Advertisment

വെയിലാറും മനസ്സു നിറയും, ഒരു മരം നടാം - മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ പരിസ്ഥിതി ക്യാമ്പയിന് തുടക്കമായി

New Update

തിരുവനന്തപുരം: വെയിലാറും മനസ്സു നിറയും, ഒരു മരം നടാം - മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ പരിസ്ഥിതി ക്യാമ്പയിന് തുടക്കമായി. വൃക്ഷ തൈ നട്ട് സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

മനുഷ്യമനസ്സിൽ കടന്നുകൂടുന്ന അഹംബോധങ്ങളെ പ്രതിരോധിക്കുന്നതാണ് പരിസ്ഥിതിബോധമെന്ന് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. പ്രകൃതിയിൽ നിന്ന് മനുഷ്യനെ വിച്ഛേദിക്കാനാവില്ല. ആ വിച്ഛേദം മനുഷ്യനെ തന്നെ ഇല്ലാതാക്കും. അതുകൊണ്ട് പ്രകൃതിയെ സ്നേഹിക്കാനും ഇണക്കാനും മനുഷ്യൻ ശ്രമിക്കുന്നു. ആ തത്വബോധമാണ് പരിസ്ഥിതി രാഷ്ട്രീയം. മരം നടുന്നതിലൂടെ മനുഷ്യൻ മുന്നോട്ടുവെക്കുന്നതും ആ തത്വബോധമാണെന്ന് അദ്ദേഹം പറഞ്ഞു.

ജൂൺ 5 മുതൽ 15 വരെയുള്ള ക്യാമ്പയിൻ കാലയളവിൽ വീട്ടുവളപ്പുകൾ, പൊതുസ്ഥലങ്ങൾ, പാതയോരങ്ങൾ എന്നിവിടങ്ങളിൽ യൂത്ത് ലീഗ് പ്രവർത്തകർ വൃക്ഷ തൈകൾ നട്ടു വളർത്തും.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഫ്സൽ, ജനറൽ സെക്രട്ടറി എ എം സനൗഫൽ, സെക്രട്ടറി ആർ എം മനാഫ്, വി എം മുഹമ്മദ് സമാൻ, അൻഷാദ് നാട്ടിക സംബന്ധിച്ചു.

DISTRICT COMMITTY
Advertisment