Advertisment

കെ സി ജോഷി മുളന്തുരുത്തി മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡന്റായി അഞ്ചാം തവണയും

New Update

മുളന്തുരുത്തി:  തുടര്‍ച്ചയായി അഞ്ചാംതവണയും മുളന്തുരുത്തി മര്‍ച്ചന്‍സ് അസോസിയേഷന്റെ പ്രസിഡന്റായി ഐകകണ്ഠേന കെ.സി.ജോഷിയെ തിരഞ്ഞടുത്തു. 57 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള അസോസിയേഷന്റെ ചരിത്രത്തിലെ ആദ്യ സംഭവമാണിത്.

Advertisment

ജോഷിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഇന്ത്യയില്‍ ആദ്യമായി വ്യാപാരികള്‍ക്കായി ട്രേഡേഴ്സ് പെന്‍ഷനും സൗജന്യ ഇന്‍ഷുറസും നടപ്പിലാക്കിയത്.

publive-image

ചെറുകിട കച്ചവടക്കാരെയും കര്‍ഷകരെയും സഹായിക്കാനായി ആരംഭിച്ച നാട്ടുപത്തായം വഴി കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉല്‍പന്നങ്ങള്‍ ശേഖരിയ്ക്കുകയും വിപണനം ചെയ്യുകയും വഴി ഉപഭോക്താക്കള്‍ക്ക് മിതമായ വിലയ്ക്ക് ഗുണമേന്മമയുള്ള സാ ധനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു.

വ്യാപാരികള്‍ക്കായി കോ-ഓപ്പറേറ്റീവ് സ്വസൈറ്റി രൂപീകരിച്ച് നിക്ഷേപ സമാഹരണവും വായ്പാസൗകര്യവും ഏര്‍പ്പടുത്തിയത് മറ്റൊരു നാഴിക കല്ലായി.

പുതിയ ഓഫീസ് മന്ദിരം നിര്‍മ്മിച്ചതുവഴി ജോഷിയുടെ ഇച്ഛാശക്തിയുടെയും നേതൃപാടവത്തിന്റയും പ്രസ്ഥാനത്തോടുള്ള ആത്മസമര്‍പ്പണത്തിന്റെയും ദൂരകാഴ്ചയുടെയും കൈയൊപ്പായി. ചാരിറ്റിപ്രവര്‍ത്തനങ്ങളിലും ഈ പ്രസ്ഥാനം ഒട്ടും പിന്നിലല്ല.

57-ാം വാര്‍ഷിക പൊതുയോഗം കെവിവിഇഎസ് ജില്ലാപ്രസിഡന്റ് പി എ എം ഇബ്രാഹിം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് ജില്ലാസെക്രട്ടറി ടി ബി നാസര്‍ വരണാധികാരിയായ തിരഞ്ഞെടുപ്പില്‍ ആണ് ജോഷിയെ വീണ്ടും തിരഞ്ഞെടുത്തത്.

ഷാജു പി മത്തായിയെ ജനറല്‍ സെക്രട്ടറി ആയും, കെ ഡി സിജുവിനെ ട്രഷററായും തിരഞ്ഞടുത്തു.

മേഖലാ പ്രസിഡന്റ് പി വി പ്രകാശന്‍,മേഖലാ സെക്രട്ടറി സാം തോമസ്,ജില്ലാ വൈസ് പ്രസിഡന്റ് ടി വി രാമചന്ദ്രന്‍,യൂത്ത് വിംഗ് മേഖലാ പ്രസിഡന്റ് കെ എസ് നിഷാദ് എന്നിവര്‍ പ്രസംഗിച്ചു.

 

Advertisment