18
Wednesday May 2022
ദാസനും വിജയനും

‘സുധാകരനിസം’ പറഞ്ഞത് സിപിഎമ്മിന് ചക്കിനു വെച്ചത് കൊക്കിനു കൊണ്ടതു പോലായോ ? മുടക്കോഴി മലയിൽ കയറി ത്രിവര്‍ണ കൊടി നാട്ടിയ സുധാകരന്‍ അടുപ്പിച്ചടുപ്പിച്ച ഭരണം പിടിച്ചു നിര്‍ത്തുമോ ? ദാസനും വിജയനും

ദാസനും വിജയനും
Monday, January 17, 2022

സുധാകരനിസം – ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു , സുധാകരനെ പൂട്ടാൻ സിപിഎം കണ്ടെത്തിയ ആ വാക്ക് ആയിരിക്കും കേരളത്തിൽ പിണറായിസത്തിന്റെയും കൊടിയേരിസത്തിന്റെയും മാർക്സിസത്തിന്റെയും അന്ത്യമായി ഭവിക്കുക എന്നത് തിരിച്ചറിയുവാൻ പോകുന്നതേ ഉള്ളൂ .

ഇത്രേം നാൾ കോൺഗ്രസ്സുകാർ പറയുന്നതിൽ നിന്നും വീണുകിട്ടുന്നതിൽ വിജയിച്ചു പോന്നിരുന്നവർക്ക് തിരിച്ചടികൾ കിട്ടി തുടങ്ങി . ശരിക്കും സുധാകരനെ കെപിസിസി പ്രസിഡണ്ട് ആക്കേണ്ടിയിരുന്നത് പത്തു വർഷങ്ങൾക്ക് മുൻപേ ആയിരുന്നു . അന്നായിരുന്നെങ്കിൽ ഇന്നിപ്പോൾ ബംഗാളിലെ പോലെ സിപിഎം പാർട്ടി ഓഫീസുകള്‍ കേരളത്തിലെ ബംഗാളികൾക്ക് വാടകക്ക് കൊടുക്കാമായിരുന്നു .

കാരണം 2004 നു ശേഷം പത്തോളം വര്ഷം ഒരു തിരഞ്ഞെടുപ്പിലും ജയിക്കുവാനാകാതെ പാർട്ടി ഗ്രൂപ്പുവഴക്കും തമ്മിൽ തല്ലുമായി പോയിരുന്ന സമയം  സുധാകരൻ കെപിസിസി യുടെ തലപ്പത്ത് വന്നിരുന്നെങ്കിൽ ഇന്നിപ്പോൾ തിരുവാതിരക്കളി കളിക്കുവാൻ ആളുകളുണ്ടാകുമായിരുന്നില്ല .

ഇപ്പോൾ കേരളത്തിൽ നടക്കുന്നത് രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള മത്സരങ്ങളാണ് . അതിൽ രാഷ്ട്രീയത്തെക്കാൾ മതവും വർഗ്ഗവും നിറവും ഒക്കെയാണ് മുഖ്യമായും നിഴലിക്കുന്നത് . നിലപാടുകളോ ആദർശങ്ങളോ നോക്കാതെയാണ് ഓരോരോ അണികളും നേതാക്കന്മാരെ കണ്ണടച്ചു പിന്തുണക്കുന്നത് .

സോഷ്യൽ മീഡിയയിലും വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലുമുള്ള സംഘടനങ്ങളിൽ തത്കാലം ജയിച്ചു കയറുക എന്നല്ലാതെ അവർക്ക് എന്തോന്ന് കെ റെയിൽ , അവർക്ക് എന്തോന്ന് വനം കൊള്ള , അവർക്ക് എന്തോന്ന് കോവിഡ് കൊള്ള , അല്ലെങ്കിൽ അവർക്ക് എന്തോന്ന് മൊൺസാണ് മാവുങ്കൽ ?

ഇറങ്ങുന്ന സിനിമകളിലും നായകന്മാരുടെ മതത്തിലും ഒക്കെ വിഭാഗീയത കാണുന്ന ചെറുപ്പക്കാർ തന്നെയാണ് കോവിഡിനെ പിടിച്ചു കെട്ടി എന്നും പറഞ്ഞുകൊണ്ട് അന്നത്തെ മന്ത്രിയെ വാഴ്ത്തി പാടുന്നതും , അവർക്ക് ഒരു അവാർഡ് കിട്ടി എന്ന് പറയുമ്പോഴേക്കും അവരാണ് ദൈവം എന്നുറക്കെ വിളിച്ചു കൂവുന്നതും അവരുടെ വാഴ്ത്തുപാട്ടുകളും വാഴ്ത്തുന്ന പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതും .

ഓരോരോ നേതാക്കന്മാർ ആരാണെന്നോ അവർ കഴിഞ്ഞ കാലങ്ങളിൽ എന്തൊക്കെ ചെയ്തുവെന്നോ അവർ എങ്ങനെ ഇവിടെ വരെയെത്തി എന്നൊന്നും നോക്കാതെ സിനിമ സ്റ്റൈലിൽ ഉള്ള ആരാധനയിൽ നഷ്ടമാകുന്നത് നമ്മുടെ നാടിന്റെ ഐശ്വര്യമാണ് , നന്മയാണ് .


ലോകത്തിലെ ഒന്നാം നമ്പർ ആരോഗ്യമേഖല കേരളത്തിലാണെന്ന് ഉറക്കെ വിളിച്ചു പറയുമ്പോൾ അതേപടി അണികൾ ആ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു . സിഎൻഎൻ, ബിബിസി എന്നൊക്കെ പറഞ്ഞുകൊണ്ട് അഹങ്കാരം കാണിക്കുന്നു .

പക്ഷെ സ്വന്തം നേതാക്കന്മാർക്ക് മൂലക്കുരുവിന്റെ ഓപ്പറേഷന് അമേരിക്കയിലെ മായോ ക്ലിനിക്കിൽ തന്നെ പോകേണ്ടി വരുമ്പോൾ ഈ അണികൾ തത്കാലം മൗനം ഭജിക്കുന്നു .


പണ്ടൊക്കെ ആയിരുന്നെങ്കിൽ ഇങ്ങനെയുള്ള ഇരട്ടത്താപ്പുകളെ ഒരാളെങ്കിലും വെട്ടി തുറന്നു പറഞ്ഞിരുന്നേനെ . ഇന്നിപ്പോൾ എല്ലാവരും കണ്ണടച്ചുകൊണ്ട് ഇരുട്ടാക്കുന്നു .

കൊലപാതക രാഷ്ട്രീയം നിരത്തിയാൽ കേരളത്തിൽ ഒരു ഭാഗത്ത് എന്നും സിപിഎമ്മും മറുഭാഗത്ത് ആർഎസ്എസും , ബിജെപിയും ,
ലീഗും കോൺഗ്രസ്സും എസ്ഡിപിഐ ഒക്കെ ആയിരിക്കും .

സ്വന്തം പാർട്ടിയിലെ ഒരു പയ്യൻ കൊലചെയ്യപ്പെട്ട അന്ന് തന്നെ അവന്റെ വീടിന്റെ അടുത്തായി എട്ടു സെന്റ് ഭൂമി വാങ്ങി അതിൽ ശവമടക്ക് നടത്തിയപ്പോൾ നാം എന്താണ് മനസിലാക്കേണ്ടത് .


മോഹൻലാലിൻറെ ഭരതം സിനിമ പോലെ ഒരു ഭാഗത്ത് ചേട്ടൻ മരിച്ചു കിടക്കുമ്പോൾ മറുഭാഗത്ത് അനുജൻ സംഗീത കച്ചേരി നടത്തേണ്ടി വന്ന അവസ്ഥയായിരുന്നു തിരുവനന്തപുരത്ത് അരങ്ങേറിയ കാരണഭൂതൻ തിരുവാതിരക്കളി . എന്തുപറ്റി ഈ നന്മരങ്ങൾക്ക് ?


എതിരാളികളെ മരണത്തിന്റെ വ്യാപാരികളാക്കി മാറ്റിയും , ഗൾഫിലുള്ളവരെ രണ്ടാനമ്മ വിഭാഗത്തിൽ പെടുത്തിയും , എങ്ങനെങ്കിലും നാട്ടിൽ എത്തുന്നവരെ ഓടിച്ചിട്ടുപിടിച്ചും അടിച്ചും ഒക്കെ കളിച്ചവർ തിരഞ്ഞെടുപ്പ് വന്നപ്പോൾ മാത്രം കോവിഡ് ബാധിച്ചത് അറിയിക്കാതെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയും സ്‌കൂളിലെ കുട്ടികൾക്ക് കൊടുക്കേണ്ടയിരുന്ന ഉച്ചക്കഞ്ഞിയുടെ അരിയും പയറും എടുത്തുകൊണ്ട് അതിൽ രണ്ടു കീറ മാസ്കും തള്ളിക്കയറ്റി കിറ്റ് എന്ന പേരിൽ വിതരണം ചെയ്തുകൊണ്ട് കോവിഡിനെതിരെ പടവെട്ടി നേടിയ ഭരണം , ഇന്നിപ്പോൾ തിരുവാതിരക്കളികൾ കൊണ്ട് കോവിഡിനെ അടിച്ചു കൊല്ലുകയാണ് , പാവം വോട്ടർമാർ !!!

കോവിഡിനെ വിറ്റു കാശാക്കിയവർ ഇന്നിപ്പോൾ കെ റെയിലുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു , രണ്ടായിരം കോടിയുടെ കെ ഫോൺ ഉണ്ടാക്കിയ ആൾ സ്വർണ്ണക്കടത്തിൽ അകപ്പെട്ട് ഇന്നിപ്പോൾ പുണ്യാളനായി സ്പോർട്ട്സ് യുവജനക്ഷേമത്തിനായി ഇറങ്ങിയപ്പോൾ കെ റെയിലിൽ ഉണ്ടാക്കാൻ പോകുന്ന കമ്മീഷൻ സംഖ്യ നമ്മുടെ സാധാരണ കാൽക്കുലേറ്ററിലെ സ്‌ക്രീനിൽ കൊള്ളാതെ വരും .

നേരെ ചൊവ്വേ ഒരു ട്രാൻസ്‌പോർട്ട് ബസ്സ് ലാഭത്തിലാക്കാൻ പറ്റാത്തവർ , നേരെ ചൊവ്വേ ഒരു റോഡ് ടാർ ചെയ്യാൻ ആകാത്തവർ , നേരെ ചൊവ്വേ ഒരു സ്ഥാപനം നടത്തിക്കാണിക്കുവാൻ ആകാത്തവർ ഒന്നര ലക്ഷം കോടിയുടെ കളികളാണ് കളിക്കുവാൻ പോകുന്നത് .

കമ്മ്യുണിസ്റ്റ് പാർട്ടി കേരളത്തിലെങ്കിലും നിലനിന്നു കാണണമെന്ന ആഗ്രഹത്തിലാണ് ഇങ്ങനെയൊക്കെ എഴുതേണ്ടി വരുന്നത് .
പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നും ആയിട്ട് കാലങ്ങൾ കുറെ ആയെങ്കിലും അതൊന്നും ആരും കാര്യമായി ഗൗനിക്കുന്നില്ല .

പണ്ട് ലീഡർ കെ കരുണാകരൻ എല്ലാ മാസവും ഒന്നാം തിയതി സ്ഥിരമായി ഗുരുവായൂരിൽ പോയിരുന്നതുകൊണ്ടാണ് കേരളത്തിൽ ബിജെപി എന്ന പാർട്ടിക്ക് വേരുറപ്പിക്കുവാൻ സാധിക്കാതിരുന്നത് .

ഇത്രേം ഭക്തിയുള്ള ഒരാൾ നേതാവായി ഉള്ളപ്പോൾ പിന്നെന്തിനു മറ്റൊരു പാർട്ടി എന്ന് കുറേപ്പേരെങ്കിലും ചിന്തിച്ചുകാണും . ഇന്നിപ്പോൾ അതുപോലെ ആഭ്യന്തര വകുപ്പിൽ പലകാര്യങ്ങളും ചെയ്യുന്നത് ബിജെപി ആണെന്ന തിരിച്ചറിവാണ് ഇവിടെ ബിജെപി വളരാത്തത് എന്നാരെങ്കിലും പറഞ്ഞാൽ സമ്മതിക്കേണ്ടതായി വരും .


എന്തൊക്കെ തന്നെയായായലും അടുപ്പിച്ചുള്ള ഭരണങ്ങൾ ലോകത്ത് എവിടെ ആയാലും , കേന്ദ്രത്തിൽ ആയാലും , കേരളത്തിൽ ആയാലും പാളിച്ചകളുടെ സംസ്ഥാന സമ്മേളനം തന്നെയായിരിക്കും എന്നത് തെളിയിച്ചുകൊണ്ടിരിക്കുന്നു.


അഹങ്കാരവും സ്വജനപക്ഷപാതവും ഏകാധിപത്യ സ്വഭാവവും മുന്നിട്ടു നിൽക്കുമ്പോൾ ചെയ്യുന്നതൊക്കെ അബദ്ധങ്ങളാകാം , ജന വിരുദ്ധമാകാം !!!

എന്തായാലൂം ഇനിയെങ്കിലും ആ പുഷ്പ്പനെ ചികിത്സിക്കാൻ പാർട്ടി തയാറാകുമെന്ന വിശ്വാസത്തിൽ സഖാവ് ദാസനും മുടക്കോഴി മലയിൽ കമ്മറ്റിയുണ്ടാക്കിയതിന് ആശംസകൾ അറിയിച്ചുകൊണ്ട് മുടക്കോഴി വിജയനും

More News

കുവൈറ്റ് സിറ്റി: ഒരു കിലോ മെതാംഫെറ്റാമൈൻ, അര കിലോ ഹാഷിഷ്, ഡിജിറ്റൽ സ്കെയിൽ, മൊബൈൽ ഫോണുകൾ എന്നിവയുമായി പ്രവാസിയെ കുവൈറ്റില്‍ അറസ്റ്റു ചെയ്തു. ഈജിപ്ത് സ്വദേശിയാണ് പിടിയിലായത്. മഹ്ബൂലയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. സ്ഥാനപതി സിബി ജോര്‍ജ് നേതൃത്വം നല്‍കി. അടുത്ത ഓപ്പണ്‍ ഹൗസ് മെയ് 25ന് രാവിലെ 11ന് നടക്കും. ബിഎല്‍എസ് പാസ്‌പോര്‍ട്ട് ഔട്ട്‌സോഴ്‌സിംഗ് സെന്ററില്‍ വച്ചാണ് ഇത് നടത്തുന്നത്. കുവൈറ്റിലെ എല്ലാ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാം.

കോഴിക്കോട്: കൂളിമാട് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദീകരണവുമായി കിഫ്ബി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം. ഗര്‍ഡറുകള്‍ തകര്‍ന്നുവീഴാന്‍ കാരണം ഹൈഡ്രോളിക് ജാക്കികളുടെ യന്ത്രത്തകരാറാണെന്നും ഗര്‍ഡറുകള്‍ ഉറപ്പുള്ളതാണെന്നും കിഫ്ബി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ്: കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം അസംബ്ലി നിയോജകമണ്ഡലത്തിൽ ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള കൂളിമാട് പാലത്തിന്റെ നിർമാണവേളയിൽ ഗർഡറുകൾ വീണുണ്ടായ അപകടത്തിന്റെ കാരണങ്ങൾ വിശദമാക്കാനാണ് ഈ കുറിപ്പ്. നിർമാണത്തിൽ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ചകളുടെയോ ഫലമല്ല അപകടം എന്നാണ് പ്രാഥമികകാന്വേഷണത്തിൽ മനസിലായിട്ടുള്ളത്. […]

തൃശൂര്‍: ബോബി ചെമ്മണ്ണൂര്‍ വേഷം മാറിയ തൃശൂര്‍ പൂരത്തിന് പോയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ മേക്കോവര്‍ വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഒപ്പം, താന്‍ വേഷം മാറിയതിന്റെ ലക്ഷ്യവും അദ്ദേഹം പങ്കുവച്ചു. താന്‍ സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന സമയത്ത് തൃശൂര്‍ പൂരത്തിന് രാവിലെ ആറു മണിക്ക് വീട്ടില്‍ നിന്നിറങ്ങുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പഴയതുപോലെ പുറത്തിറങ്ങുമ്പോള്‍ സ്വാതന്ത്ര്യത്തോടെ പലതും ചെയ്യാന്‍ പറ്റുന്നില്ല. ആരും ശ്രദ്ധിക്കാതെ പഴയതുപോലെ പൂരം ആസ്വദിക്കുന്നതിനാണ് […]

കൊച്ചി: നവി ടെക്നോളജീസ് ലിമിറ്റഡിന്‍റെ ഉപകമ്പനിയായ നവി ഫിന്‍സെര്‍വ് ലിമിറ്റഡിന്‍റെ ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രം (എന്‍സിഡി) വഴി 600 കോടി രൂപ സ്വരൂപിക്കും. മുന്നൂറു കോടി രൂപയുടെ അധിക സബ്സിക്രിപ്ഷന്‍ ഉള്‍പ്പെടെയാണിത്. ഇഷ്യു മേയ് 23-ന് ആരംഭിച്ച് ജൂണ്‍ പത്തിന് അവസാനിക്കും. ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡിന്‍റെ എ സ്റ്റേബിള്‍ റേറ്റിംഗ് ഉള്ള കടപ്പത്രത്തിന് 9.80 ശതമാനം വരെ വരുമാനം ലഭിക്കും. 18 മാസം, 27 മാസം കാലാവധിയില്‍ നിക്ഷേപം നടത്തുവാന്‍ അവസരമുണ്ട്. […]

കൊച്ചി: പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ഓഹരിയുടെ ഇഷ്യു നിരക്കായ 949 രൂപയില്‍ 8.11 ശതമാനം ഡിസ്‌കൗണ്ടോടെ 872 രൂപ നിരക്കിലാണ് എന്‍എസ്ഇയില്‍ എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്തത്. 8.62 ശതമാനം ഡിസ്‌കൗണ്ടോടെ 867.20 രൂപ നിരക്കില്‍ ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ആദ്യ ദിവസം ബിഎസ്ഇയില്‍ ഓഹരി വില 875.45 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്‍എസ്ഇയില്‍ 875.25  രൂപ നിരക്കിലും ക്ലോസ് ചെയ്തു. […]

ജിദ്ദ: വിശുദ്ധ ഖുർആനെഴുത്ത് കലയിൽ രാജ്യാന്തര മത്സരം വരുന്നു. അറബിക് കാലിഗ്രഫിക് രീതിയിലെ നൂതന എഴുത്ത് കലയിലൂടെ വിശുദ്ധ ഗ്രന്ഥം (മുസ്ഹഫ്) അവതരിപ്പിക്കാൻ ഈ രംഗത്ത് ചാതുര്യമുള്ളവർക്ക് അവസരം നൽകുകയാണ് സൗദി അറേബ്യ ഈ മത്സരത്തിലൂടെയെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടി. വിശുദ്ധ ഗ്രന്ഥം അവതരിച്ച നാട്ടിൽ അതിനെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു ലോകോത്തര സംഭവം കൂടിയാകും സൗദി അറേബ്യ സംഘടിപ്പിക്കുന്ന ഖുർആനെഴുത്ത് മത്സരം. അടുത്ത വർഷം ഫെബ്രുവരി (ശഅബാൻ) യിലായിരിക്കും മത്സരം. സൗദി രാഷ്ട്ര സ്ഥാപകൻ “കിംഗ് […]

കുവൈറ്റ്സിറ്റി : ഫുട്ബോൾ ലോകകപ്പിന് സ്വാഗതമേകി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബുഹലിഫ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട്‌ മേള‌യിൽ മംഗഫ്‌ ഡി യൂണിറ്റ്‌ ജേതാക്കളായി. വാശിയേറിയ ഫൈനൽ മൽസരത്തിൽ മംഗഫ്‌ യൂണിറ്റ്‌ ടീമിനെ പരാജയപെടുത്തിയാണ്‌ മംഗഫ്‌ ഡി യൂണിറ്റ്‌ ജേതാക്കളായത്‌. അബുഹലിഫ അറബിക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച മേളയിൽ വിവിധ മേഖലയിലെ യൂണിറ്റുകളെ പ്രതിനിധീകരിച്ചു കൊണ്ട് 32 ടീമുകൾ മാറ്റുരച്ചു. മംഗഫ്‌ ടീമിലെ നഫീൽ മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. […]

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് റണ്‍സിന് തോല്‍പിച്ചു. ഇതോടെ ലഖ്‌നൗ പ്ലേ ഓഫില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത പുറത്തായി. ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 20 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 210 റണ്‍സെടുത്തു. ക്വിന്റോണ്‍ ഡി കോക്ക് (70 പന്തില്‍ 140), കെ.എല്‍. രാഹുല്‍ (51 പന്തില്‍ 68) എന്നിവരുടെ പ്രകടനമാണ് ലഖ്‌നൗവിനെ മികച്ച സ്‌കോറിലെത്തിച്ചത്. 29 പന്തില്‍ 50 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് […]

error: Content is protected !!