Advertisment

ജനപ്രീതിയില്‍ തകര്‍ന്ന് രണ്ടാം പിണറായി സര്‍ക്കാര്‍. ഇന്ധന നികുതിയിലെ അടിച്ചുമാറ്റല്‍ തുടരുമ്പോള്‍ ന്യായീകരണ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കിലോ - ദാസനും വിജയനും

New Update

publive-image

Advertisment

വളരെ പാടുപെട്ട് പണമിറക്കി കെട്ടിയുണ്ടാക്കിയ രണ്ടാം പിണറായി സർക്കാർ ഇന്നിപ്പോൾ ജനപ്രീതി പിടിച്ചു നിർത്തുവാനാകാതെ പെടാപ്പാട് പെടുമ്പോൾ ഒരു ഭാഗത്ത് പാർട്ടിക്കുള്ളിലെ ചെറുപ്പക്കാരായ നേതാക്കളുടെ അങ്കം കുറിക്കലും ചെളി വാരിയെറിയലുകളും, കോവിഡിനെ പിടിച്ചുകെട്ടാനാവാതെ അഴഞ്ഞു കുഴഞ്ഞു കിടക്കുന്ന ആരോഗ്യവകുപ്പും വിട്ടൊഴിയാതെ പേമാരിയും, ക്ലച്ചു പിടിക്കുന്ന പ്രതിപക്ഷ സമരങ്ങളും അതുപോലെ ഡീസൽ പെട്രോൾ വിലവർദ്ധനവും. അതെല്ലാം കൊണ്ട് വീർപ്പുമുട്ടുന്ന ജനതയും !!

കോഴിക്കോട് ജില്ലയിലെ ഓർക്കാട്ടേരിയിൽ നിന്നാരംഭിച്ച വിഭാഗീയത തളിപ്പറമ്പിൽ എത്തി നിൽക്കുമ്പോൾ കോഴിക്കോട് ജില്ലയിൽ മരുമോനെ ആരാധിച്ച ഒട്ടനവധി ചെറുപ്പക്കാർ ഇന്നിപ്പോൾ വിഐപി മരുമോന്റെ പിആർ കളികൾ കണ്ടപ്പോൾ ആശ്ചര്യപ്പെട്ടിരിക്കുകയാണ്.

ഒപ്പം പാർട്ടിയിലെ തലമുതിർന്ന നേതാക്കളുടെ മുറുമുറുപ്പും അധികരിക്കുമ്പോൾ പാർട്ടിയുടെ പോക്ക് ബംഗാളിലേക്കാണെന്നാണ് സൂചനകൾ നൽകുന്നത്.

എംഎസ്എഫിന്റെയും കെഎസ്‌യുവിന്റെയും കുത്തകയായിരുന്ന കോഴിക്കോട്ടെ ഫറോക്ക് കോളേജിൽ എസ്എഫ്ഐയുടെ വേരുകൾ ഉറപ്പിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച മരുമോൻ ജനങ്ങളെ കയ്യിലെടുക്കുന്നതിൽ അഗ്രഗണ്യനായിരുന്നു.

അന്നത്തെ പാർട്ടി സെക്രട്ടറി ജില്ലയിലെ നേതാക്കന്മാരെ അവഗണിച്ചുകൊണ്ട് ലോക്‌സഭാ സീറ്റിൽ മത്സരിപ്പിച്ചുവെങ്കിലും വെറും 838 വോട്ടുകൾക്ക് പാർട്ടിയിലെ തന്നെ സമുന്നതരായ നേതാക്കൾ തോൽപ്പിച്ചുവെങ്കിലും കോഴിക്കോട് സിറ്റിയിലെ മുസ്ലിം ചെറുപ്പക്കാർ ഒന്നടങ്കം മരുമോന്റെ പിന്നിൽ അണിനിരന്നിരുന്നു.

അല്ലെങ്കിൽ കെ മുരളീധരൻ എംപി വീരേന്ദ്ര കുമാറിനെ തോൽപ്പിച്ചതിനേക്കാൾ ഭയാനകമാകുമായിരുന്നു തോൽവി.

ഇന്നിപ്പോൾ ഉറച്ച കോട്ടയായ ബേപ്പൂരിൽ നിന്നും വിജയിപ്പിച്ചുകൊണ്ട് മന്ത്രിസ്ഥാനം നൽകുമ്പോൾ പാർട്ടിക്ക് നഷ്ടപ്പെടുന്നത് ഇതുവരെ കെട്ടിപ്പൊക്കിയ ചില മൂല്യങ്ങളാണ്.

കെ കരുണാകരൻ സ്വന്തം മകനെ മത്സരിപ്പിച്ചു ജയിപ്പിച്ചപ്പോൾ സിപിഎം ഉണ്ടാക്കിയ കുതുകുലം രാഷ്ട്രീയം അറിയുന്നവർ മറന്നുകാണില്ല. ഇന്നത്തെ സോഷ്യൽ മീഡിയയിലെ ക്യാപ്സ്യൂൾ സഖാക്കൾക്ക് വ്യക്തിത്വം നഷ്ടപ്പെട്ടതിനാൽ ഇതൊന്നും അവർ കാര്യമായി കാണുന്നുമില്ല.

പാർട്ടിക്കുവേണ്ടി അഹോരാത്രം പണിയെടുത്തവരെ ഒന്നുമല്ലാതാക്കിക്കൊണ്ട് അവരെ രണ്ടാനമ്മയുടെ കണ്ണുകളിൽ കാണുന്നു എന്നാണ് മറ്റുള്ള സീനിയറായ എംഎൽഎമാരുടെ അടക്കം പറച്ചിലുകൾ.

ആ പറച്ചിലുകൾ ഇന്നിപ്പോൾ പാർട്ടി വേദികളിലും എകെജി സെന്ററിലും ചർച്ച ചെയ്യപ്പെടുമ്പോൾ പാർട്ടി അറിയാതെ തന്നെ ഒരു വിഭാഗീയത മുളച്ചു പൊന്തുന്നു. മന്ത്രിമാരെ കാണുവാൻ വരുമ്പോൾ കോൺട്രാക്ടർ മാരെ കൂടെ കൊണ്ടുവരേണ്ടതില്ല എന്ന് മന്ത്രി പറഞ്ഞപ്പോൾ അതിനെതിരെ ആഞ്ഞടിക്കുവാനും അവർ മടിക്കുന്നില്ല.

ആരോഗ്യ മന്ത്രി മറ്റുള്ള എംഎൽഎ മാരുടെ ഫോണുകൾ എടുക്കുന്നില്ല എന്ന വിമർശനങ്ങൾ ഒരു ഭാഗത്ത് എഴുന്നള്ളുമ്പോൾ വിദ്യാഭ്യസ മന്ത്രി 35 സംസ്ഥാനങ്ങളുമായി മുന്നോട്ടു പോകുന്ന അവസ്ഥകൾ.


പാർട്ടിയിലേക്ക്‌ മറ്റുള്ള പാർട്ടിയിൽ നിന്നും ആളുകളെ മാലയിട്ടു സ്വീകരിക്കുന്ന തിരക്കുകൾക്കിടയിൽ സ്വന്തം പാർട്ടിയിൽ ഉണ്ടാകുന്ന ഉരുൾപൊട്ടലുകൾ കാണാതെ പോകുന്നു. പല മുൻ എംഎൽഎമാരും പാർട്ടി വിടുവാൻ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു.


ഒരു കാര്യത്തിൽ മുഖ്യമന്ത്രി അതീവ ശ്രദ്ധാലുവായിരിക്കുന്നു എന്നതും കാണാതെ പോകരുത്. ഇത്രയും വലിയ ദുബായ് എക്സ്പോ നടക്കുമ്പോൾ കേരളത്തിൽ നിന്നും ഒരു എംഎൽഎ മാത്രമാണ് ഇതുവരെ അങ്ങോട്ട് പോയിട്ടുള്ളൂ.

തവനൂരിന്റെ സുൽത്താന് പണ്ടേ മുതൽ തന്നെ സ്വതന്ത്ര പട്ടം ഉള്ളതുകൊണ്ട് അത് ചോദിക്കാനും പറയാനും മുഖ്യമന്ത്രിക്ക് ആവില്ല. മുൻ സ്‌പീക്കറുടെ ദുരവസ്ഥയിൽ കാര്യങ്ങൾ മനസിലാക്കിയ നേതൃത്വം ഇന്നിപ്പോൾ ലോക കേരളസഭ എന്നൊക്കെ കേൾക്കുമ്പോൾ കണ്ണടക്കുകയാണ്.

അല്ലായിരുന്നെകിൽ ഇന്നിപ്പോൾ ദുബായ്ക്കുള്ള വിമാനം നിറയെ കേരള എംഎൽഎമാരെകൊണ്ടും മന്ത്രിമാരെകൊണ്ടും പൊറുതി മുട്ടിയേനെ.

ഒരു കാര്യം ഉറപ്പാണ്. ന്യായീകരണ തൊഴിലാളികൾ മിന്നൽ പണിമുടക്കിലാണ്. അവരിപ്പോൾ പഴയ പോലെ പ്രതികരണങ്ങൾ കാണിക്കുന്നില്ല. കൂടാതെ ടീച്ചറമ്മക്ക് അവാർഡുകൾ കിട്ടുമ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു വെറുപ്പിക്കുന്ന കുറെ നിക്ഷ് പക്ഷ കൂലി എഴുത്തുകാരും, സിനിമാക്കാരും, സാഹിത്യ ബുജികളും ഒക്കെ മെല്ലെ മെല്ലെ എഴുത്തുകൾ നിർത്തിയിരിക്കുകയാണ്.

ജോജു വിഷയത്തിൽ വരെ അവർ പെട്ടെന്ന് പ്രതികരണം അവസാനിപ്പിച്ചുകൊണ്ട് വീട്ടിൽ കയറി. അത് കേരളത്തിന് ഒരു ആശ്വാസമാണ്.

ഇപ്പോൾ ഉള്ള ശല്യം ചില ചാനൽ തൊഴിലാളികളാണ്. ഹൈക്കോടതി വിധിയുണ്ടായിട്ടും പാർട്ടിയുടെ അനുഗ്രഹത്താൽ അറസ്റ്റ് ചെയ്യപ്പെടാതെ പഴഞ്ചൻ കോട്ടുമിട്ടുകൊണ്ട് ലാപ്ടോപ്പിന്റെ അറ്റം പിടിച്ചുകൊണ്ട് കേരളത്തെ ഉത്ബോധിപ്പിക്കുവാൻ ഇറങ്ങിതിരിച്ചവരും, മോൺസന്റെയും വനം കൊള്ളക്കാരുടെയും അനുഗ്രഹാശ്ശിസ്സുകളോടെ കേരളം നന്നാക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരും നുണ പ്രചാരണങ്ങളും നുണ കഥകളും അരങ്ങു തകര്‍ക്കുകയാണ്. എന്തായാലും എല്ലാറ്റിനും ഒരതിരുണ്ട്.

എല്ലാം ശരിയാകുമെന്ന് കരുതി എംഎൽഎയുടെ കൂടെ മന്ത്രിയെ കാണാൻ പോയ കോൺട്രാക്ടർ ദാസനും കഞ്ചാവടിച്ചുകൊണ്ട് സമരം പൊളിക്കാൻ ഇറങ്ങിയ സിൽമാ നടൻ വിജുവും

dasanum vijayanum
Advertisment