Advertisment

മൂലങ്കുഴി അരുജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ കുട്ടികളെ പരീക്ഷ എഴുതിയ്ക്കണം ! അംഗീകാരമില്ലാത്ത സ്ക്കൂളുകളില്‍ ക്ലാസ്സ് നടക്കുന്നത് കണ്ടുപിടിയ്ക്കാന്‍ കഴിയാതെ പോകുന്നത് സിബിഎസ്ഇയുടെ അക്ഷന്തവ്യമായ കുറ്റം !

New Update

തോപ്പുംപടി: പത്താംക്ലാസ്സ് പരീക്ഷയ്ക്ക് മൂലങ്കുഴി അരുജാസ് സ്കൂളിലെ കുട്ടികള്‍ ഇത്തവണ ഉറക്കമിളയ്ക്കേണ്ടിവരില്ല. സ്കൂളിന് സിബിഎസ്ഇയുടെ അംഗീകാരമില്ലന്ന് സിബിഎസ്ഇ അധികൃതര്‍.

Advertisment

publive-image

അംഗീകാരമുള്ള മറ്റ് സ്കൂളിന്റെ പേരില്‍ പോലും പരീക്ഷ എഴുതിയ്ക്കാന്‍ പറ്റില്ലന്ന് കേന്ദ്രമന്ത്രി വി.മുരളീധരനോട് സിബിഎസ്ഇ സെക്രട്ടറി. കുട്ടികളെ പരീക്ഷ എഴുതിയ്ക്കണം എന്നാവശ്യപ്പെട്ട കളക്ടര്‍ എസ്. സുഹാസിനെ നിയമം ഉയര്‍ത്തിക്കാട്ടി പരീക്ഷാ കൺട്രോളര്‍.

എസ്എസ്എല്‍സി പരീക്ഷയെങ്കിലും എഴുതിയ്ക്കാന്‍ പറ്റുമോന്ന് പൊതുവിദ്യാഭാസ ഡയറക്ടറുമായി കളക്ടര്‍ ചര്‍ച്ചനടത്തുന്നു.

സിബിഎസ്ഇ അംഗീകാരമില്ലാത്ത സ്ക്കൂളുകളില്‍ എട്ടാം ക്ലാസ്സ് വരെയേ ക്ലാസ്സുകള്‍ പാടുള്ളൂ എന്നാണ് നിയമം. അംഗീകാരം കിട്ടുമെന്ന പ്രതീക്ഷയോടെ ഒമ്പതിലും പത്തിലും കുട്ടികള്‍ക്ക് പ്രവേശനം നല്‍കി പഠിപ്പിയ്ക്കുകയാണ് പല സ്കൂളധികൃതരും. ഇവിടെയും അതാണ് സംഭവിച്ചത്.

ഒമ്പതിലെയും പത്തിലെയും ക്ലാസ്സുകളുടെ അംഗീകാരത്തിനായി സിബിഎസ്ഇ യെ സമീപിയ്ക്കുമ്പോള്‍ അംഗീകാരം കിട്ടാതെ ക്ലാസ്സ് നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശവും അത് പാലിയ്ക്കുന്നുണ്ടോന്ന് പരിശോധനയും നടത്താത്ത സിബിഎസ്ഇ യുടെ അലംഭാവം അധികൃതര്‍ ഗൗരവമായി കാണണം.

സ്കൂള്‍ അധികൃതര്‍ക്കെതിരെ അന്വഷണം നടത്തി മാതൃകാപരമായ നടപടികള്‍ സ്വീകരിയ്ക്കണം.

കുട്ടികളുടെ നഷ്ടപ്പെട്ട ഒരു വര്‍ഷത്തിന് ഉത്തരവാദികള്‍ തന്നെ ഇതിന് പരിഹാരം കാണണം.മറ്റ് സ്കൂളുകളിലെ കുട്ടികള്‍ പഠിച്ചതു പോലെ തന്നെ പഠിച്ച ഇവര്‍ക്ക് വേണ്ടി നിയമം പറഞ്ഞ് സമയം കളയരുത്. എസ്എസ്എല്‍സി പരീക്ഷയെങ്കിലും കുട്ടികള്‍ക്ക് എഴുതാന്‍ പറ്റണം.

നിയമം ജനങ്ങള്‍ക്ക് ഉപകാരപ്രദമാവണം എന്ന് കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വന്ന നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Advertisment