Advertisment

മോഡല്‍ ഫിസിക്കില്‍ അശ്വതി നക്ഷത്രമായി തിളങ്ങി അശ്വതി ബിജു.! മിസ്സ് എറണാകുളം മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് പരിശീലകനില്ലാതെ സ്വയം പഠിച്ച്..!

New Update

എറണാകുളം: ബോഡി ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍, ബോഡി ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് എറണാകുളം, തൃപ്പൂണിത്തുറ സിയോണ്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ മോഡല്‍ ഫിസിക്ക് ഫോര്‍ വിമനില്‍ അശ്വതി ബിജു രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Advertisment

publive-image

ബോഡി ബില്‍ഡിംഗ്, മോഡല്‍ ഫിസിക്ക്,അത് ലറ്റിക് ഫിസിക്ക് എന്നീ മൂന്ന് ഇനങ്ങളില്‍ മിസ്റ്റര്‍ എറണാകുളത്തിനു വേണ്ടിയുള്ള മത്സരവേദിയില്‍ അശ്വതി ബിജുവിന്റെ നേട്ടം ശ്രദ്ധേയമായത് യാതൊരു പരിശീലനവും ലഭിയ്ക്കാതിരുന്നിട്ടും രണ്ടാം സ്ഥാനം നേടിയതിലൂടെയാണ്.

യൂ ട്യൂബിലെ വീഡിയോകളുടെ സഹായത്തോടെ തനിയെ പരിശീലിയ്ക്കുകയായിരുന്നു ഈ മിടുക്കി. വിദഗ്ദ്ധ പരിശീലനം ലഭിച്ചാല്‍ മോഡല്‍ ഫിസിക്കിലെ ഭാവി വാഗ്ദാനം ആയിമാറും ഈ കുട്ടി.

എറണാകുളം മഹാരാജാസ് കോളേജില്‍ ബോട്ടണി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അശ്വതി. തൃപ്പൂണിത്തുറ പുതിയകാവിലുള്ള ഫിറ്റ്നസ്സ് സ്റ്റുഡിയോയിലെ ലേഡി ട്രെയിനറുമാണ്. ഉദയംപേരൂര്‍ തെക്കേവെളിയില്‍ ബിജുവിന്റെയും പ്രിയമാലിനിയുടെയും മൂത്ത മകളാണ്.

ഇന്ത്യന്‍ ബോഡി ബില്‍ഡേഴ്സ് ഫെഡറേഷനിലും കേരള സ്പോര്‍ട്സ് കൗണ്‍സിലിലും കേരള ഒളിംപിക് അസോസിയേഷനിലും അഫിലിയേറ്റ് ചെയ്തിട്ടുള്ള ബോഡി ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് എറണാകുളം ഡിസ്ട്രിക്ടിന്, മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആന്‍ഡ് സ്പോര്‍ട്സ്, ഗവ.ഓഫ് ഇന്ത്യയുടെയും ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ആന്‍ഡ് സ്പോര്‍ട്സ് ഫിസിക്ക് ഫെഡറേഷന്റെയും വേള്‍ഡ് ബോഡി ബില്‍ഡിംഗ് ആന്‍ഡ് സ്പോര്‍ട്സ് ഫിസിക്ക് ഫെഡറേഷന്റെയും അംഗീകാരവും ഉണ്ട്.

Advertisment