New Update
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കോവിഡ് വാക്സിന് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 51 പേരില്‍ നേരിയ പാര്‍ശ്വ ഫലങ്ങള്‍ കണ്ടെത്തി. സാധാരണ നിലയില്‍ കവിഞ്ഞ പാര്‍ശ്വഫലം പ്രകടിപ്പിച്ച ഒരു ആരോഗ്യ പ്രവര്‍ത്തകനെ ഡല്‍ഹി എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
Advertisment
ഇയാളുടെ ആരോഗ്യ നിലയില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച ഡല്‍ഹിയില്‍ 4,319 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന് സ്വീകരിച്ചത്. രാജസ്ഥാനിലും വാക്സിന് സ്വീകരിച്ച 21 പേരില്‍ നേരിയ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തി.