ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ കോടതി മൂന്ന് ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പട്യാലഹൗസ് കോടതിയുടേതാണ് ഉത്തരവ്.
കേസില്‍ ദിഷയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ വേണമെന്നുമുള്ള ഡല്‍ഹി പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ഖാലിസ്ഥാന്‍ സംഘടനയുമായി ബന്ധപ്പെട്ട വിവാദ ടൂള്‍ കിറ്റ് രൂപീകരണത്തിന് പിന്നില്‍ ദിഷയും ഉണ്ടെന്നാണ് പോലീസ് വാദം. താന്‍ ഒരു ടൂള്‍ കിറ്റും ഉണ്ടാക്കിയിട്ടില്ലെന്നും കര്‍ഷക സമരത്തെ പിന്തുണയ്ക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ദിഷ നേരത്തെ തന്നെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ബംഗളൂരുവില്‍ നിന്നും ദിഷയെ പോലീസ് അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഭരണകൂട ഭീകരതയുടെ തെളിവാണ് സംഭവമെന്നും പ്രതിപക്ഷ നിരയിലെ പ്രമുഖരെല്ലാം ആരോപിച്ചിരുന്നു. ദിഷയുടെ അറസ്റ്റിന്റെ പേരില്‍ വ്യാപക വിമര്‍ശനങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെതിരേ നേരത്തെയുണ്ടായത്.