സംവരണ സീറ്റില്‍ സെലിബ്രറ്റികളെ ഇറക്കുമതി ചെയ്യുന്നത് ഗുണകരമല്ല, 'ധര്‍മ്മജന്‍ ധര്‍മ്മടത്ത് മത്സരിക്കട്ടെ', ബാലുശേരി സീറ്റ് ഞങ്ങള്‍ക്ക് വേണം;  ദളിത് കോണ്‍ഗ്രസ്

New Update

ബാലുശേരി : നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പരിഗണിക്കപ്പെടുന്ന ബാലുശേരി സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ദളിത് കോണ്‍ഗ്രസ്. സംവരണ സീറ്റില്‍ സെലിബ്രറ്റികളെ ഇറക്കുമതി ചെയ്യുന്നത് ഗുണകരമല്ലെന്നും പാര്‍ട്ടിക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിക്കരുതെന്നും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

Advertisment

publive-image

ധര്‍മ്മജന്‍ ധര്‍മ്മടത്ത് മത്സരിക്കട്ടെയെന്ന നിര്‍ദേശവും ദളിത് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചു. 2011 മുതല്‍ ധര്‍മ്മടത്ത് നിന്നും മത്സരിച്ചുവരുന്ന മമ്പറം ദിവാകരന്‍ ഇത്തവണ മത്സരിത്തിനില്ലായെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

2011 ല്‍ കെകെ നാരായണനെതിരെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും 2016 ല്‍ പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായുമാണ് മമ്പറം ദിവാകരന്‍ മത്സരിച്ചത്.

പാര്‍ട്ടി പറഞ്ഞാല്‍ ഏത് സീറ്റില്‍ നിന്ന് വേണമെങ്കിലും മത്സരിക്കുമെന്നായിരുന്നു ധര്‍മ്മജന്‍ ബോര്‍ഗാട്ടി പ്രഖ്യാപിച്ചത്. താന്‍ ഒരു അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും മത്സരിക്കണമോയെന്ന് പാര്‍ട്ടി പറയട്ടെയെന്നുമായിരുന്നു ധര്‍മ്മജന്റെ പ്രതികരണം.

dharmajan bolgatty
Advertisment