New Update
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിഹാര്‍ ബിജെപിയുടെ ചുമതലക്കാരനുമായ ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു. ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടിയുടെ അമരക്കാരന് ഐസൊലേഷനില്‍ പോകേണ്ടിവരും.
Advertisment
കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധനക്ക് വിധേയമാകണമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
"ലോക്ക്ഡൗണ്‍ മുതല്‍ ഞാന്‍ എല്ലാ ദിവസവും ജോലി ചെയ്യുന്നുണ്ടെങ്കിലും ഇപ്പോള്‍ ഒരു ഇടവേള എടുക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു! ഞാന്‍ #COVID പോസിറ്റീവായി ഐസോലേഷനിലാണ്. ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ച് ചികിത്സയില്‍ കഴിയുകയാണ് "- എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.