New Update
Advertisment
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പോലീസ്. ഇന്നാണ് ഡല്‍ഹി പോലീസ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് പഞ്ചാബി ചലച്ചിത്ര ദീപ് സിംഗ് സിദ്ധുവിനെ അറസ്റ്റു ചെയ്തിരുന്നു. ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷക നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.
ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.