Advertisment

കൊറോണയെ നേരിടാൻ ബോധവൽക്കരണവും രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ജില്ലാ ഭരണകൂടം.

New Update

ത്രിശൂര്‍ :  കൊറോണയെ നേരിടാൻ ബോധവൽക്കരണവും രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വാർഡ് തലത്തിൽ സാനിറ്ററി - ശുചിത്വ ബോധവൽ ക്കരണത്തിനായി പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കാൻ ജില്ലാ കളക്ടർ എസ് ഷാനവാസ് നിർദ്ദേ ശിച്ചു.

Advertisment

publive-image

കോവിഡ് 19 കൊറോണ രോഗത്തെ സംബന്ധിച്ചും രോഗപ്രതിരോധ പ്രവർത്തനങ്ങളെ സംബ ന്ധിച്ചും രോഗലക്ഷണമുളളവർ പാലിക്കേണ്ട ചിട്ടകൾ അനാവശ്യ ഭീതികൾ ഒഴിവാക്കേണ്ടതി ലേക്കായും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനു വേണ്ട ലഘുലേഖകൾ വിതരണം.

പ്രായാധിക്യം മൂലം അവശതയനുഭവിക്കുന്നവർ, മാനസികവെല്ലുവിളി നേരിടുന്നവർ എന്നി ങ്ങനെ നിർദ്ദേശങ്ങൾ പാലിക്കാൻ പ്രാപ്തരല്ലാത്ത വ്യക്തികളെ പ്രത്യേകം നിരീക്ഷിക്കുന്നതിനും അവർക്കാവശ്യമായ മരുന്ന്, ഭക്ഷണം മുതലായ കാര്യങ്ങൾ ആവശ്യമെങ്കിൽ എത്തിച്ചു കൊടുക്കുന്നതിനുളള നടപടികളും സ്വീകരിക്കണം.

കൂടാതെ അതത് പഞ്ചായത്ത് തലത്തിൽ അധിവസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ ഭാഷാപരമായി ആശയവിനിമയം പരിമിതമായിട്ടുളള സാഹചര്യത്തിൽ ഭാഷപരിജ്ഞാനം ഉളളവരെ കൂടി ഉൾപ്പെടുത്തി ബോധവൽക്കരണം നടത്തുവാനും. ഇടവേളകളിൽ സ്വദേശത്തു പോയി മടങ്ങിവരുന്നവരുടെ ആരോഗ്യസ്ഥിതി സമഗ്രമായ നിരീക്ഷണത്തിന് / പരിശോധനയ്ക്ക് വിധേയമാക്കണം.

അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലങ്ങളിൽ റിലീജ്യസ് കമ്മിറ്റികൾ രൂപവൽക്കരിച്ച് ഉത്സവങ്ങൾ ആചാരങ്ങളായി പരിമിതപ്പെടുത്തി നടത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിക്ക ണം. ഇതിലേക്കായി അതത് തദ്ദേശസ്വയംഭരണ പരിധിയിൽ വരാനിരിക്കുന്ന ഉത്സവങ്ങൾ സംബന്ധിച്ച് കലണ്ടർ തയ്യാറാക്കി ആയതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും സെക്രട്ടറിമാർ ശ്രദ്ധ ചെലുത്തേണ്ടതാണെന്ന് അറിയിച്ചു.

50 പേരിലധികം ഒന്നിച്ച് കൂടരുത് പൊതുയിടങ്ങളിലെ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി തൃശൂർ റ വന്യൂ ജില്ലയുടെ പരിധിയിൽ വരുന്ന മുഴുവൻ ഓഡിറ്റോറിയങ്ങൾ, കല്ല്യാണമണ്ഡ പങ്ങൾ, കൺവെൻഷൻ സെന്ററുകൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവയിൽ ഒരുമിച്ച് കൂടാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു.

ഈ നിയന്ത്രണം ലംഘിച്ച് നിശ്ചിത അൻപതിൽ കൂടുതൽ പേർ ഒരുമിച്ച് കൂടുന്ന പക്ഷം ആൾ ക്കൂട്ടത്തെ പിരിച്ചു വിടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാ വി തൃശൂർ സിറ്റി,റൂറൽ എന്നിവരെ ചുമതലപ്പെടുത്തി. കൂടാതെ അതത് ജില്ലാ പോലീസ് മേധാ വിമാർ ആവശ്യപ്പെടുന്ന പക്ഷം പ്രസ്തുത സ്ഥാപനങ്ങളിലെ വൈദ്യുതി കണക്ഷനും ജലവിത രണവും വിച്ഛേദിക്കാൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് ലിമിറ്റഡ്, തൃശൂർ, തൃശൂർ/ സൂപ്രണ്ടിംഗ് എഞ്ചിനീയർ, കേരള വാട്ടർ അതോറിറ്റി, പി എച്ച് സർക്കിൾ, തൃശൂർ എന്നിവർക്ക് നിർദ്ദേശം നൽകി.

തുടർന്നും നിർദ്ദേശങ്ങൾ ലംഘിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ജില്ലാ പോലീസ് മേധാവിമാർക്കൊ ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കുന്ന പക്ഷം ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന മുറയ്ക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവർത്തന ലൈസൻസ് റദ്ദ് ചെയ്യുന്നതിനും അവ പൂട്ടി സീൽ വെക്കാനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനസെക്രട്ടറിമാരെ ചുമതപ്പെടുത്തി.

വിവിധ ആരാധനാലയങ്ങളിലെ ഉത്സവങ്ങൾ, പെരുന്നാളുകൾ എന്നിവയോടനുബന്ധിച്ചുളള വിശ്വാസപരമായ ആചാര ചടങ്ങുകൾ നടത്തുന്നതിനാവശ്യമായ വ്യക്തികളെ മാത്രം ഉൾപ്പെ ടുത്തി അവ നടത്തേണ്ടതാണ്. കൂടാതെ ഘോഷയാത്രകൾ, കൂട്ടപ്രാർത്ഥനകൾ, മരണാനന്തര ചടങ്ങുകൾ മുതലായവയിലും ഇതേ നടപടിക്രമം തന്നെ പാലിക്കണം. മേൽപ്പറഞ്ഞവയിലേതിലും അത്യാവശ്യത്തിലധികം ആൾക്കാർ പങ്കെടുക്കുന്നു എന്നു തോന്നിയാൽ അവരെ പിരിച്ചുവിടാൻ പോലീസ്, ആരോഗ്യവകുപ്പുകൾക്ക് അതത് പ്രദേശത്തെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ നിർദ്ദേശപ്രകാരം നടപടി സ്വീകരിക്കാവുന്നതാണ്.

ജില്ലയിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് അവരവരുടെ മാതൃഭാഷയിൽ ബോധവൽക്കരണ സന്ദേശങ്ങൾ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴിയും മറ്റും ഉചിതമായ മാർഗ്ഗങ്ങ ളിലും നൽകാൻ ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തി.

ഈ ഉത്തരവിന് മാർച്ച് 31 വരെ പ്രാബല്യമുണ്ടായിരിക്കും. ഈ ഉത്തരവ് ലംഘിക്കുന്നവർക്കെ തിരെയും ലംഘിക്കാൻ പ്രേരിപ്പിക്കുന്നവർക്കെതിരെയും ബന്ധപ്പെട്ട നിയമങ്ങളിലേതിനു പുറമേ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 51, 56 എന്നീ വകുപ്പുകൾ പ്രകാരം കൂടി ശിക്ഷാനടപടി കൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

Advertisment