Advertisment

കൊവിഡ് ബാധിച്ചു മരിച്ച യു പി സ്വദേശിയുടെ മൃതദേഹം മറവു ചെയ്തു

New Update

വാദി ദവാസിര്‍ : കൊവിഡ് ബാധിച്ചു മരിച്ച യു പി സ്വദേശിയുടെ മൃതദേഹം മറവു ചെയ്തു.

ഉത്തർ പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശി പൂര്‍ണവാസി (40)യുടെ മൃതദേഹമാണു‌ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവർത്തകരുടെ സഹായത്തോടെ മറവു ചെയ്തത്.

Advertisment

publive-image

വാദി ദവാസിറിലെ ഒരു കടയിൽ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന പൂര്‍ണവാസിയെ കഴിഞ്ഞ മാസമാണ് കൊവിഡ് രോഗ ബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട്ഴ്ച ചികിത്സയില്‍ കഴിഞ്ഞതിനു ശേഷം  രോഗം ഭേതമായി വരുന്നതിനിടെയാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. ഹര്‍ഹങ്കി-ഫേഖനി ദമ്പതികളുടെ മകനാണ്. പൂനമാണ് ഭാര്യ. അനീഷ്‌, അവിനാഷ്, മനിഷ് എന്നിവര്‍ മക്കളാണ്. രണ്ടു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി വന്നത് .

ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്രാഞ്ച് പ്രസിഡന്റ്‌ അബ്ദുല്‍ ഗഫൂര്‍ പുത്തനത്താണി , വെല്‍ഫെയര്‍ ഇന്‍ ചാര്‍ജ് അബ്ദുല്‍‌ലത്തീഫ് മാനന്തേരി എന്നിവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തി യാക്കുവാന്‍ രംഗത്തുണ്ടായിരുന്നു. ഇയാളുടെ കുടുംബ പ്രാരാപ്തങ്ങളെക്കുറിച്ച് ഇവര്‍ സ്പോൺസറുമായി സംസാരിച്ചതിനെ ത്തുടര്‍ന്ന് സർവ്വീസ് ബെനഫിറ്റായി ഒരു ലക്ഷം രൂപ സ്പോന്‍സര്‍ നാട്ടിലെ കുടുംബത്തിനു അയച്ചു കൊടുത്തതായി സോഷ്യൽ ഫോറം വെല്‍ഫെയര്‍ ഇന്‍ ചാര്‍ജ് അബ്ദുല്‍‌ലത്തീഫ് മാനന്തേരി പറഞ്ഞു.

 

Advertisment