ഡല്‍ഹി സഞ്ജയ് പാര്‍ക്കില്‍ 200 പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി; ഗാസിപൂര്‍ ഇറച്ചിക്കോഴി മാര്‍ക്കറ്റ് 10 ദിവസത്തേയ്ക്ക് അടച്ചു, രാജ്യത്ത് പക്ഷിപ്പനി കണ്ടെത്തിയ സംസ്ഥാനങ്ങള്‍ ഏഴായി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, January 10, 2021

ഡല്‍ഹി : രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ സഞ്ജയ് പാര്‍ക്കില്‍ 200 പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി.

ഡല്‍ഹി ഗാസിപൂര്‍ ഇറച്ചിക്കോഴി മാര്‍ക്കറ്റ് 10 ദിവസത്തേയ്ക്ക് അടച്ചു. ഇതോടെ രാജ്യത്ത് പക്ഷിപ്പനി കണ്ടെത്തിയ സംസ്ഥാനങ്ങള്‍ ഏഴായി.

മഹാരാഷ്ട്ര, ഡല്‍ഹി, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ പരിശോധനാഫലം പുറത്തുവന്നിട്ടില്ല.

×