ഫിലിം ഡസ്ക്
Updated On
New Update
മുംബൈ:ബോളിവുഡ് ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും നടന്‍ ഹൃത്വിക് റോഷന്റെ മുത്തച്ഛനുമായ ജെ.ഓം പ്രകാശ് അന്തരിച്ചു. 93 വയസായിരുന്നു. ജെ. ഓം പ്രകാശിന്റെ മകള്‍ പിങ്കി റോഷനാണ് ഹൃത്വിക്കിന്റെ മാതാവ്.
Advertisment
ആപ് കി കസം (1974), ‘ആഖിര്‍ ക്യൂ?’ (1985), അര്‍പന്‍ (1983), അപ്ന ബനാ ലോ (1982), ആശ (1980), അപ്നാപന്‍ (1977) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ജെ ഓം പ്രകാശ്.രാജേഷ് ഖന്നയെ നായകനാക്കിയാണ് ഓം പ്രകാശ് തന്റെ ആദ്യ ചിത്രമായ ‘ആപ് കി കസം’ സംവിധാനം ചെയ്തത്. ചിത്രത്തില്‍ ആര്‍.ഡി ബര്‍മന്റെ സംഗീതത്തില്‍ പിറന്ന ‘ജയ്, ജയ് ശിവശങ്കര്‍’, ‘സിന്ദഗി കെ സഫര്‍’ എന്നീ ഗാനങ്ങള്‍ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരുന്നു.
നടന്‍ ജീതേന്ദ്രയ്ക്കൊപ്പം ജെ ഓം പ്രകാശ് ചെയ്ത ചിത്രമാണ് ‘ആദ്മി ഖിലോന ഹെ’ (1993), ഇതും അദ്ദേഹത്തിന്റെ വിജയ ചിത്രങ്ങളില്‍ ഒന്നാണ്.