മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കൊവിഡ് ബാധിച്ച് മലയാളികള്‍ മരിച്ചു; ഡല്‍ഹിയിലെ ഷാജി ജോണിന്റെ മരണം 24 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രോഗം മാറി വീട്ടിലെത്തിയ ഉടന്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, July 4, 2020

ഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. ഡല്‍ഹി രമേഷ് നഗറിൽ താമസിക്കുന്ന ചെങ്ങുന്നൂർ ആല സ്വദേശി ഷാജി ജോണാണ് മരിച്ചത്.

ഡല്‍ഹി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 24 ദിവസം ചികിത്സയിലായിരുന്ന ഷാജി രോഗം മാറിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ തിരികെ വീട്ടിൽ എത്തിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം വൃക്ക രോഗത്തിന്റ പരിശോധനക്ക് എത്തിയ ഷാജിക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തിയപ്പോൾ പോസ്റ്റീവായി . ഇതോടെ വീണ്ടും എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. ഡല്‍ഹിയിൽ മരിക്കുന്ന പതിമൂന്നാമത്തെ മലയാളിയാണ് ഷാജി.

താനെയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. ഗീതാ മോഹന്‍ദാസ് (50) ആണ് മരിച്ചത്. ഇവരുടെ മകന്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

×