന്ന് ഭൂമിയെ രക്ഷിക്കുക എന്ന പരീക്ഷണത്തിന്റെ ഭാഗമായി നാസ നടത്തിയ ഡാര്‍ട്ട് വിക്ഷേപണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ഡാര്‍ട്ട് ഇടിച്ചു തെറിപ്പിച്ച ഛിന്നഗ്രഹത്തിന് ഇടിയുടെ ആഘാതത്തില്‍ പതിനായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമാുള്ള വാല്‍ ദൃശ്യമായിട്ടുണ്ട്. ഛിന്നഗ്രഹത്തിന്റെ തന്നെ അവശിഷ്ടങ്ങളാണ് ജ്വലിക്കുന്ന വാലായി മാറിയത്. ചിലിയില്‍ സ്ഥാപിച്ചിരിക്കുന്ന ടെലിസ്കോപാണ് ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ദിദിമോസ് ഛിന്നഗ്രഹത്തിനു ചുറ്റും കറങ്ങുന്ന ചെറുഛിന്നഗ്രഹമായ ദിമോര്‍ഫോസിനെയാണ് നാസയുടെ ഡാര്‍ട്ട് ഉപഗ്രഹം ഇടിച്ചത്. ദൗത്യം ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ എന്നറിയാന്‍ ഇനിയും […]

കൊല്ലം: വടക്കാഞ്ചേരിയില്‍ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ ടൂറീസ്റ്റ് ബസ് അപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഡ്രൈവര്‍ ജോമോന്‍ (ജോജോ പത്രോസ്) അറസ്റ്റില്‍. കൊല്ലം ചവറയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊല്ലം ചവറ ശങ്കരമങ്കലത്ത് നിന്ന് ചവറ പൊലീസ് ജോമോനെ പിടികൂടി വാളാഞ്ചേരി പൊലീസിന് കൈമാറിയത്.

error: Content is protected !!