Advertisment

ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലില്‍ നിന്ന് കനേഡിയന്‍ പൗരന്മാരെ തിരിച്ചുകൊണ്ടുവരുന്നു

New Update
കാനഡ: കൊറോണ വൈറസ് ബാധിച്ച യാത്രക്കാരുമായി ജപ്പാനിലെ യോകോഹാമയില്‍ നങ്കൂര മിട്ടി രിക്കുന്ന ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് ലൈനര്‍ കപ്പലില്‍ നിന്ന് കനേഡിയന്‍ പൗരന്മാരെ തിരിച്ചു കൊണ്ടുവരാന്‍ കാനഡ ചാര്‍ട്ടര്‍ ചെയ്ത വിമാനം അയച്ചതായി കനേഡിയന്‍ സര്‍ക്കാര്‍ ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
publive-image

കൊറോണ വൈറസ് അണുബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കനേഡിയന്‍ യാത്രക്കാരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്നും പകരം ഉചിതമായ പരിചരണം ലഭിക്കുന്നതിനായി ജാപ്പനീസ് ആരോഗ്യ പരിരക്ഷാ സംവിധാനത്തിലേക്ക് മാറ്റുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കാനഡയിലെത്തിയ ശേഷം യാത്രക്കാരെ 14 ദിവസത്തെ ഏകാന്തവാസത്തിന് വിധേയരാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് അണു ബാധകള്‍ കണ്ട ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് ലൈനര്‍ കപ്പലില്‍ നിന്ന് യാത്രക്കാരെ തിരിച്ചു കൊണ്ടുവരാന്‍ ജപ്പാനിലേക്ക് വിമാനം അയക്കുമെന്ന് അമേരിക്കയും ഹോങ്കോങ്ങും അറിയിച്ചു.

ഫെബ്രുവരി 3 മുതല്‍ കാര്‍ണിവല്‍ കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ളതും 3,700 യാത്രക്കാരും ജോലിക്കാരുമടങ്ങുന്ന ക്രൂയിസ് കപ്പല്‍ ജപ്പാനിലേക്ക് പോകുന്നതിനുമുമ്പ് ഹോങ്കോങ്ങില്‍ ഇറങ്ങി യ ഒരാള്‍ക്ക് വൈറസ് രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് യോകോഹാമയില്‍ പിടിച്ചിടുകയായി രുന്നു.

Attachments area
Advertisment