Advertisment

മുളന്തുരുത്തിയിൽ റോഡുവികസനത്തിന് പള്ളിയുടെ അനുമതിയോടെ കുരിശുപള്ളി പൊളിച്ചുമാറ്റി. നാട്ടില്‍ കലാപമുണ്ടാക്കാൻ പൊളിച്ച സ്ഥലത്ത് മറ്റൊരു കുരിശ് നാട്ടി അജ്ഞാതര്‍

New Update

മുളന്തുരുത്തി:  റോഡുവികസനത്തിന് മാര്‍ഗ്ഗതടസ്സമായി നിന്നിരുന്ന കുരിശുപള്ളി പള്ളി അധികൃതരുടെ അനുമതിയോടെ പൊളിച്ചുമാറ്റി. മുളന്തുരുത്തി നടക്കാവ് റോഡില്‍ മുളന്തുരുത്തി കത്തീഡ്രല്‍ പള്ളിയുടെ പുരാതനമായ കുരിശുപള്ളി ആണ് യാത്രക്കാരുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യപ്രകാരം പൊളിച്ചത്.

Advertisment

publive-image

നാടിന്റെ വികസനത്തിന് കൃസ്തീയസഭകള്‍ എക്കാലവും ഉദാരമായി പിന്തുണച്ച പാരമ്പര്യവുമാണുള്ളത്.

മുളന്തുരുത്തി പഞ്ചായത്തിന്റെ ബസ്സ്റ്റാന്‍ഡ് നിര്‍മ്മാണം പുരോഗമിയ്ക്കുകയാണ്. ബസ്സുകള്‍ സ്റ്റാന്‍ഡിലേയ്ക്ക് കയറിയിങ്ങാന്‍ കുരിശുപള്ളി തടസ്സവും ആയിരുന്നു. തന്നെയുമല്ല സാധാരണ സമയങ്ങളിലും വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ പറ്റാറില്ലായിരുന്നു.

publive-image

പഞ്ചായത്ത് - പള്ളി അധികൃതരുടെ ചര്‍ച്ചയിലൂടെ കുരിശുപള്ളി പൊളിയ്ക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

ഇന്നു പുലര്‍ച്ചെ കുരിശുപള്ളി പൊളിച്ച സ്ഥലത്ത് കുരിശ് നാട്ടുകയായിരുന്നു അജ്ഞാതര്‍.സഭാതര്‍ക്കം നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഈ കുരിശ് നാട്ടിയത് വളരെ ഗൗരവത്തോടെയാണ് നാട്ടുകാര്‍ കാണുന്നത്. അധികൃതരുടെ കരുതലോടെയുള്ള ഇടപെടലുകള്‍ ഈ വിഷയത്തിലുണ്ടാകണം.നാടിന്റെ വികസനത്തിന് പുറംതിരിഞ്ഞ് നില്‍ക്കുന്നവരെ കണ്ടെത്തി മാതൃകാപരമായി നടപടികള്‍ സ്വീകരിയ്ക്കണം.

Advertisment