29
Thursday September 2022
ദാസനും വിജയനും

കേരളം രക്ഷപ്പെട്ടത് നമ്മുടെ മക്കളുടെ പഠിപ്പും അതിലൂടെ ലഭിച്ച ഉന്നത ഉദ്യോഗങ്ങളിലൂടെയുമാണ്. അതില്ലാതാക്കാനാണ് മയക്കുമരുന്ന് ലോബി ഇപ്പോൾ കേരളത്തിൽ വിലസുന്നത്. മൂന്നാറിലെയും വയനാട്ടിലെയും പൊള്ളാച്ചിയിലെയുമൊക്കെ റിസോർട്ടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന പിക്‌നിക്കുകളും സ്റ്റേ ബേക്കുകളും ലേഡീസ് ഒൺലി ട്രിപ്പുകളും, പാർട്ടികളും ഒക്കെ സംശയാസ്പദം തന്നെ. ഈ മാഫിയയെ ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ കേരളം നമുക്ക് നഷ്ടപ്പെട്ടേക്കാം, നമ്മുടെ യുവതയെ എന്നെന്നേക്കുമായി നഷ്ടപ്പെടും – ദാസനും വിജയനും എഴുതുന്നു

ദാസനും വിജയനും
Sunday, August 28, 2022

രണ്ടോ മൂന്നോ ബിയർ അടിച്ചാൽ വീട്ടിൽ പിടിക്കും അല്ലെങ്കിൽ പോലീസ് പിടിക്കും അതുമല്ലെങ്കിൽ നാട്ടുകാർ പിടിക്കും . പിന്നെ സമൂഹം ഒന്നടങ്കം അവനെയോ അവളെയോ കള്ളുകുടിയനാക്കും .

ഒരു ബിയർ അടിച്ചാൽ ഒന്നിനുമാകില്ല എന്നതിനാൽ ചുരുങ്ങിയത് രണ്ടോ മൂന്നോ ബിയർ അടിക്കണം , അല്ലെങ്കിൽ മൂന്നോ നാലോ പെഗ് വിസ്കിയോ ബ്രാണ്ടിയോ ജിന്നോ .

ഇതിനൊക്കെ സോഡാ ഗ്ലാസ് ടച്ചിങ്‌സ് എന്നീ വലിയ സെറ്റപ്പുകൾ വേണ്ടിവരുന്നതും ഏറെ പ്രയാസകരം . അപ്പോൾ പിന്നെ ലേശം പുകയാകാമെന്നു വെച്ചാൽ ഈ നീലച്ചടയന്റെ പുകയുടെ മണം പരിസരം മുഴുവൻ പരക്കും . അപ്പോൾ പിന്നെ തമ്മിൽ ഭേദം എംഡിഎംഎ പോലത്തെ എളുപ്പമാർഗ്ഗങ്ങൾ .

കേരളത്തിൽ പണ്ടൊക്കെ കൊച്ചിയിലെ മട്ടാഞ്ചേരിയിലും കോഴിക്കോട്ടെ ബംഗ്ലാദേശ് കോളനിയിലും തൃശൂരിലെ റെയിൽവേ കോളനിയിലും ഒക്കെ മാത്രം ലഭിച്ചിരുന്ന മയക്കുമരുന്നുകൾ എൻജിനീയറിങ് കോളേജ് മറ്റുള്ള ഹയർ എഡ്യൂക്കേഷൻ കോളേജുകൾ കേന്ദ്രീകരിച്ചും ഗൾഫ് പണം സുലഭമായി വരുന്നിടങ്ങളിലും ഒക്കെ ആയിരുന്നു .

ഇന്നിപ്പോൾ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും എന്തും സുലഭം എന്ന അവസ്ഥയിലേക്കാണ് സംഗതികൾ പോയിക്കൊണ്ടിരിക്കുന്നത് .


കഞ്ചാവും കള്ളും ബിയറുമൊക്കെ ഉപയോഗിച്ചാലുണ്ടാകുന്ന കിക്കോ
അതിന്റെ പാർശ്വ ഫലങ്ങളോ അല്ല ഈ എംഡിഎംഎ പോലത്തെ കെമിക്കൽ ഗുളികകളും കൊക്കൈൻ പോലത്തെ മാരക ലഹരികളും ഉപയോഗിച്ചാൽ ഉണ്ടാകുന്നത് എന്നത് തിരിച്ചറിയുവാൻ ഇന്നത്തെ യുവതലമുറ മനസിലാക്കി വരുമ്പോഴേക്കും അവരുടെ തലച്ചോർ പകുതി അടിച്ചു പോയിക്കാണും .


ഭരിക്കുന്ന പാർട്ടിക്കാരുടെ പിടിപ്പുകേടുകളും കുടുംബങ്ങളിലെ കെട്ടുറപ്പില്ലായ്‌മകളും അയൽവക്ക ബന്ധങ്ങളില്ലായ്മയും നാട്ടുകാരുമായുള്ള സമ്പർക്കങ്ങൾ ഇല്ലാതിരിക്കുന്നതും യുവതലമുറയെ വളരെ സാരമായി ബാധിക്കുന്നുണ്ട് . മാതാപിതാക്കൾ തമ്മിലുള്ള അടിപിടികൾ അസ്വാരസ്യങ്ങൾ എല്ലാം കുട്ടികളിലെ  ചിന്താഗതികളിൽ മാറ്റങ്ങൾ വരുത്തുന്നുമുണ്ട് .

മിക്കവാറും പ്രശ്നങ്ങൾക്ക് മുഖ്യകാരണക്കാരായി മുന്നിൽ നിൽക്കുന്നത് അമ്മമാർ തന്നെയാണ് . അച്ഛനറിയാതെ പോക്കറ്റ് മണി വീശുന്നതും , ബന്ധുക്കളുമായുള്ള സഹവർത്തിത്വം ഇല്ലാതാക്കുന്നതിലും സമൂഹത്തിൽ പൊങ്ങച്ചം വിളമ്പുന്നതിലും സമയം കണ്ടെത്തുമ്പോൾ മക്കൾ ചെയ്യുന്ന പല പോക്രിത്തരങ്ങളും മൂടി വെക്കുകയും ചെയ്യുന്നു .


മക്കളിൽ കാണുന്ന മാറ്റങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് അമ്മമാരാണ് . അവർ വാട്സ്ആപ്പിലും യുട്യൂബിലും സമയം ചിലവാക്കി ഇരുന്നാൽ മക്കളുടെ മാറ്റങ്ങൾ കണ്ടെത്തുവാൻ പ്രയാസമാണ് .


എന്തൊക്കെ പ്രതിസന്ധികളിലൂടെയും നാട് കടന്നുപോകുമ്പോഴും നമ്മുടെ നാടൊക്കെ പിടിച്ചു നിന്നിരുന്നത് ചെറുപ്പക്കാരുടെ വിദ്യാഭ്യാസത്തിലും ഐടി മേഖലയിൽ ഉണ്ടാക്കിയ നേട്ടത്തിലൂടെയും മാത്രമാണ് . പല കുടുംബങ്ങളും തകർച്ചകളിൽ നിന്നും രക്ഷപ്പെട്ടത് മക്കളുടെ പഠിപ്പും അതുമൂലം കിട്ടിയ ഉന്നത ജോലികളിലൂടെയുമാണ് .

അതെല്ലാം ഇല്ലാതാക്കിക്കൊണ്ടാണ് ഇന്നത്തെ മയക്കുമരുന്ന് ലോബികൾ കേരളത്തിൽ വിലസി നടക്കുന്നത് . നന്നായി പഠിക്കുന്നവരെയും നല്ല കുടുംബങ്ങളിലെ കുട്ടികളെയും തിരഞ്ഞുപിടിച്ചുകൊണ്ട് അവരിൽ ആദ്യം ഫ്രീയായും പിന്നീട്  കടമായും ഒക്കെ മയക്കുമരുന്ന് നൽകുകയും അവരെ ഒന്നിനും കൊള്ളാത്തവരുമാക്കി മാറ്റുന്ന കാഴ്ച്ചകളാണ് കേരളം മുഴുവനും .


സ്വന്തം വീട്ടിലെ സ്വർണ്ണവും സാധനങ്ങളും മോഷ്ടിച്ചുകൊണ്ടാണ് പലരും മയക്കുമരുന്ന് വാങ്ങുവാനുള്ള പണം കണ്ടെത്തുന്നത് . കൂടാതെ പെൺകുട്ടികൾ അത്യവശ്യം സ്വന്തം ശരീരം കാഴ്ചവെക്കുവാനും ആണുങ്ങളെ സുഖിപ്പിക്കുവാ നും  സമയം കണ്ടെത്തി പണം സമ്പാദിക്കുവാൻ മടിയില്ലാതായിരിക്കുകയാണ് .


കേരളത്തിൽ ഈയിടെ ട്രെൻഡ് ആയി മാറിയിട്ടുള്ള ലേഡീസ് ഒൺലി ട്രിപ്പുകളും , പാർട്ടികളും ഒക്കെ വഴി തെളിയിക്കുന്നത് മയക്കുമരുന്ന് ലോബിയിലേക്കാണ് .

മൂന്നാറിലെയും വയനാട്ടിലെയും പൊള്ളാച്ചിയിലെയും പല റിസോർട്ടുകൾ കേന്ദ്രീകരിച്ചുകൊണ്ട് പിക്‌നിക്കുകളും സ്റ്റേ ബേക്കുകളും ഒക്കെ സംഘടിപ്പിക്കുന്നതും ഇക്കൂട്ടർ തന്നെയാണ് . അമ്മമാരുടെ പൊങ്ങച്ചത്തിൽ മക്കളുടെ വാശിയിൽ ആണ് ഇവരുടെ വിജയം .


ഇക്കഴിഞ്ഞ പത്തുകൊല്ലമായി കേരളത്തിലെ മറ്റൊരു ട്രെൻഡാണ് നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കി സമൂഹത്തിൽ ഇൻഫ്ളുവൻസർ ആകുക എന്നത് .


അതിപ്പോൾ രാഷ്ട്രീയ നേതാക്കന്മാർ മുതൽ അവരുടെ മക്കളും സിനിമാക്കാരും പത്രക്കാരും ചാനലുകാരും വരെ അത്തരം ഇൻഫ്ലുൻസർ കളികൾക്ക് മുന്നിൽ നിൽക്കുമ്പോൾ ലേശം കഞ്ചാവ് അടിച്ചിട്ടായാലും കൊക്കൈൻ അടിച്ചിട്ട് ആയാലും ക്യാമറക്ക് മുന്നിലെത്തി കോപ്രായങ്ങൾ കാണിക്കുവാൻ യുവജനത ഇറങ്ങിത്തിരിച്ചിരിക്കുന്നു .

കോളേജിൽ പ്രബന്ധം അവതരിപ്പിക്കുവാൻ സ്റ്റേജിൽ കയറുവാൻ ധൈര്യം പോരാതെ മയക്കുമരുന്ന് അടിച്ചുകൊണ്ട് സ്റ്റേജിൽ കയറുന്ന എത്രയോപേർ . അതുപോലെ പരീക്ഷയെഴുതുവാൻ കഞ്ചാവടിക്കുന്ന നിരവധിയനവധി വിദ്യാർത്ഥികൾ .

മലയാളസിനിമയിലെ യുവതലമുറയിലെ മിക്ക നടീ നടന്മാരും കൊക്കയ്ൻ അടിച്ചുകൊണ്ടാണ് അഭിനയിക്കുന്നത് എന്നത് നാട്ടിൽ പാട്ടാണ്.  അവരെല്ലാം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് പിന്തുണയും കൊടുക്കുന്നുമുണ്ട് . ആയിരക്കണക്കിന് കൊക്കൈൻ കേസുകളാണ് കൊച്ചിയിൽ മണ്ണിട്ട് മൂടിയിട്ടുള്ളത് .


കൊച്ചിയെ സംബന്ധിച്ചിടത്തോളം അവിടെയുള്ള സിനിമ-രാഷ്ട്രീയ-പോലീസ് കൂട്ടുകെട്ട് കാലങ്ങളായി നടന്നുപോരുന്നു . ഒട്ടുമിക്ക സിനിമക്കാർക്കും ഒറ്റക്കൊറ്റക്ക് അപ്പാർട്‌മെന്റുകൾ സ്വന്തമായുണ്ട് .


അവിടെ മാറിമാറി രാത്രികച്ചവടങ്ങൾ നടക്കുന്നു എന്നത് ഓരോരോ കൊച്ചിക്കാരനും അറിയാം . പനമ്പിള്ളി നഗർ കേന്ദ്രമാക്കിയും കുസാറ്റ് കേന്ദ്രമാക്കിയും ബംഗ്ലാവുകളിൽ നിശാപാർട്ടികൾ നടക്കുന്നുണ്ട് എന്നത് പൊലീസിന് അറിയാമെങ്കിലും ഏമാന്മാർ ഉള്ളതുകൊണ്ട് ആർക്കും പരാതിയില്ല .

കൊച്ചിയിലെ 24 എന്ന ഹോട്ടലിൽ നടന്നതുപോലെ എത്രയെത്ര കേസുകൾ , വണ്ടിയിടിച്ചും ആത്മഹത്യാ ചെയ്തു എന്നപേരിലും അരങ്ങേറുന്നു . ചിലത് സംസാരവിഷയമാകുന്നു . ചിലതൊക്കെ ആരുമറിയാതെ മുങ്ങിപ്പോകുന്നു .


കൊച്ചിയിലെ മയക്കുമരുന്ന് സ്വർണ്ണക്കടത്ത് ലോബികളെ വില്ലൻമാരാക്കി സംവിധായകൻ സച്ചി ഒരു സിനിമക്ക് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആ പാവം ഒരു ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നത് .


ദാമ്പത്യ ജീവിതം കോമ്പ്ലിക്കേറ്റഡ് ആയ സ്ത്രീകളെ മാത്രം ലക്‌ഷ്യം വെച്ച് ഗൾഫ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പ് കേരളത്തിലെ ഐഎഎസ് – ഐപിഎസ് ഓഫീസർമാർക്കും ഉന്നതന്മാർക്കുള്ള പെണ്ണുങ്ങളെയും , വീട്ടമ്മമാരെയും പലതരം യാത്രകളുടെയും ട്രിപ്പുകളുടെയും നിശാ പാർട്ടികളുടെയും പേരിൽ സപ്ലൈ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പത്രപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെടുന്നത് . എല്ലാം അങ്ങോട്ടും ഇങ്ങോട്ടും പിണഞ്ഞുകിടക്കുന്നു .

ഈയിടെ പിടിക്കപ്പെടുന്ന ഒട്ടുമിക്ക മയക്കുമരുന്ന് കേസുകളിലും നാലോ അഞ്ചോ ആണും ഒന്നോ രണ്ടോ പെണ്ണും കൂടിയ സംഘങ്ങളാണ് . പെൺപിള്ളേർ മിക്കവാറും ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള സുന്ദരികൾ , പലരും ഭർത്താവിൽ നിന്നും അകന്നു കഴിയുന്നവരോ ബന്ധം ഉപേക്ഷിച്ചവരോ ആണ് .

ഓരോരോ സ്ഥലങ്ങൾ കണ്ടെത്തി അവിടെ മയക്കുമരുന്ന് കൊണ്ടുവച്ചുകൊണ്ട് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്തു ഗൂഗിൾ പെയിലൂടെ പണം വാങ്ങുന്ന ആധുനിക രീതിയിലാണ് അവർ കച്ചവടം നടത്തുന്നത് .


പിടിക്കപെടാതിരിക്കാനാണ് കുടുംബങ്ങളെ പോലെ യാത്രചെയ്തുകൊണ്ടും മുറിയെടുത്തുമൊക്കെ ജീവിക്കുന്നത് . ഇക്കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ധാരാളം വിവാഹമോചനങ്ങൾ നടക്കുന്നതിലുമൊക്കെ മയക്കുമരുന്നിന്റെ ആധിക്യം ഇല്ലാതെയില്ല .


സ്വന്തം ആങ്ങള പെങ്ങളെ ബലാൽസംഘം ചെയ്യുന്നു , സ്വന്തം അമ്മയെ മകൻ ബലാൽസംഘം ചെയ്തുകൊലപ്പെടുത്തുന്നു , അച്ഛൻ മകളെ കൂട്ടുകാർക്ക് കാഴ്ചവെക്കുന്നു , അച്ഛനെയും അമ്മയെയും പെങ്ങളെയും വെട്ടിയരിഞ്ഞു കത്തിക്കുന്ന മകൻ , അമ്മായി അപ്പനെയും അമ്മായിയമ്മയെയും കൊല്ലുവാൻ കൊട്ടേഷൻ കൊടുക്കുന്ന മരുമകൾ , അഞ്ചുലക്ഷം രൂപ സ്വത്തിനുവേണ്ടി അച്ഛനെയും അമ്മയെയും കൊല്ലുന്ന മകൾ , സ്വത്തു വീതം വെക്കുവാൻ അച്ഛന്റെ തലടിച്ചുപൊട്ടിക്കുന്ന മകൻ , കാമുകനുമായി ജീവിക്കുവാൻ മകളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലുന്ന ‘അമ്മ , പാറയിൽ മകളെ അടിച്ചുകൊല്ലുന്ന മറ്റൊരമ്മ , അഞ്ചുവയസായ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊല്ലുന്ന അയൽവാസികൾ , എൺപത് വയസുള്ള വൃദ്ധയെ ബലാൽസംഘം ചെയ്തുകൊല്ലുന്ന ബന്ധു ….ഇതൊക്കെ സംഭവിക്കുന്നത് കഞ്ചാവിലും മയക്കുമരുന്നിലും നിന്നും മാത്രമാണ് .

ഇന്നിപ്പോൾ തെക്കേ അമേരിക്കയിലെയും , അമേരിക്കയിലെയും , ഇറ്റലിയിലെയും പോർട്ടുഗലിലെയും ഒക്കെ ചെറുപ്പക്കാർ ഒന്നിനും കൊള്ളാതെ തെരുവീഥികളിൽ അലഞ്ഞുനടക്കുന്നതിന്റെ കാരണക്കാരായ മയക്കുമരുന്ന് മാഫിയയെ ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ കേരളം നമ്മുക്ക് നഷ്ടപ്പെട്ടേക്കാം , നമ്മുടെ യുവതയെ എന്നെന്നേക്കുമായി നമ്മുക്ക് നഷ്ടപ്പെടും .

ഭരണകൂടങ്ങൾ പ്രവർത്തിച്ചില്ലെങ്കിൽ ജനങ്ങൾ മുന്നിട്ടിറങ്ങും എന്ന പ്രതിജ്ഞയുമായി ദാസനും മക്കളുടെ സ്വഭാവരീതികൾ ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തികൊണ്ട് വിജയനും

More News

ഇന്ന് സെപ്തംബര്‍ 29 ലോക ഹൃദയദിനമാണ്. ഹൃദ്രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ഇന്ത്യയിലടക്കം വര്‍ധിക്കുന്നതായി വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ആളുകള്‍ക്കിടയില്‍ കൂടുതല്‍ അവബോധമുണ്ടാകേണ്ടത് ഏറെ ആവശ്യമാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരിലും ഹൃദ്രോഗം മൂലമുള്ള മരണം വര്‍ധിച്ചുവരുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. ഇവയില്‍ ചിലതിനെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കില്ല. പാരമ്പര്യ- ജനിതക ഘടകങ്ങള്‍, പ്രായം, പാരിസ്ഥിതിക ഘടകങ്ങള്‍ അല്ലെങ്കില്‍ മറ്റ് ജീവിതസാഹചര്യങ്ങള്‍ എന്നിവയിലൊന്നും  മാറ്റങ്ങള്‍ വരുത്താൻ നമുക്ക് സാധിക്കില്ല. എന്നാല്‍ നമുക്ക് മാറ്റം […]

ഗായികയും നടിയുമാണ് അഭിരാമി സുരേഷ്. ​ഗായിക അമൃത സുരേഷിന്റെ അനുജത്തി കൂടിയാണ് അഭിരാമി. ഇരുവരും ചേർന്ന് നടത്തുന്ന സം​ഗീത പരിപാടികൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ബി​ഗ് ബോസ് സീസൺ മൂന്നിൽ മത്സരാർത്ഥികളായി എത്തിയും ഇരുവരും തിളങ്ങി. കഴിഞ്ഞ ദിവസം തനിക്കും കുടുംബത്തിനും എതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ‌ പ്രതികരണവുമായി അഭിരാമി രം​ഗത്തെത്തിയിരുന്നു. കുറച്ച് കാലങ്ങളായി കുടുംബത്തിലെ എല്ലാവരും കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്ന് ഫേസ്ബുക്ക് ലൈവിൽ അഭിരാമി പറഞ്ഞു. ഈ വീഡിയോയ്ക്കും വൻ വിമർശനങ്ങളാണ് ഉയരുന്നതെന്ന് താരം പിന്നാലെ […]

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസമാണ് അയോധ്യയിലെ ‘ലതാ മങ്കേഷ്‌കർ ചൗക്ക്’ ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ ഇതിഹാസ ​ഗായിക ലതാ മങ്കേഷ്കറിന്റെ 93-ാം ജന്മദിനത്തോടനുബന്ധിച്ച് 40 അടി നീളമുള്ള ഒരു ഭീമൻ ‘വീണ’യാണ് സമർപ്പിച്ചത്. എന്നാൽ കോടികൾ മുടക്കി വീണ സ്ഥാപിക്കുമ്പോൾ അയോദ്ധ്യയിലെ തന്നെ ഒരു പ്രൈമറി സ്കൂളിൽ കുട്ടികളുടെ ഉച്ചഭക്ഷണം ഉപ്പും ചോറുമാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ടുള്ള നടൻ പ്രകാശ് രാജിന്റെ ട്വീറ്റാണ് ശ്രദ്ധേയമാവുന്നത്. ട്വീറ്റിനെ […]

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കുളള ജാമ്യത്തിന് കടുത്ത ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കും സര്‍ക്കാരിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായി പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുല്‍ സത്താറിനെ പ്രതി ചേര്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ത്താലിലും ബന്ദിലും ജനങ്ങള്‍ക്കു ജീവിക്കാന്‍ […]

സെപ്റ്റംബർ 30-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള സാനിയയുടെ പുതിയ ലുക്കിലെ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മിനി സ്കർട്ട് ടോപ്പ് ധരിച്ചാണ് സാനിയ എത്തിയത്. രോഹിത്ത് രാജ് ആർ, റഹൂഫ് കെ എന്നിവരാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നിവിൻ പൊളിയാണ് സിനിമയിലെ നായകൻ. പതിനാറാം വയസ്സിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. എഞ്ചിനീയറിംഗ് കോളേജ് പശ്ചാത്തലമാക്കി ഇറങ്ങിയ ക്വീൻ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിച്ചത്. സിനിമ തിയേറ്ററുകളിൽ […]

കൊച്ചി: കേരളസമൂഹത്തിൽ മയക്കുമരുന്നിൻ്റെ ഉപയോഗം ഭയാനകമായ രീതിയിൽ വർദ്ധിച്ചിരിക്കുന്നു. ഇതിന് അടിമപ്പെടുന്നവരിൽ പെൺകുട്ടികളടക്കം സ്കൂൾ-കോളെജ് വിദ്യാർഥികളുമുണ്ട്. ഈ സാമൂഹിക തിന്മയ്ക്കെതിരെ പ്രതികരിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. മാത്രമല്ല, വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള മയക്കുമരുന്ന് കടത്ത് തടയാനും കഴിയുന്നില്ല. കേരള യുവതയുടെ ജീവിതത്തെ തകർക്കുകയും കുറ്റകൃത്യങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യുന്ന ഈ വിപത്തിനെ തടയാൻ പൊതുസമൂഹം അടിയന്തിരമായി ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രസ്തുത സാഹചര്യത്തിൽ ന്യൂമാൻ അസ്സോസിയേഷന്‍ “മയക്കുമരുന്ന് ദുരുപയോഗം യുവജനങ്ങളിൽ” എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ […]

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പായി. എല്ലാ കേസുകളും പിന്‍വലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികള്‍ അവസാനിപ്പിച്ചതായും ബിഹാര്‍ സ്വദേശിനി വ്യക്തമാക്കുകയും ചെയ്തു കഴിഞ്ഞു. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറിയെന്നാണ് പുറത്തു വരുന്ന വിവരം.  പണം കൈമാറിയ വിവരം ബിനോയ് കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് കേസിൻ്റെ കാര്യത്തിൽ തീരുമാനമായത്. അതേസമയം 80 ലക്ഷം രൂപയല്ല കെെമാറിയതെന്നും അതിൽ കൂടുതലുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. യുവതിക്ക് പണം നൽകിയതിൻ്റെ രേഖകൾ […]

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫർ ചിത്രീകരണം പൂർത്തിയായി. 79 ദിവസത്തെ ചിത്രീകരണത്തിനു ശേഷം സെപ്റ്റംബർ 29ന് പുലർച്ചെ രണ്ട് മണിക്ക് ചിത്രീകരണം പൂർത്തിയാക്കി. 65 ദിവസത്തോളമായിരുന്നു സിനിമയിൽ മമ്മൂട്ടിയുടെ ചിത്രീകരണം നീണ്ടുനിന്നത്. ഈ അടുത്ത കാലത്ത് ഇറങ്ങുന്ന മമ്മൂട്ടിയുടെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് ആർ.ഡി. ഇലുമിനേഷൻസ് ആണ്. ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് എന്ന ടാഗ്‌ലൈനിൽ ഇറങ്ങുന്ന ഈ ആക്‌ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. […]

തിരുവനന്തപുരം: മുഖ്യമന്ത്രി കണ്ണൂർ വിസി നിയമനത്തിൽ ഇടപെട്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ. വിസി നിയമനത്തിന് സ്വതന്ത്ര ചുമതലയില്ലാത്ത ഗവർണറെ എന്തിന് സ്വാധീനിക്കണമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. എന്നാൽ സ്വന്തം ജില്ലാക്കാരനായി മുഖ്യമന്ത്രി ഇടപെട്ടെന്ന് ഹർജിക്കാരനായ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല കോടതിയിൽ പറഞ്ഞു. കേസ് ഒക്ടോബർ 22ലേക്ക് മാറ്റി. കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനായി മുഖ്യമന്ത്രി സമ്മർദം ചെലുത്തിയെന്ന് ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാമക്കാല ഹർജി നൽകിയത്.

error: Content is protected !!