Advertisment

പിഎംജിഎസ്‌വൈ (ഫേസ്-3) പദ്ധതിയിൽ ഇടുക്കി ജില്ലയിൽ 12 റോഡുകൾക്ക് അംഗീകാരം ലഭിച്ചു - ഡീൻ കുര്യാക്കോസ് എംപി

New Update

publive-image

Advertisment

തൊടുപുഴ: പിഎംജിഎസ്‌വൈ ഫേസ് 3 പദ്ധതിയിൽ ഇടുക്കി ജില്ലയിൽ 76.91കിലോമീറ്റർ നീളത്തിൽ 64.93 കോടി രൂപ ചിലവ് വരുന്ന 12 റോഡുകൾക്ക് സംസ്ഥാനതല സാങ്കേതിക സമിതിയുടെ അനുമതി ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.

ലാൻഡ്രം-പുതുവൽ- ഓൾഡ് പാമ്പനാർ റോഡ് - 6.032 കിലോമീറ്റർ, ആനകുത്തി വളവ്-രാജമുടി-പരുന്തുംപാറ റോഡ്- 5.122 കിലോമീറ്റർ, മ്ലാമല–മൂംങ്കലാർ-സെക്കൻഡ് ഡിവിഷൻ-വെള്ളാരംകുന്ന് റോഡ്-8.155 കിലോമീറ്റർ, മ്ലാമല- ഇണ്ടൻചോല-കൊടുവാക്കരണം സെക്കൻഡ് ഡിവിഷൻ റോഡ്- 7.660 കിലോമീറ്റർ, പോലീസ് സ്റ്റേഷൻ- പരുന്തുംപാറ റോഡ് - 8.040 കിലോമീറ്റർ, ഗുഹാനന്തപുരം-വേട്ടക്കാരൻ കോവിൽ റോഡ് - 4.280 കിലോമീറ്റർ, തെങ്ങുംപിള്ളി-വാഴേക്കവല- ശാന്തിഗിരി-പനക്കച്ചാൽ- കുണിഞ്ഞിറോഡ്-7.700 കി.മി, ഇടമറ്റം-ട്രാൻസ്ഫോമർപടി- പാച്ചോലിപ്പടി- രാജകുമാരി റോഡ് - 5.462 കിലോമീറ്റർ, മുണ്ടിയെരുമ-കോമ്പയാർ-പാമ്പാടുംപാറ-ആദിയാർപുരം-കാഞ്ഞിരത്തുംമൂട്-കുരിശുമല റോഡ് - 7.596 കിലോമീറ്റർ, കഞ്ഞിക്കുഴി- കൊച്ചുചേലച്ചുവട് റോഡ്- 3.652 കിലോമീറ്റർ, ആനവിരട്ടി- 200 ഏക്കർ റോഡ് - 6.295 കിലോമീറ്റർ, വെൺമണി- പുളിയ്ക്കത്തൊട്ടി- എടത്തന- ഏണിത്താഴം- ആനക്കുഴി റോഡ്- 6.922 കിലോമീറ്റർ തുടങ്ങിയ റോഡുകളാണ് സാങ്കേതിക അനുമതി ലഭിച്ചത്.

ഈ റോഡുകളുടെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുന്നതാണെന്നും ജില്ലയിൽ പിഎംജിഎസ്‌വൈ ഫേസ് 3-ൽ ആകെ 133 കിലോമീറ്റർ ദൂരമാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്.

കുഞ്ചിത്തണ്ണി ഉപ്പാർ-ടി കമ്പനി റോഡ് - 5.25 കിലോമീറ്റർ, കമ്പിളികണ്ടം-മങ്കുവാ റോഡ് -4.50 കിലോമീറ്റർ, മാങ്കുളം-താളുംകണ്ടം- വേലിയാംപാറ- വിരിഞ്ഞപാറ റോഡ്- 5.969 കിലോമീറ്റർ, വെണ്മണി- പട്ടയക്കുടി-മീനുളിയാൻ- ഐ.എച്ച്.ഡി.പി- പാഞ്ചാലി-വരിക്കമുത്തൻ റോഡ്- 5.04 കിലോമീറ്റർ, ഉടുമ്പന്നൂർ- കൈതപ്പാറ റോഡ് - 9.474 കിലോമീറ്റർ, വിമലഗിരി- അഞ്ചാനിപടി- അമ്പലപ്പടി- പാണ്ടിപ്പാറ റോഡ്- 4.817 കിലോമീറ്റർ, പ്രിയദർശിനിമേട്- ഗുരുമന്ദിരം റോഡ്- 5.536 കിലോമീറ്റർ, റേഷൻകട- ഉപ്പുതോട്- അമ്പലമേട് റോഡ്- 5.737 കിലോമീറ്റർ, വാത്തിക്കുടി- എസ്.ടി കോളനി റോഡ്- 5.943 കിലോമീറ്റർ, കൈതപ്പാറ- മണിയാറൻകുടി റോഡ്- 16.148 കിലോമീറ്റർ, ലൂർദ് മാതാപള്ളി-കട്ടപ്പന റോഡ്- 6.715 കിലോമീറ്റർ, കുളപ്പാറച്ചാൽ- മുനിയറച്ചാൽ- ഇടപ്പാറ -നടുമറ്റം റോഡ്- 6.068 കിലോമീറ്റർ, കൊടികുത്തി- നബീസപറ- തൊയ് പ്പാറ റോഡ് - 4.66 കിലോമീറ്റർ എന്നീ 13 റോഡുകളുടെ (ആകെ 85.407 കി.മി.) ഡീറ്റേയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കി വരുന്നുവെന്നും ആയത് ഈ മാസം തന്നെ സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.പി. പറഞ്ഞു.

വനത്തിന് അരികിലൂടെ കടന്നു പോകുന്ന റോഡുകൾക്ക് അനുമതി ലഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന വനം വകുപ്പുമായി നിയമാനുസൃതമായ ഇടപെടലുകൾ നടത്തിവരുന്നതായി എം.പി പറഞ്ഞു.

നിലവിൽ കേന്ദ്ര ഗവൺമെൻറ് നിയമമനുസരിച്ച് 12.5 മീറ്റർ നീളത്തിൽ 1 മീറ്റർ പൊക്കം എന്ന ഗ്രേഡിയൻറ് ആണ്. ഈ അനുപാതത്തിലുള്ള ഗ്രേഡിയൻറ് പാലിച്ചുകൊണ്ട് നിർമ്മാണം നടക്കുന്നത് ഭീമമായ മണ്ണ് കട്ടിംഗിന് കാരണമാകുന്നു. ഇ

ടുക്കി ജില്ലയുടെ പ്രത്യേക ഭൂപ്രകൃതി പരിഗണിച്ചു കൊണ്ട് ജില്ലയിലെ റോഡുകൾ 8 മീറ്റർ നീളത്തിന് 1 മീറ്റർ പൊക്കം എന്ന അനുപാതത്തിലേക്ക് ആക്കി മാറ്റി അനുവദിക്കുവാൻ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തോടും ദേശീയ ഗ്രാമീണ പശ്ചാത്തല വികസന ഏജൻസിയോടും (എൻ.ആർ.ഐ.ഡി.എ) ആവശ്യപ്പെട്ടിട്ടുണ്ട്.

ബന്ധപ്പെട്ട പാർലമെൻറി സമിതിയുടെ പരിഗണനയ്ക്കായി ഇത് സമർപ്പിച്ചിട്ടുണ്ട്. ഗ്രേഡിയൻറ് അനുപാതത്തിൽ കുറവ് വരുത്തിയാൽ ജില്ലയിലാകെ 300 കിലോമീറ്റർ റോഡ് പി.എം.ജി.എസ്.വൈ ഫേസ്-3ൽ പണി പൂർത്തീകരിക്കുന്നതിന് സന്നദ്ധമാണെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും എം പി കൂട്ടിച്ചേർത്തു.

ഇക്കാര്യത്തിൽ തികച്ചും അനുഭാവപൂർവമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച പി എം ജി എസ് വൈ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 2020 ൽ അനുവദിച്ച 33 കോടി രൂപയുടെ പ്രവർത്തികൾ നടന്നു വരുന്നതായും എംപി അറിയിച്ചു.

പിഎംജിഎസ്‌വൈ പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി എം.പിയുടെ അധ്യക്ഷതയിൽ പ്രത്യേക അവലോകനയോഗം നടത്തി. ഇടുക്കി പി.ഐ.യു എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ പെൻറാലിയോണിൻറെ നേതൃത്വത്തിൽ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ പങ്കെടുത്തു.

thodupuzha news
Advertisment