Advertisment

ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന്‍ പിടിയില്‍ ; റിസ്വാനെ കുടുക്കിയത് രഹസ്യ നീക്കത്തിലൂടെ ; ഡി കമ്പനിക്കെതിരെ വലവിരിച്ച് മുംബൈ പോലീസ്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ : ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ പുത്രന്‍ മുംബൈ പോലീസിന്റെ പിടിയില്‍. ദാവൂദിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കറിന്റെ മകന്‍ റിസ്വാനാണ് മുംബൈ പോലീസിന്റെ പിടിയിലായത്. രഹസ്യനീക്കത്തിലൂടെയാണ് മുബൈ പോലീസ് റിസ്വാനെ കുടുക്കിയത്. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാലിരുന്ന് നിയന്ത്രിക്കുന്ന ഡി കമ്പനിയുടെ ഇന്ത്യയിലെ പണമിടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ മുബൈ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.

Advertisment

publive-image

ഡി കമ്പനിയുടെ കണ്ണികള്‍ക്കായി കഴിഞ്ഞ ദിവസം പോലീസ് വലവിരിച്ചതറിഞ്ഞ് രാജ്യം വിടാന്‍ ശ്രമിക്കുകയായിരുന്നു റിസ്വാന്‍. കഴിഞ്ഞ ദിവസം രാത്രി റിസ്വാന്‍ മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുമെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ക്രൈം ബ്രാഞ്ച് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

റിസ്വാനെതിരെ ഹവാല പണമിടപാട്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍ എന്നീ കേസുകളുണ്ട്. ഡി കമ്പനി, മുബൈ, താനെ, സൂറത്ത് എന്നിവടങ്ങളില്‍ ഹവാല പണപിടപാടിലൂടെ ബിസിനസ് നടത്തുന്നു എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുബൈ പൊലീസിന് വിവരം നല്‍കിയിരിക്കുന്നത്.

Advertisment