ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾക്ക് വധഭീഷണി ; മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ ; താരങ്ങളുടെ സുരക്ഷ വർധിപ്പിച്ചു

സ്പോര്‍ട്സ് ഡസ്ക്
Monday, August 19, 2019

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾക്ക് വധഭീഷണിയെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് താരങ്ങളുടെ സുരക്ഷ വർധിപ്പിച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക ഇമെയിലിലാണ് ആഗസ്‌റ്റ് 16ന് ഇന്ത്യന്‍ താരങ്ങളെ വധിക്കുമെന്ന രീതിയിലുള്ള സന്ദേശമെത്തിയത്.

ഇന്ത്യന്‍ ടീമിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും താരങ്ങളുടെ ജീവന്‍ അപകടത്തില്‍ എന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. തുടർന്ന് പാകിസ്ഥാൻ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോ‌ര്‍ഡ‌ിനെയും അന്താരാഷ്ട്ര ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെയും വിവരമറിയിക്കുകയുണ്ടായി.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നുള്ള വിവരം ലഭിച്ചയുടന്‍ തന്നെ ബിസിസിഐ ആഭ്യന്തരമന്ത്രാലയവുമായി ചർച്ച നടത്തുകയുണ്ടായി. ഇത്തരമൊരു സന്ദേശം വ്യാജമാകാനാണ് സാധ്യതെന്നാണ് ബി.സി.സി.ഐയുടെ നിലപാട്.

എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഇപ്പോള്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഒരു പൈലറ്റ് വാഹനം കൂടി അനുവദിച്ചിട്ടുണ്ട്.

×