/sathyam/media/post_attachments/Bhu024yXunxBdprp4jWa.jpg)
‘ ഡികെ അഥവാ ധർമ്മം കാക്കുന്നവൻ ' ഇന്നിപ്പോൾ ഇന്ത്യയുടെ രക്ഷകനായി മാറിയിരിക്കുകയാണ്. അനേകായിരങ്ങളുടെ പ്രാർത്ഥനകളുടെ ഫലമായാണ് കർണ്ണാടകത്തിലെ അഴിമതി - അരാജകത്വ സർക്കാരിനെ തൂത്തെറിയുവാൻ ഡികെക്ക് സാധിച്ചത്.
ഒരു നല്ല കച്ചവടക്കാരനായിരുന്ന ഡികെ നല്ല പ്രായം മുതൽ കോൺഗ്രസിലെ തീപ്പൊരി ആയിരുന്നു. പക്ഷെ മുൻ നിരയിലേക്ക് വരുവാൻ ലേശം വൈകി എന്നതൊഴിച്ചാൽ ഇന്നിപ്പോൾ ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന നേതാക്കന്മാരിൽ ചങ്കൂറ്റത്തിന്റെ പര്യായമാണ്ദോഡാലഹള്ളി കെമ്പഗൗഡ ശിവകുമാർ.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നതിന് മുൻപ് 5000 കോടി രൂപക്ക് അമിത്ഷാ ഡികെയുടെ തലക്ക് വിലയിട്ടപ്പോൾ 6000 കോടി തന്നാൽ എന്റെ പഴയ ചെരുപ്പുകൾ തന്നുവിടാമെന്ന് പറഞ്ഞത് ആരും മറന്നിട്ടില്ല.
സോണിയാഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ആയിരുന്ന അഹമ്മദ് പട്ടേലിനെ രാജ്യസഭയിലേക്ക് അയക്കില്ലെന്ന് വെല്ലുവിളിച്ച അമിത് ഷായെ ഞെട്ടിപ്പിച്ചുകൊണ്ട് 42 കോൺഗ്രസ്സ് എംഎൽഎ മാരെ ബെംഗളുരുവിലെ സ്വന്തം റിസോർട്ടിലേക്ക് മാറ്റി വോട്ടെടുപ്പിനായി കനത്ത സുരക്ഷയിൽ ഗാന്ധിനഗറിൽ എത്തിച്ച ചാണക്യനായ കർണാടകത്തിന്റെ കിരീടം വെക്കാത്ത ഡികെ ശിവകുമാർ ഇന്നിപ്പോൾ ഇന്ത്യയുടെ തന്നെ രക്ഷകനായി മാറിയിരിക്കുകയാണ്.
2002 ൽ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിനെതീരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ കോൺഗ്രസ് എംഎൽഎമാരെ ഒരാഴ്ച്ക്കാലം സ്വന്തം റിസോർട്ടിൽ താമസിപ്പിച്ചുകൊണ്ട് കുതിരക്കച്ചവടത്തെ പൊളിച്ച ചരിത്രവുമുണ്ട്.
/sathyam/media/post_attachments/8JYZHvBdbZEYHzVkIHnq.jpg)
27 വയസ്സിൽ മൈസൂരിലെ സതാനൂരിൽ നിന്നും 1989 ൽ വൻ ഭൂരിപക്ഷത്തിൽ എംഎൽഎ ആയ അദ്ദേഹം 1994, 1999, 2004 തിരഞ്ഞെടുപ്പുകളിലും പിന്നീട് കനകപുരയിൽ നിന്നും 2008, 2013, 2018 തിരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടി. 2018 ലെ സഖ്യസർക്കാർ രൂപീകരണത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ചതും അദ്ദേഹമായിരുന്നു.
2013 ൽ സോണിയാഗാന്ധി അദ്ദേഹത്തെ വർക്കിങ് പ്രസിഡന്റ് ആക്കിയെങ്കിലും രണ്ടു വർഷം മാത്രമേ ആ സ്ഥാനത്ത് തുടർന്നുള്ളൂ. അന്നദ്ദേഹം തുടരുകയായിരുന്നു എങ്കിൽ യെദ്യുരപ്പക്കും ബിജെപിക്കും കർണ്ണാടക എന്നത് മറ്റൊരു തമിഴ്നാട് അല്ലെങ്കിൽ കേരളമായി മാറിയിരുന്നേനെ .
ഗുജറാത്തിലെ ഓപ്പറേഷന് ശേഷം ബിജെപി സർക്കാർ ഡികെയുടെ ബംഗളുരുവിലെ വസതിയിലും ദൽഹി ചെന്നൈ മൈസൂർ കനകപുര എന്നിവടങ്ങളിലെ 67 സ്ഥലങ്ങളിൽ 300 ഓളം ഇൻകം ടാക്സ് ഓഫീസർമാരെക്കൊണ്ട് 80 മണിക്കൂറോളം നീണ്ട റെയ്ഡുകൾ നടത്തിയെങ്കിലും ആകെ കിട്ടിയത് പത്തുകോടി മാത്രമാണ് .
അത് ഇൻകം ടാക്സുകാർ കൊണ്ടുവന്നു വെച്ചതാണെന്നാണ് ഡികെയുടെ മൊഴി. കേന്ദ്ര സൈന്യത്തെയൊക്കെ ഉപയോഗിച്ചത് പാഴായി. പിന്നീട് 2019 സെപ്തംബർ മൂന്നിന് പണം വെളുപ്പിക്കലിന്റെ പേരുപറഞ്ഞുകൊണ്ട് അദ്ദേഹത്തെ അറസ്റ്റുചെയ്ത് ജയിലിലടച്ചു.
അപ്പോഴാണ് അമിത്ഷാ ഡികെയെ ബിജെപിയിലേക്ക് ക്ഷണിച്ചത്.
അന്ന് അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ ഇന്നിപ്പോൾ ഡികെ ഒന്നാമൻ ആവില്ലായിരുന്നു. നന്ദി പറയേണ്ടത് ബിജെപിക്കാരോട് തന്നെ.
ഒത്തുപിടിച്ചാൽ മലയും പറിക്കാം :
മുഖ്യനായാലും ഉപമുഖ്യനായാലും ഡികെ തന്തക്ക് പിറന്നവൻ തന്നെയെന്ന് മൈസൂർ ദാസനും ചിലരുടെ വായിൽ ജനം ചാണകം തിരുകിയതിലെ സന്തോഷം പങ്കുവെച്ചുകൊണ്ട് സഖാവ് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us