Advertisment

കേസു ഈ വീടിന്‍റെ നാഥനെതിരെ 'രണ്ടാം നടി ആക്രമിക്കല്‍' അന്വേഷണം റിലീസാകുന്നതിന്‍റെ പിന്നിലെ കുബുദ്ധികള്‍ ആരൊക്കെ ? നിലപാടുകളുടെ രാജകുമാരന്‍ പിടി തോമസ് തുറന്നുവിട്ട നടിയുടെ ആക്രമണ വിവാദങ്ങള്‍ പുതിയ തലത്തിലേയ്ക്കോ ? - ദാസനും വിജയനും

New Update

publive-image

Advertisment

'കേസു ഈ വീടിന്റെ നാഥൻ' എന്നാണ് ദിലീപിന്റെ പുതിയ സിനിമയായ 'കേശു ഈ വീടിന്റെ നാഥനെ' സോഷ്യൽ മീഡിയക്കാർ കളിയാക്കുന്നത് എങ്കിലും ഈ വിഷയം കേസ് ആകുവാൻ കാരണക്കാരനായ പി.ടി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു.

കേരളത്തിൽ സ്ഥിരമായി അരങ്ങേറിയിരുന്ന ഒരു വിഷയമായിരുന്നു നടിമാരെ തട്ടിക്കൊണ്ടുപോയി നഗ്ന ചിത്രങ്ങൾ എടുത്തുകൊണ്ട് ബ്ലാക്ക് മെയിൽ കൊച്ചി കളികൾ.

ഈ കളി കണ്ടുപിടിച്ച പൾസർ സുനിയെ വരെ മലയാളി മറന്നു കൊണ്ടിരിക്കുന്ന സമയത്താണ് വീണ്ടും നടനെതിരെ ചാര പ്രവർത്തനവും ഒറ്റുകൊടുക്കലുകളും അരങ്ങേറുന്നത്.

തൃശൂരിൽ നിന്നും ഒറ്റക്ക് പുറപ്പെട്ട വിവാദനടി കൊച്ചിയിൽ എത്തുന്നതിനു മുൻപേ ചാലക്കുടിക്കും അങ്കമാലിക്കും ഇടയിലുള്ള ഒരു സിനിമ ഓഫീസിൽ ഒരു മണിക്കൂറിലധികം നേരം ചിലവഴിക്കുകയും പിന്നീട് യാത്ര തുടർന്നപ്പോള്‍ പൾസറും കൂട്ടരും നടിയെ കിഡ്നാപ്പ് ചെയ്യുകയും നിർബന്ധിതമായി അരുതാത്തത് ചെയ്യിക്കുകയും ചെയ്തു.

വീഡിയോ പകർത്തി കഴിഞ്ഞപ്പോൾ ഒരു സംവിധായകന്റെ വീടിന്റെ മുന്നിൽ നടിയെ ഇറക്കി വിടുകയും സംവിധായകനും മറ്റൊരു നിർമ്മാതാവും ഓടിയെത്തി നടിയെ സഹായിക്കുകയും പി.ടിയെ വിളിച്ചു വരുത്തുകയും ചെയ്തു.

ആർക്കും പോലീസിനെ അറിയിക്കുവാൻ താത്പര്യം ഇല്ലാതിരുന്നിട്ടും പി.ടിയാണ് പോലീസിനെ വിളിച്ചത്. അല്ലെങ്കിൽ എല്ലാം കൂടി രാഷ്ട്രീയക്കാരനായ, എതിരാളികൾ ധാരാളമുള്ള തന്റെ തലയിൽ കെട്ടിവെക്കുമെന്ന ഭയത്താലാണ് പി.ടി പോലീസിനെ അറിയിച്ചത്.

ഈ വിവരം ജനപ്രിയനെ അറിയിച്ചപ്പോൾ അദ്ദേഹം വലിയ കാര്യമല്ല എന്ന രീതിയിൽ ഫോൺ കട്ട് ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴച്ചതെന്നു തോന്നുന്നു.

ഒരാൾ ഫോൺ കട്ട് ചെയ്യുവാൻ നിരവധി കാര്യങ്ങൾ ഉണ്ടായിരിക്കാം. അക്കാലത്താണ് ഭാര്യയായ സൂപ്പർസ്റ്റാറുമായുള്ള വിവാഹമോചനവും വിവാദങ്ങളും നടന്നത് എന്നതും ശ്രദ്ധേയമാണ്.

അമ്മയുടെ സൂപ്പർ സ്റ്റാർ നടി ഉടനെ നിരാഹാരസത്യാഗ്രഹം പ്രഖ്യാപിക്കുകയും അതിന്നായി ഒരു പുത്തൻ സംഘടന രുപീകരിക്കുകയും ചെയ്തിരുന്നു. അമ്മയുടെ ചില സീനിയർ മെമ്പർമാരുടെ അഭ്യർത്ഥന പ്രകാരം നിരാഹാരം പിൻവലിച്ചു എങ്കിലും നടിമാർ എല്ലാരും ചേർന്ന് മുഖ്യമന്ത്രിയെ സമീപിക്കുവാൻ മറന്നില്ല.

തിരുവനന്തപുരത്തെ ഒരു സീനിയർ സെലിബിറ്റി ചാർട്ടേർഡ് അക്കൗണ്ടന്റ് ആണ് നടിമാർക്കുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിരുന്നത്.

മലയാളത്തിലെ ഒട്ടുമിക്ക സിനിമക്കാരുടെയും കണക്കുകൾ നോക്കുവാൻ അവസരം കിട്ടിയിട്ടും അമ്മയുടെ മാത്രം സാമ്പത്തികം കൈകാര്യം ചെയ്തിരുന്നത് ജനപ്രിയ നായക നടനായിരുന്നു. കൂടാതെ മുൻപ് അരങ്ങേറിയ ഇൻകം ടാക്സ് റെയിഡുകളും ആനക്കൊമ്പ് വിവാദവും ഉണ്ടാക്കിയത് ജനപ്രിയനായകൻ ആയിരുന്നു എന്നാണ് അവരുടെ നിലപാടുകൾ.

പിന്നീട് ഒട്ടേറെ നടിമാർക്ക് കാര്യങ്ങൾ ശരിയാം വണ്ണം മനസിലായപ്പോൾ പലരും സംഘടനകൾ തന്നെ ഉപേക്ഷിച്ചുകൊണ്ട് ഈ വിഷയത്തിൽ നിഷ്പക്ഷ നിലപാടുകൾ സ്വീകരിച്ചിരുന്നു എന്നതാണ് കേരളത്തിന്റെ മറ്റൊരു നന്മ.

കൂടാതെ ഭരണ പരാജയങ്ങൾ കൊണ്ട് പൊറുതി മുട്ടിയ സർക്കാരിനും അതൊരു പിടിവള്ളി ആയിരുന്നു. വിഷ്ണു പ്രണോയ് വിഷയവും ലക്ഷ്മി നായർ വിഷയവും ഒക്കെ കൊണ്ട് നിയമസഭയിൽ യുവ പ്രതിപക്ഷ എംഎൽഎമാർ സർക്കാരിനെ സെക്രട്ടറിയേറ്റിന്റെ ഭിത്തിയിൽ വലിച്ചുകീറി ഒട്ടിക്കുന്ന സമയത്തായിരുന്നു ഈ വിഷയം വീണുകിട്ടിയത്. അതോടെ സിനിമക്കാരിൽ ഒട്ടുമിക്കവരും മൗനം ഭജിക്കുകയും ചെയ്തു.

കൂടാതെ അന്ന് ഈ ജനപ്രിയനായകന്റെ ഒരു ബ്രഹ്മാണ്ഡ രാഷ്ട്രീയ ചിത്രം അണിയറയിൽ ഒരുങ്ങുകയായിരുന്നു. സച്ചിയുടെ തിരക്കഥയിൽ രൂപം കൊണ്ട 'രാമലീല' എന്ന ചിത്രത്തിലെ വില്ലൻ അഴീക്കോടൻ രാഘവനെ പിറകിൽ നിന്നും കുത്തിയ നേതാവായിരുന്നു.

publive-image

വിജയരാഘവൻ ആയിരുന്നു ആ വില്ലൻ. വില്ലനെ നേരിടുവാൻ മരണപ്പെട്ട സഖാവിന്റെ മകൻ ഉയിർത്തെഴുന്നേൽക്കുന്നതായിരുന്നു സിനിമയുടെ ഇതിവൃത്തം. ഇന്ന് ഭരണം കൈയാളുന്ന പലരുടെയും നേർക്ക് വിരൽ ചൂണ്ടുന്നതായിരുന്നു ആ സിനിമ.

ആ സിനിമയെ ഇല്ലാതാക്കുവാൻ കൊച്ചിയിലെ ഇടതു സഹയാത്രികരായ സിനിമാക്കാർ ഉണ്ടാക്കിയ ഒരു ഗൂഢാലോചനയാണോ എന്നൊന്നും കരുതുവാൻ

ആകില്ല. കാരണം മുരളി ഗോപിയുടെ 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ' എന്ന സിനിമയെ തിയറ്റർ കാണിക്കാത്തവരാണ് അവർ.

ഇപ്പോൾ രണ്ടാമതും ജനപ്രിയ നായക നടനെതിരെ വിവാദങ്ങൾ കുത്തിപ്പൊക്കുന്നതിൽ രാഷ്ട്രീയവും പകപോക്കലുകളും ഇല്ലാതില്ല.

ഭരണത്തിനെതിരെയും ഭരണാധികാരിക്കെതിരെയും ചങ്കൂറ്റത്തോടെ പ്രതികരിച്ചിരുന്ന പ്രതിപക്ഷത്തെ ചെറുപ്പക്കാരായ എംഎൽഎമാരെ വിജിലൻസിന്റെ പേരിലും അല്ലാതെയും ഒരു മൂലക്കിരുത്തിയപ്പോൾ അപ്രതീക്ഷിതമായാണ് ആലുവ പോലീസ് സ്റ്റേഷൻ ഉപരോധവും കൊച്ചി ജോജു സമരവിവാദവും ഉയർന്നു വന്നത്.

ഈ വിഷയങ്ങളിൽ സർക്കാരിനും പോലീസിനും കൊച്ചിയിലെ ചില നേതാക്കന്മാരുടെ മുന്നിൽ അടിയറവ് പറയേണ്ടി വന്നപ്പോൾ ഉണ്ടാക്കിയെടുക്കുന്ന ചില തിരക്കഥകളാണ് ഇപ്പോൾ കാണുന്നതും കേൾക്കുന്നതും.

ജനപ്രിയ നായകനൊപ്പം വിഐപി ഉണ്ടെന്ന പേരിൽ ഉണ്ടാക്കിവിടുന്ന ഊഹാപോഹങ്ങളും വിവാദമുയർത്തിയ പോലീസ് ഓഫീസറെ കൊണ്ട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത സാഹചര്യത്തിൽ ഇനിയും അറസ്റ്റുകൾ സംഭവിച്ചേക്കാം.

കെ റെയിൽ ഉയർത്തുന്ന വിവാദങ്ങളും സമരങ്ങളും അങ്ങനെയൊക്കെ അടിച്ചമർത്താമെന്നൊക്കെ ഉപദേശകർ ഉപദേശിച്ചു കാണും.

കാത്തിരുന്നു കാണാം !!!

എന്തൊക്കെ പുകമറകൾ സൃഷ്ടിച്ചാലും കെ റെയിൽ തന്റെ നെഞ്ചെത്തുകൂടെ മാത്രേ പോകൂ എന്ന ഉറപ്പിന്മേൽ ദാസനും

ആരൊക്കെ എതിർത്താലും കെ റെയിൽ ഓടിക്കും എന്ന ഉറപ്പിന്മേൽ വിജയനും

Advertisment