Advertisment

കൈകൾ കൊണ്ട് തൊടാതെ കാലുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഓപ്പറേറ്റഡ് ഹാൻഡ് സാനിറ്റൈസറുമായി യുവാവ് ! വീഡിയോ കാണുക !

New Update

മൂവാറ്റുപുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രദ്ധേയമായ ഒരു കണ്ടുപിടുത്തമാണ് മൂവാറ്റുപുഴ സ്വദേശി ബിജേഷ് കുമാർ നടത്തിയിരിക്കുന്നത്.

Advertisment

പൊതുസ്ഥലത്ത് ഉപയോഗിക്കാൻ സ്ഥാപിച്ചിട്ടുള്ള ഹാൻഡ് സാനിറ്റൈസർ നിരവധി ആളുകൾ ഉപയോഗിക്കുന്നതിനാൽ ഇതിൽ നിന്നും രോഗം പടരാൻ സാധ്യത ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജേഷ് കുമാറിന്റെ കണ്ടുപിടുത്തം.

publive-image

കാലുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഓപ്പറേറ്റഡ് ഹാൻഡ് സാനിറ്റൈസറാണ് ബിജേഷ് നിർമ്മിച്ചിരിക്കുന്നത്. കൈകൾ കൊണ്ട് സ്പർശിക്കാതെ ഓപ്പറേറ്റഡ് ഹാൻഡ് സാനിറ്റൈസറിന്റെ ചുവട്ടിൽ പെഡലിൽ ചവിട്ടിയാൽ ഇതിൽ സ്ഥാപിച്ചിട്ടുള്ള സാനിറ്റൈസറിൽ നിന്നും ലിക്വിഡ് വീഴ്ത്താൻ കഴിയും.

https://www.facebook.com/sathyamonline/videos/645884485992426/

പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും ഇത് ഉപയോഗിക്കുന്നത് കൂടുതൽ സുരക്ഷിതമായിരിക്കും. ഒരെണ്ണത്തിന്‌ 2500 രൂപയും ടാക്‌സും ചിലവുവരുമെന്ന് ബിജേഷ് പറയുന്നു. കൂടുതൽ എണ്ണം ഉണ്ടെങ്കിൽ തുക കുറയും.

ഫോൺ: 9447724312

Advertisment