സാധാരണ ഒരു പുരുഷന്റെയും സ്ത്രീയുടെയും കേസായാണ് പരിഗണിച്ചത്; നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ അറസ്റ്റ് ശരിയായിരുന്നുവെന്ന് തെളിഞ്ഞതായി മുന്‍ ഐജി; ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകള്‍ അതിന് അടിവരയിടുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ അറസ്റ്റ് ശരിയായിരുന്നുവെന്ന് തെളിഞ്ഞതായി മുന്‍ ഐജി എ.വി.ജോര്‍ജ് . ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകള്‍ അതിന് അടിവരയിടുന്നു.

Advertisment

publive-image

ദിലീപിന്‍റെ കേസിന് പ്രത്യേക പരിഗണന ഒന്നും കൊടുത്തിട്ടില്ല. സാധാരണ ഒരു പുരുഷന്റെയും സ്ത്രീയുടെയും കേസായാണ് പരിഗണിച്ചത്. ഒരു സ്ത്രീക്ക് അനുഭവിക്കേണ്ടി വന്ന വേദന എന്ന നിലയിൽ കേസിനെ കണ്ടു.

അല്ലാതെ നടനെന്നോ നടിയെന്നോ ഉള്ള പരിഗണനകളൊന്നും നൽകിയില്ല. ആർക്കു വേണ്ടിയും ഒരു സമ്മർദവും ആ കേസിനായി ആരുടെയും ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റുമായി ബന്ധപ്പെട്ട് യാതൊരു സമ്മർദവും ഉണ്ടായിട്ടില്ല. നടിക്കെതിരെയുണ്ടായ ആക്രമണം ക്വട്ടേഷന്‍ തന്നെയാണ്. പന്തീരാങ്കാവ് യുഎപിഎ കേസില്‍ പിഴവുപറ്റിയിട്ടില്ല. ചെറുപ്പക്കാര്‍ മാവോയിസ്റ്റ് ആശയങ്ങളില്‍ വീണുപോയതാണ്. ലഘുലേഖ പിടിച്ചതുകൊണ്ട് മാത്രമല്ല യുഎപിഎ ചുമത്തിയതെന്നും ജോര്‍ജ് വിശദീകരിച്ചു.

Advertisment