ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ആക്രമിച്ചു. വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.
Advertisment
ഓഫീസ് ഉപരോധിക്കുകയാണെന്ന് അറിയിച്ച് രാവിലെ 15ഓളം പ്രവര്‍ത്തകര്‍ ഡി.ഇ.ഒ ഓഫീസിന്റെ മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. ഇതിനിടയില്‍ ഡി.ഇ.ഒ പത്മകുമാരിയുടെ ക്യാബിനുള്ളില്‍ ഏതാനും പ്രവര്‍ത്തകര്‍ കയറിയിരുന്നു. ഇവര്‍ ഡി.ഇ.ഒ ഓഫീസിന്റെ ക്യാബിന്റെ ഗ്ലാസ് ഇടിച്ചു തകര്‍ത്തു.
വിവരം അറിഞ്ഞ് എസ്.ഐ ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. അക്രമം നടത്തിയ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെ.എസ്.യു ജില്ലാ സെക്രട്ടറി റംഷാദ് റഫീക്ക്, ആല്ബിന് രാജു, ഹാഷിം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
അടുത്തിടെ നവീകരിച്ച റൂമാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ തകര്‍ത്തത്.