ദാസനും വിജയനും

റൂട്ട് മേപ്പ്, സമ്പർക്കം, ക്വാറന്റൈൻ, ജാഗ്രത, ക്ലസ്റ്റർ, റഫറൻസ് ഐഡി , ടീച്ചറമ്മ … അങ്ങനെയങ്ങനെ ആരോഗ്യകേരളം ഒന്നാം നമ്പർ നമുക്ക് പകര്‍ന്നു തന്ന വാക്കുകള്‍ അനവധിയാണ് ! പാവം പത്തനംതിട്ട ഫാമിലി , പാവം കാസർകോട്ടുകാരൻ .. അവർ നടന്ന വഴികൾ , അവർ പോയ വഴികൾ , എല്ലാം ഇന്നിപ്പോൾ ജനം മറന്നിരിക്കുന്നു. പക്ഷേ കോവിഡിന്‍റെ ഒന്നാം നമ്പര്‍ മാത്രം നമ്മളെ പിരിയുന്നില്ല – ദാസനും വിജയനും എഴുതുന്നു

ദാസനും വിജയനും
Sunday, September 19, 2021

കോവിഡ് വന്നതിനുശേഷം നമ്മൾ പഠിച്ചതും നമ്മളെ പഠിപ്പിച്ചതുമായ കുറെ പുതിയ വാക്കുകൾ നാമൊരിക്കലും മറക്കുവാനിടയില്ല . ആദ്യമായി റൂട്ട് മേപ്പ് , സമ്പർക്കം , ക്വാറന്റൈൻ , ജാഗ്രത , ബ്രെക്ക് ദി ചെയിൻ , ക്ലസ്റ്റർ , കണ്ടൈൻമെൻറ് സോൺ , ട്രിപ്പിൾ ലോക് ഡൌൺ, റഫറൻസ് ഐഡി , ടീച്ചറമ്മ , പ്രോട്ടോകോൾ, വുഹാൻ, ടി പി ആർ അങ്ങനെ… അങ്ങനെ ..

പാവം പത്തനംതിട്ട ഫാമിലി , പാവം കാസർകോട്ടുകാരൻ , പാവം തൃശൂർക്കാരൻ . അവർ നടന്ന വഴികൾ , അവർ പോയ വഴികൾ , എല്ലാം ഇന്നിപ്പോൾ ജനം മറന്നിരിക്കുന്നു . കേരളത്തിൽ ആദ്യമായി പറന്നിറങ്ങിയ വുഹാൻ മെഡിക്കൽ വിദ്യാർത്ഥിനിയെയും എല്ലാവരും മറന്നിരിക്കുന്നു .

ആദ്യം നമ്മൾ കേട്ടത് കൊറോണ എന്നായിരുന്നു എങ്കിലും കൊറോണ ബിയർ കമ്പനി നഷ്ടത്തിലായപ്പോൾ അവരുടെ ആവശ്യപ്രകാരം കോവിഡ് 19 ആക്കിയതും നമ്മൾ മറന്നു .

വുഹാനിലെ റോഡുകളിൽ ആളുകൾ കുഴഞ്ഞുവീണു മരിക്കുന്ന വീഡിയോകൾ , അവിടെ വീടുകളിൽ മുനിസിപ്പാലിറ്റിക്കാർ പുറമെ നിന്നും വാതിലുകൾ ലോക്ക് ചെയ്തുകൊണ്ട് ഭക്ഷണം കൊടുക്കുന്ന ചിത്രങ്ങൾ , റോഡുകളിൽ മരുന്നടിക്കുന്ന വണ്ടികൾ, പിന്നീട് ഇറ്റലിയിൽ തെരുവുകളിൽ മരിച്ചുവീഴുന്ന ജനത, സഹായമഭ്യർത്ഥിച്ചുകൊണ്ട് മലയാളി നഴ്‌സുമാർ , അമേരിക്കയിൽ പെരുകുന്ന കോവിഡ് രോഗികൾ , സ്‌പെയിനിൽ ജനങ്ങളെ ഓടിച്ചിട്ടടിക്കുന്ന പോലീസുകാർ .

ഒന്നുമേ മനസിലാകാതെ കുറെ തബ്ലീഗുകാർ , പാത്രം കൊട്ടുന്ന ബാൽക്കണികൾ , വിളക്ക് തെളിയിക്കുന്ന വീട്ടമ്മമാരും ഒപ്പം മുഖ്യമന്ത്രിമാരും , കൊറോണ ഗോ കൊറോണ ഗോ എന്നാർത്തു വിളിക്കുന്ന മന്ത്രിമാർ , കിലോമീറ്ററുകൾ നടന്നു നീങ്ങിയ ഇന്ത്യൻ ജനത , കാലുകൾ വിണ്ടു കീറിയ തൊഴിലാളികൾ , സ്വന്തം പിതാവിനെ സൈക്കിളിൽ ഇരുത്തി ആയിരം കിലോമീറ്റർ താണ്ടിയ ബീഹാറുകാരി , ഗംഗാനദിയിൽ ഒഴുകി നടന്ന മൃതദേഹങ്ങൾ , ഓക്സിജൻ കിട്ടാതെ ഡോക്ടർമാരെ തല്ലുന്ന ദൽഹി നിവാസികൾ .

അരി വാങ്ങാൻ പോയവന്റെ കുണ്ടിക്ക് തല്ലുന്ന പോലീസുകാർ, പച്ചക്കറി വാങ്ങുവാൻ പോയവനെ ഓടിച്ചിട്ട് അടിക്കുന്ന കാഴ്ച്ചകൾ, ഡ്രോണിൽ
ജനങ്ങളെ പിന്തുടർന്ന ഭരണാധികാരികൾ , റോഡിലേക്ക് എത്തിച്ചുനോക്കിയാൽ ഫൈൻ അടിച്ചുകൊടുത്ത സർക്കാർ, അവാർഡുകൾ വാങ്ങി കൂട്ടിയ ടീച്ചറമ്മ , വോഗിന്റെ മുഖചിത്രത്തിൽ എത്തുന്ന മന്ത്രിമാർ , ആസ്ട്രേലിയയിലെ ബിൽഡിങ്ങിൽ പേരുവെച്ചുകൊണ്ട് ആശംസകൾ , ദിനേന ആറുമണിക്ക് ആശ്വാസവാക്കുകളൂം കണക്കിലെ കളികളുമായി മുഖ്യമന്ത്രി .

അതിന്നിടക്ക് ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് , പിന്നീട് ഒരു അസംബ്ലി തിരഞ്ഞെടുപ്പ് .

തിരഞ്ഞെടുപ്പുകൾക്കായി മാറ്റിവെക്കപ്പെട്ട കോവിഡുകൾ
കോവിഡ് പ്രോട്ടോകോളുകൾ , കോവിഡ് ആണെന്നറിഞ്ഞിട്ടും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ മന്ത്രിമാർ , ബഹുജന റാലികൾ , റോഡ്ഷോകൾ , റിസൾട്ട് വന്നതിനുശേഷം തിരിച്ചുവന്ന പ്രോട്ടോകോളുകൾ , ജനങ്ങൾക്ക് ആശ്വാസമായി അരങ്ങേറിയ കിറ്റ് വിതരണം , വളണ്ടിയർമാർ . ആരോഗ്യവകുപ്പ് അധികൃതർ .

ന്നിപ്പോൾ ലോകത്തുനിന്നും കോവിഡ് തുടച്ചുമാറ്റപ്പെടുമ്പോൾ , ഇന്ത്യയിൽ പലയിടത്തും കോവിഡ് രോഗികൾ കുറഞ്ഞുവരുമ്പോൾ ഏറ്റവുമധികം ജാഗ്രതകാണിച്ച, കാണിച്ചെന്നു വീരവാദം മുഴക്കിയ , അവാർഡുകൾ ഏറ്റുവാങ്ങിയ കേരളമെന്ന കൊച്ചു സംസ്ഥാനം കോവിഡ് രോഗികളെ കൊണ്ട് പൊറുതി മുട്ടുകയാണ് .

അതും കേരളത്തിലെ ഒട്ടുമിക്ക കോളനികളെയും കോവിഡ് കീഴടക്കി കഴിഞ്ഞിരിക്കുന്നു .

എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ നാം മനസിലാക്കേണ്ടത് ഒന്ന് മാത്രം . സംസ്ഥാന സർക്കാർ തുറന്നുകൊടുത്ത ബിവറേജിൽ നിന്നാണ് ഇത്രയും കോവിഡ് കേരളത്തിൽ വ്യാപിച്ചതെന്ന് ആരെങ്കിലും പറഞ്ഞാൽ സർക്കാർ ഒരിക്കലും സമ്മതിക്കുവാൻ സാധ്യതയില്ല .

ചാനലുകൾക്ക് ഇപ്പൊഴും ചർച്ചാവിഷയം നാർക്കോട്ടിക് ജിഹാദ് തന്നെ . അവർക്ക് മറ്റൊന്നിനും സമയമില്ല .

എന്തായാലും ആരോഗ്യകേരളം ഒന്നാം നമ്പർ തന്നെ എന്ന സന്തോഷത്തിൽ ഡോക്ടർ ദാസനും നമ്മളെ തോൽപ്പിക്കാൻ മറ്റാർക്കും ആവില്ലെന്ന വിശ്വാസത്തിൽ നഴ്സ് വിജയനും

×