Advertisment

സോണിയയെ 'അനുസരിക്കാതെ' കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍

New Update

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരത്തിനിറങ്ങണമെന്ന പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശം അവഗണിച്ച് ഡല്‍ഹി നേതൃത്വം. ഇക്കുറി മല്‍സരിക്കാനില്ലെന്നു മുതിര്‍ന്ന നേതാക്കളായ അജയ് മാക്കന്‍, ജെ.പി.അഗര്‍വാള്‍ എന്നിവര്‍ സോണിയയെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാക്കന്‍ അമേരിക്കയിലേക്ക് പോവുകയും ചെയ്തു.

Advertisment

publive-image

70 മണ്ഡലങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു കാര്യമായ വിജയ പ്രതീക്ഷയില്ലാത്തതാണു മല്‍സരത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ നേതാക്കളെ പ്രേരിപ്പിക്കുന്നതെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി പി.സി.ചാക്കോ ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തി.

പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 21 ആണ്. തിരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കില്ല. ഇതിനിടെ, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിത്വം നിഷേധിച്ച എംഎല്‍എമാരില്‍ ചിലര്‍ സീറ്റ് നേടി കോണ്‍ഗ്രസിനെ സമീപിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകനും ദ്വാരക എംഎല്‍എയുമായ ആദര്‍ശ് ശാസ്ത്രിയടക്കം 9 പേരാണു കോണ്‍ഗ്രസിനെ സമീപിച്ചിരിക്കുന്നത്. ആകെ 15 എംഎല്‍എമാര്‍ക്കാണ് ആം ആദ്മി പാര്‍ട്ടി ഇക്കുറി സീറ്റ് നിഷേധിച്ചത്.

delhi election sonia
Advertisment