ഉത്തരമെഴുതേണ്ട സ്ഥലം ഒഴിച്ചിടരുത്; ഉത്തരമറിയില്ലെങ്കിൽ എന്തെങ്കിലും എഴുത്; വിദ്യാർഥികൾക്ക് ഉപദേശം നൽകി കുടുങ്ങി വിദ്യാഭ്യാസ ഡയറക്ടർ

New Update

ഡൽഹി : ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി നിറയ്ക്കാൻ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ ഉപദേശം. ഡൽഹി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ (ഡിഒഇ) ഉദിത് റായ് ആണ് ഉപദേശം നൽകി കുടുങ്ങിയത്. ഉപദേശത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രൂക്ഷ വിമർശനവുമായി ബിജെപിയും കോൺഗ്രസും രംഗത്തെത്തി.

Advertisment

publive-image

സർക്കാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥികൾക്കാണ് ഡിഒഇ പരീക്ഷയെഴുതാനുള്ള ‘എളുപ്പവഴി’ ഉപദേശിച്ചത്. ഉത്തരമറിയില്ലെങ്കിൽ എന്തെങ്കിലും എഴുതിയാൽ മതിയെന്നും മാർക്കു കിട്ടുമെന്നും ഉദിത് റായ് പറഞ്ഞു. ഉത്തരമെഴുതേണ്ട സ്ഥലം ഒഴിച്ചിടരുത്.

ചോദ്യം അതുപോലെ കോപ്പിയടിച്ച് എഴുതിയാലും മതി. ഉത്തരത്തിന്റെ സ്ഥാനത്ത് എന്തെങ്കിലും എഴുതിയാലും മാർക്കു നൽകുമെന്ന് അധ്യാപകർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഉദിത് റായ് അവകാശപ്പെട്ടു. സിബിഎസ്ഇ അധികൃതർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ടെന്നും ഡിഒഇ വെളിപ്പെടുത്തി.

ഡൽഹിയിലെ വിദ്യാഭ്യാസത്തിന്റെ നിലവാരമാണ് ഡിഒഇ പരസ്യമാക്കിയതെന്ന് ബിജെപി ഡൽഹി മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ആരോപിച്ചു. ഇതെന്തു വിദ്യാഭ്യാസ നയമാണെന്ന് ചോദിച്ചായിരുന്നു കോൺഗ്രസിന്റെ പരിഹാസം.

delhi education director
Advertisment