മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിത ആത്മഹത്യ ചെയ്തു; ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തുവെന്ന് ഭര്‍ത്താവിന്റെ ആരോപണം

നാഷണല്‍ ഡസ്ക്
Monday, April 19, 2021

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതയായ 42-കാരി ആത്മഹത്യ ചെയ്തു. രോഗം മാറുന്നതിന് മുമ്പ് ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്‌തെന്ന് ഭര്‍ത്താവ് ആരോപിച്ചു. ഏപ്രില്‍ രണ്ട് മുതല്‍ ഭാര്യക്ക് കോവിഡിന്റെ നേരിയ ലക്ഷണങ്ങളുണ്ടെന്ന് ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

ലക്ഷണങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ എട്ടിന് പുണെയിലെ വാര്‍ജെ മാല്‍വാഡി പ്രദേശത്തെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസത്തിന് ശേഷം ഏപ്രില്‍ 11 ന് അവരെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ ചികിത്സ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തുവെന്നാണ് സ്ത്രീയുടെ ഭര്‍ത്താവിന്റെ ആരോപണം.

ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. രോഗമുക്തി നേടിയതിനാലാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തതെന്നും മറ്റ് കോവിഡ് രോഗികള്‍ക്ക് ബെഡ് ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

×