Advertisment

പണംകൊണ്ട് സാധിയ്ക്കാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തിലുണ്ടന്ന് ആരും മറക്കരുത് - എം.എ.യൂസഫലി

author-image
സുഭാഷ് ടി ആര്‍
Updated On
New Update

പരുമല:   മനുഷ്യര്‍ മനുഷ്യരെ പരസ്പരം സ്നേഹിയ്ക്കുകയും വിട്ടുവീഴ്ചാമനസ്ഥിതിയോടെ മുന്നോട്ട് പോവുകയും ചെയ്താല്‍ മാത്രമേ ലോകത്ത് സമാധാനം ഉണ്ടാവുകയുള്ളൂ എന്ന് ലൂലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പരുമലയില്‍ പറഞ്ഞു.  പണംകൊണ്ട് സാധിയ്ക്കാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തിലുണ്ടന്ന് മറക്കരുതെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.

Advertisment

publive-image

ലോകം പിടിച്ചടക്കാന്‍ വെമ്പല്‍ പൂണ്ട അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ അന്ത്യം നമുക്ക് നല്‍കുന്നത് വലിയ സന്ദേശമാണ്. ദൈവം നിശ്ചയിച്ചാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ആര്‍ക്കും സാദ്ധ്യമല്ലന്നും വെട്ടിപ്പിടിച്ചതും സമ്പാദിച്ചതുമെല്ലാം ഇവിടെത്തന്നെ ഉപേക്ഷിച്ചിട്ടാണ് പോകുന്നതെന്നും ലോകത്തിന് കാണിച്ച് കൊടുത്തത് ഇങ്ങനെ ആയിരുന്നു.

publive-image

തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ തന്നെ തന്റെ ശവമഞ്ചം ചുമക്കണമെന്നും വെറുംകൈയോടെയാണ് താന്‍ പോകുന്നതെന്നും അതിന് ശവമഞ്ചം കൊണ്ടുപോകുന്ന വഴിയില്‍ സ്വര്‍ണ്ണം വിതറാനും കൈത്തലങ്ങള്‍ നിവര്‍ത്തിവയ്ക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നുവത്രെ.

എം.എ.യൂസഫലിയുടെ മാതാപിതാക്കളുടെ പാവനസ്മരണയ്ക്കായി പരുമല സെന്റ്.ഗ്രിഗോറിയോസ് മെഡിയ്ക്കല്‍ മിഷന്‍ ആശുപത്രിയില്‍ നിര്‍മ്മിച്ച മദര്‍ ആന്‍ഡ് ചൈല്‍ഡ് വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

Advertisment