Advertisment

ക്രിസ്തുമസിന് ഡൽഹിയിലെ കൊടും ശൈത്യത്തെ അവഗണിച്ച് ദേവാലയങ്ങളിലെ തിരുക്കർമ്മങ്ങൾക്ക് നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു

New Update

ഡല്‍ഹി : ഡൽഹിയിലെ കൊടും ശൈത്യത്തെ അവഗണിച്ചും നൂറുകണക്കിന് വിശ്വാസികളാണ് ദേവാലയങ്ങളിലെ തിരുക്കർമ്മങ്ങൾക്ക് പങ്കെടുത്തത് .

Advertisment

publive-image

വീടുകൾ തോറും കരോൾ നടത്തിയും ദേവാലയങ്ങൾ അലങ്കരിച്ചും പുൽക്കൂടുകൾ നിർമിച്ചും , കേക്ക് വിതരണം ചെയ്‌തും ആഘോഷങ്ങൾ നടത്തി. മിക്കവാറും എല്ലാ ദേവാലയങ്ങളിലും കരോൾ സിംഗിംഗ് , തിരുപ്പിറവി കർമങ്ങൾ , വിശുദ്ധ കുർബാന , കേക്ക് വിതരണം എന്നിവ ഉണ്ടായിരുന്നു. 25 ന് രാവിലെയും ദേവാലയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരുന്നു .

publive-image

ഫരീദാബാദ് രൂപതയുടെ വിവിധ ദേവാലയങ്ങളിൽ ക്രിസ്മസ് ആഘോഷപരിപാടികൾ 24 നു വൈകുന്നേരം 6 മണിക്ക് അർച്ചബിഷൊപ് കുര്യാക്കോസ് ഭരണികുളങ്ങര കരോൾബാഗ് സെന്റ് അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിലെ തിരുപ്പിറവി ശിശ്രുഷകൾക്കു മുഖ്യ കാരികത്വം വഹിച്ചു സഹ കാർമികനായി വികാരി ജനറൽ MONSINGOR ജോസ് വെട്ടിക്കൽ പങ്കെടുത്തു .

publive-image

വൈകുന്നേരം 7 . 30 ന് ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രലില് നടന്ന ശിശ്രുഷകൾക്ക് ഫരീദാബാദ് രൂപത സഹായ മെത്രാൻ ജോസ് പുത്തൻവീട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു . ഫ്ര. പോൾ രാജ് കൊടിയൻ സഹ കാർമികത്വം വഹിച്ചു .

publive-image

വിവിധ ദേവാലയങ്ങളിലെ ശിശ്രുഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചവർ "

ആർ കെ പുരം സെന്റ് പീറ്റേഴ്സ് പള്ളി - ഫാദർ പയസ് മേലേകണ്ടത്തില്‍

നോയിഡ -സെന്റ് അൽഫോൻസാ പള്ളി - ഫാദർ ജിന്റോ

publive-image

ലദോസറായി ലിറ്റില്‍ ഫ്ലവർ പള്ളി - ഫാദർ ജോസ് കണ്ണുംകുഴി

publive-image

ജസോല ഫാത്തിമ മാതാ പള്ളി - ഫാദർ ജൂലിയസ് ജോബ്

കിങ്‌സ്‌വേക്യാമ്പ് ബ്ലെസ്സഡ് സാക്രമെന്റ് പള്ളി- ഫാദർ ജെയ്സൺ കല്ലുപാലം

publive-image

ആയാ നഗർ സെന്റ് മേരീസ് പള്ളി - ഫാദർ ജോസഫ് ചുനയമാക്കൽ

publive-image

delhi x mas celebration
Advertisment