New Update
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മോഷ്ടാവ് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തി. പട്ടേല്‍നഗര്‍ സ്വദേശിയായ ശിവ് കുമാര്‍(50)ആണ് കൊല്ലപ്പെട്ടത്.വീട്ടിലെ കിടപ്പു മുറിയില്‍ നിന്നുമാണ് ശിവ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
Advertisment
മോഷ്ടാവാണ് കൊല നടത്തിയതെന്ന് ശിവ് കുമാറിന്റെ ഭാര്യ പോലീസിന് മൊഴി നല്കി. ശിവ് കുമാറിന്റെ കഴുത്തിനേറ്റ മുറിവാണ് മരണകാരണം.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.