Advertisment

വാര്‍ദ്ധക്യത്തിലും ചുരത്തുന്ന മാതൃവാത്സല്യത്തിന് ആദരമര്‍പ്പിച്ച് ആരക്കുന്നം സെന്റ്. ജോര്‍ജ്ജ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍

author-image
സുഭാഷ് ടി ആര്‍
Updated On
New Update

മുളന്തുരുത്തി:  കാരിക്കോട് ദേവീകൃപയില്‍ ശിവകുമാറിനെ ഭാര്യയും മക്കളും ഉപേക്ഷിച്ചിട്ടും നൊന്തുപെറ്റ മകനെ നെഞ്ചോട് ചേര്‍ത്ത് എണ്‍പത്തിഒന്നാം വയസ്സിലും അമ്മ സരസമ്മ.

Advertisment

എട്ട് വര്‍ഷം മുന്‍പ് ടെറസ്സില്‍ നിന്ന് വീണ് ശരീരം തളര്‍ന്ന് കിടപ്പിലായ ശിവകുമാറിനെ മാതൃവാത്സല്യത്താല്‍ അണച്ചുപിടിയ്ക്കുകയാണ് ഈ അമ്മ. ശിവകുമാറിന്റെ ചികിത്സയ്ക്കായി വീടും സ്ഥലവും വിറ്റിട്ടും അസുഖം മാറിയില്ല.

publive-image

മുളന്തുരുത്തി സിഎച്ച്സിയില്‍ ഈ അമ്മയും മകനും ഉദാരമതികളുടെ സഹായത്താലാണ് കഴിയുന്നത്. ഇവരുടെ കഥകേട്ട ആരക്കുന്നം സെന്റ്.ജോര്‍ജ്ജ് ഹൈസ്കൂളിലെ കുട്ടികള്‍ ഈ അമ്മയെ ആദരിയ്ക്കാന്‍ മുന്നോട്ട് വരികയായിരുന്നു.

സ്കൂള്‍ മാനേജര്‍ സി.കെ. റജി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുളന്തുരുത്തി സിഎച്ച്സിയിലെ ഡോ.പി.എസ്.ഷാജി മുഖ്യാതിഥി ആയിരുന്നു.ആരക്കുന്നം സെന്റ്‌. ജോര്‍ജ്ജ് പള്ളി വികാരി ഫാ.സാംസണ്‍ മേലോത്ത് സരസമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു. പുത്തന്‍ വസ്ത്രങ്ങളും പഴങ്ങളും സരസമ്മയ്ക്ക് നല്‍കി കുട്ടികള്‍ പ്രണാമം അര്‍പ്പിച്ചു.

ഹെഡ്മിസ്ട്രസ് പ്രീത ജോസ്.സി, അദ്ധ്യാപകരായ ഡെയ്സി വര്‍ഗീസ്, ബിജോയ് കെ.എ, ഇന്ദു വി.ജോണി, ജിനു ജോര്‍ജ്ജ്, പിടിഎ പ്രസിഡന്റ് എന്‍.കെ.ബാബു, വൈസ് പ്രസിഡന്റ് രജനി വി.കെ, വിദ്യാര്‍ത്ഥികളായ സീതാറാം ബിസ്റ്റ്, നയന സാജു, ശ്രീജിത ജയന്‍, വന്ദന വേണു തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment