കാന്‍സര്‍ ബാധിതയായ ഭാര്യയെ ചേര്‍ത്തുപിടിക്കുന്ന സ്‌നേഹസമ്പന്നനായ ഭര്‍ത്താവായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ധനേഷിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിജ്മ; ചികിത്സയ്ക്കായി സോഷ്യല്‍മീഡിയയിലൂടെ ലഭിച്ച സഹായധനം ഉപയോഗിച്ച് ധനേഷ് അമ്മയുടെ പേരില്‍ പുതിയ വീട് വാങ്ങി, ചോദ്യം ചെയ്തതിന് യുവതിയ്ക്ക് ക്രൂര മര്‍ദ്ദനം; കീമോയ്ക്കും റേഡിയേഷനും പണമില്ലാതെ യുവതി ദുരിതത്തില്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കാന്‍സര്‍ ബാധിതയായ ബിജ്മയുടെയും ഭര്‍ത്താവ് ധനേഷിന്റെയും കഥ സോഷ്യല്‍മീഡിയയിലൂടെ ഏവര്‍ക്കും പരിചിതമാണ്. കാന്‍സര്‍ ബാധിതയായ ഭാര്യയെ ചേര്‍ത്തുപിടിക്കുന്ന സ്‌നേഹസമ്പന്നനായ ഭര്‍ത്താവായാണ് ധനേഷിനെ എല്ലാവരും കാണുന്നത്. എന്നാല്‍ ഇപ്പോള്‍ ഭര്‍ത്താവിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തുകയാണ് ഭാര്യ ബിജ്മ.

Advertisment

publive-image

ചികിത്സാ സഹായമായി നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത പണം ഭർത്താവ് ദുരുപയോഗം ചെയ്യുന്നെന്ന പരാതിയുമായി ബിജ്മ രംഗത്ത്. ക്യാൻസർ ചികിൽസക്കായി നവ മാധ്യമങ്ങളിലൂടെയും മറ്റും പിരിച്ച് കിട്ടിയ 30 ലക്ഷത്തോളം രൂപ ഭർത്താവ് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായാണ് പരാതി ലഭിച്ചിട്ടള്ളത്.

തന്നെ നിരന്തരം മർദ്ദിക്കുന്നതായടക്കമുള്ള പരാതികളുന്നയിച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ബിജ്മയാണ് ഭർത്താവ് ധനേഷിനെതിരെ വെള്ളയിൽ പൊലീസിന് പരാതി നൽകിയത്.

2019 മാർച്ചിൽ ഒരു വയറു വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിജ്മയ്ക്ക് വൃക്കയ്ക്ക് സമീപമുള്ള എല്ലിൽ ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് വെള്ളയിൽ സ്വദേശിയായ ഭർത്താവ് ധനേഷ് ഫേസ്ബുക്കിൽ ചികിത്സ സഹായം അഭ്യർത്ഥിച്ച് പോസ്റ്റ് ഇട്ടു.

നിരവധിയാളുകൾ പോസ്റ്റ് ഷെയർ ചെയ്തതോടെ വലിയ തുകയും സഹായമായെത്തി. ധനേഷിൻ്റെ അക്കൗണ്ട് വിവരങ്ങളാണ് പോസ്റ്റിൽ നൽകിയിരുന്നത്. എന്നാൽ റേഡിയേഷനും കീമോതെറാപ്പിയും പുരോഗമിക്കവേ ധനേഷ് പൈസ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങി.

ചോദ്യം ചെയ്ത ബിജ്മയെ ക്രൂരമായി ഉപദ്രവിച്ചു. പിരിച്ചു കിട്ടിയ തുക ഉപയോഗിച്ച് ധനേഷിൻ്റെ അമ്മയുടെ പേരിൽ പുതിയ വീടു വാങ്ങിച്ചതായും ബിജ്മ ആരോപണമുന്നയിക്കുന്നു. തുടർ ചികിൽസകൾക്കും പരിശോധനയ്ക്കും പണം കണ്ടെത്താനാവാതെ ദുരിതത്തിലാണ് ബിജ്മയിപ്പോൾ.

ഗാർഹിക പീഡനവും പണം തട്ടിയെടുത്തതും കാണിച്ച് വെള്ളയിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽസ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതി ഉടൻ പിടിയിലാവുമെന്നുമാണ് പൊലീസ് പറയുന്നത്.

'ചത്ത ശരീരം ഉള്ള എന്റെ കൂടെ ജീവിക്കാൻ എന്റെ ഭർത്താവിന് താല്പര്യമില്ല പോലും. അതുകൊണ്ട് ഇനി അദ്ദേഹം ത്യാഗം ചെയ്യേണ്ട കാര്യം ഇല്ലല്ലോ. അദ്ദേഹത്തിന്റെ സ്വപ്ന ജീവിതത്തിലെ കട്ടുറുമ്പുകളാണ് ഞാനും മോനും.

കൂടെപോയ കാലം തൊട്ട് ഒരുപാട് സഹിച്ചു. സമൂഹത്തിന്റെ മുമ്പിൽ പരിഹാസ കഥാപാത്രം ആവണ്ട കരുതി ഇത്രകാലം ആരോടും ഒന്നും പറയാതെ നിന്നു. പറഞ്ഞിട്ടെന്തിനാ പരിഹാസങ്ങളും കുറ്റപെടുത്തലുകളും കേൾക്കാനല്ലേ... എന്റെ തന്നിഷ്ട്ട പ്രകാരം പോയതല്ലേ....

ആരോട് പറയാൻ കുറെ ഒറ്റക്കിരുന്നു കരയും എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ. എന്തൊക്കെ കാണിച്ചാലും പിന്നെയും അടിഞ്ഞു ചെല്ലും ഒരു വിലയും ഇല്ലാതെ അടിയും തൊഴിയും കൊള്ളാൻ. ഇനിയും അദ്ദേഹത്തിന്റെ കൂടെ ജീവിക്കേണ്ടി വന്നാൽ ഒന്നില്ലെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്യും ഇല്ലെങ്കിൽ എന്നെ എന്തെങ്കിലും ചെയ്യും.

ഇത്രയും കാലം എന്റെ മകനെ ഓർത്തിട്ട ഞാൻ സഹിച്ചു. കൊണ്ടെടുത്തോളം മതിയായി എനിക്ക് ഇനി വയ്യാ എന്റെ ശരീരത്തിന് അതിനുള്ള കെൽപില്ല. എനിക്ക് എന്റെ മോനെ വളർത്താൻ ഉള്ളതാണ്. ഏഴു മാസം ആയി വീട്ടിൽനിന്നും ഇറങ്ങി പോന്നിട്ട് അവിടെ ഒരു പട്ടിയെ പോലെ കിടന്നിട്ടാ എനിക്ക് ഒരു വിലയും ഇല്ലാത്തത്....

'ആറു വർഷം അദ്ദേഹത്തിന്റെയും ഫാമിലിയുടെയും കൂടെ ജീവിച്ചു ഇനി എനിക്ക് വയ്യ ഒരു പാവയെ പോലെ ആടാൻ... എനിക്ക് എവിടെന്നിന്നും നീതി ലഭിച്ചല്ലെങ്കിൽ എന്റെ മരണം കൊണ്ടെങ്കിലും ഞാൻ അദ്ദേഹത്തെയും ഫാമിലിയെ കൊണ്ട് ഉത്തരം പറയിക്കും. ബിജ്മയുടെ ഫേസ്‌ബുക്ക് പോസ്റ്റാണിത്.

Advertisment