Advertisment

ദിലീപ് നായകനാകുന്ന ജാക്ക് ഡാനിയേലിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
Updated On
New Update

സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ എസ്‌എല്‍ പുരം ജയസൂര്യ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം ജാക്ക് ഡാനിയേലിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ദിലീപ് നായകനാകുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറായാണ് ഒരുങ്ങുന്നതെന്നാണ് സൂചന.

Advertisment

publive-image

 

തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജുനും ടൈറ്റില്‍ വേഷത്തിലുണ്ട്. ദിലീപ് ഒരു കള്ളനായി എത്തുന്ന ചിത്രത്തില്‍ സിബിഐ ഓഫിസറായാണ് അര്‍ജുന്‍ എത്തുന്നത്.

അഞ്ച് സ്റ്റണ്ട് മാസ്റ്റര്‍മാരാണ് ചിത്രത്തിനായി പ്രവര്‍ത്തിക്കുന്നത്. പീറ്റര്‍ ഹെയ്ന്‍, കനല്‍ക്കണ്ണന്‍, മാഫിയ ശശി, സുപ്രീം സുന്ദര്‍ തുടങ്ങിയവര്‍ ജാക്ക് ഡാനിയേലിലെ സ്റ്റണ്ട് ഒരുക്കിയിരിക്കുന്നു. അഞ്ജു കുര്യനാണ് നായിക.

 

Advertisment