ദുബായ് ഓപ്പണ്‍; ജര്‍മ്മന്‍ താരം ഫിലിപ്പിനെ തോല്‍പ്പിച്ചു ജ്യോക്കോവിച്ച്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു

സ്പോര്‍ട്സ് ഡസ്ക്
Thursday, February 27, 2020

ദുബായ് ഓപ്പണില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ജ്യോക്കോവിച്ച്‌ ജര്‍മ്മന്‍ താരം ഫിലിപ്പിനെ തോല്‍പ്പിച്ചു. ജയത്തോടെ ജ്യോക്കോവിച്ച്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജ്യോക്കോവിച്ച്‌ ജയം സ്വന്തമാക്കിയത്. ആദ്യ സെറ്റില്‍ ചെറിയ രീതിയില്‍ പൊരുതിയ ഫിലിപ്പിനെ രണ്ടാം റൗണ്ടില്‍ ഒരു പോയിന്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.റഷ്യന്‍ താരം കാരന്‍ കാചനോവ് ആണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ താരത്തിന്‍റെ എതിരാളി.സ്‌കോര്‍: 6-3, 6-1

×