Advertisment

ക്രിസ്തുമസ്സിന് ഏതാനും ദിവസങ്ങള്‍ മാത്രം. ആളും ആരവവും ഒഴിഞ്ഞ് എറണാകുളത്തെ വ്യാപാരശാലകള്‍. പല കടകളും തുറക്കുന്നത് നിവൃത്തികേടുകൊണ്ട്..!

New Update

എറണാകുളം:  ഇതുപോലെ ആളും തിരക്കും ഇല്ലാതെ ഈ റോഡുകള്‍ കണ്ടിട്ടുണ്ടോ? രാവിലെ കട തുറക്കാന്‍ പോലും തോന്നുന്നില്ല.

Advertisment

കച്ചവടം ഓരോദിവസവും താഴോട്ട് താഴോട്ടാണ്. ഇങ്ങനെ പോയാല്‍ വേറെ ജോലി നോക്കണ്ടി വരും. നോക്ക് ഇതിലെ ഒരു കാറ് ഇത്രയും വേഗത്തില്‍ പൊകുന്നത് കണ്ടിട്ടുണ്ടോ? വേഗത്തില്‍ മാര്‍ക്കറ്റ് റോഡിലുടെ ഒരു കാര്‍ പോയപ്പോള്‍ കച്ചവടക്കാരിലൊരാള്‍ പറഞ്ഞു.

publive-image

ഇത് എറണാകുളം മാര്‍ക്കറ്റ് റോഡിലെയും പോസ്റ്റ് ഓഫീസ് ലിങ്ക് റോഡിലെയും ക്ലോത്ത്ബസാര്‍ റോഡിലെയും വ്യാപാരികളുടെ ഇന്നത്തെ അവസ്ഥയാണ്.

ലിങ്ക് റോഡ് ജംഗ്ഷനിലെ സിഐറ്റിയു തൊഴിലാളികളായ നെല്‍സണും സാബുവും പറയുന്നത് ഇങ്ങനെ. സാധാരണ ഞങ്ങള്‍ രാവിലെ വന്നാല്‍ ഇരിയ്ക്കാന്‍ പോയിട്ട് ഒന്ന് നില്‍ക്കാന്‍ കൂടി നേരം കിട്ടാറില്ല.

publive-image

പണികഴിഞ്ഞിട്ട് ഭക്ഷണം കഴിയ്ക്കാനും നേരം കിട്ടാറില്ലായിരുന്നു. ചുമടും കൊണ്ട് ഒരടി നടക്കാന്‍ പറ്റാത്തവിധം ആളും വണ്ടികളും ബ്ലോക്കും. ഞങ്ങള്‍ പറയാതെ തന്നെ അറിയാലോ.

ഓട്ടോറിക്ഷായുടെ ഓട്ടമെല്ലാം പകുതിയായി കുറഞ്ഞു. ഇങ്ങനെ ഒന്നും ഇവിടെ ഓട്ടത്തിനായി കാത്തുകിടക്കേണ്ടി വന്നിട്ടേയില്ല. ലിങ്ക് റോഡ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവര്‍ ഷിജു പറഞ്ഞു.

publive-image

ആളുകളും വണ്ടികളും ഒക്കെ തിക്കിതിരക്കി ഒഴുകിയിരുന്ന എറണാകുളം മാര്‍ക്കറ്റിന്റെ പ്രതാപകാലം അവസാനിയ്ക്കുകയാണോ? നഷ്ടത്തിലാവുന്ന ഈ വ്യാപാരശാലകള്‍ പൂട്ടിയാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന മുതലാളിയും തൊഴിലാളിയും എന്തുചെയ്യും.

ഇത് എറണാകുളത്തെ മാത്രം ചിത്രമല്ല. കേരളത്തിലെ മൊത്തം വ്യാപാര മേഖലയിലെയും നേര്‍ചിത്രമാണ്. രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിന്റെ ദുരിതം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ ഗ്രാമങ്ങളും നഗരങ്ങളും അടക്കം കേരളം തകര്‍ച്ചയുടെ വഴിയെ ആണ്.

publive-image

അതിഭീകരമായ വിലക്കയറ്റം ജനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വാങ്ങല്‍ നാലിലൊന്നിലും താഴെയായി. പൊതുവിപണിയില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ട സാഹചര്യമാണിപ്പോള്‍.

publive-image

ജനങ്ങള്‍ക്ക് മായമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ലഭിയ്ക്കുന്നുണ്ട് എന്ന് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ഉറപ്പ് വരുത്തണം. അമിതലാഭ പ്രതീക്ഷയോടെ ചില ഇടനിലക്കാര്‍ നടത്തുന്ന കള്ളക്കളിയാണ് നിത്യോപയോഗ സാധനങ്ങളുടെ അടുത്തകാലത്തെ വിലവര്‍ദ്ധനയുടെ കാരണം. ഇവരെ കണ്ടെത്താന്‍ സര്‍ക്കാരിന് കഴിയണം.

publive-image

രാഷ്ട്രീയ പാര്‍ട്ടികളുടെ സജീവമായ ഇടപെടലുകള്‍ ഈ ദുരിതത്തിന്റെ ആഘാതം കുറച്ചേക്കാം. വ്യാപാരികളുടെ അവസ്ഥ മനസ്സിലാക്കി ശാശ്വതമായ പോംവഴി കണ്ടെത്തേണ്ടിയിരിയ്ക്കുന്നു.

Advertisment