നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
ഭോപ്പാല്‍: ജോലി ചെയ്യുന്നതിനിടെ തൊഴിലാളിക്ക് ലഭിച്ചത് 50 ലക്ഷം രൂപ വില വരുന്ന ഡയമണ്ട് (10.69 കാരറ്റ്). മധ്യപ്രദേശിലെ പന്ന ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. അനന്ദിലാല്‍ ഖുശ്വാഹ (35) എന്നയാള്‍ക്കാണ് ഡയമണ്ട് ലഭിച്ചത്.
പാട്ടത്തിനെടുത്ത് ജോലി ചെയ്യുന്ന സ്ഥലത്തു നിന്നാണ് ലക്ഷങ്ങള്‍ വില വരുന്ന അമൂല്യവസ്തു ഇദ്ദേഹം കണ്ടെടുത്തത്. കിട്ടിയ ഉടനെ ഖുശ്വാഹ ഇത് സമീപത്തുള്ള ഡയമണ്ട് ഓഫീസില്‍ ഏല്‍പിച്ചു.
നികുതി തുക ഈടാക്കിയതിനു ശേഷം ബാക്കി വരുന്ന തുക അധികൃതര്‍ ഖുശ്വാഹയ്ക്ക് നല്‍കും. നേരത്തെയും ഡയമണ്ട് കണ്ടെത്തിയിട്ടുള്ള ആളാണ് ആനന്ദിലാല്‍ ഖുശ്വാഹ. മധ്യപ്രദേശിലെ പന്ന ഡയമണ്ടുകള്‍ക്ക് പ്രസിദ്ധമായ സ്ഥലമാണ്.