Advertisment

ഹൃദയാഘാതം : തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ദമ്മാമില്‍ നിര്യാതനായി.

New Update

ദമ്മാം :  തിരുവനന്തപുരം കിളിമാനൂര്‍ ആറ്റൂര്‍ സ്വദേശി നിലവറ പുത്തന്‍ വീട്ടില്‍ ഈസുകുഞ്ഞുവിന്റെയും ഫാത്തിമ ബീവിയുടെയും മകനായ മുഹമ്മദ്‌ മുസ്തഫ (63) ദമാമില്‍ ഹൃദയാഘാതം മൂലം മരിച്ചു. നെഞ്ചു വേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദമാമിലെ സ്വകാര്യ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്നു അവിടെ വെച്ചായിരുന്നു അന്ത്യം .

Advertisment

publive-image

കഴിഞ്ഞ മുപ്പതു വര്‍ഷമായി ടാക്സി ഡ്രൈവര്‍ ആയി ജോലി ചെയ്ത് വരുകയായിരുന്നു.

ഭാര്യ-നസീമ, മൂന്നു മക്കള്‍ ഉണ്ട്. മൃതദേഹം ദമാമില്‍ തന്നെ സംസ്ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ജാഫര്‍ കൊണ്ടോട്ടിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Advertisment