Advertisment

നെട്ടൂരില്‍ വ്യാപാരഭവന്‍ ഉത്ഘാടനം ചെയ്തു

New Update

നെട്ടൂര്‍: വ്യാപാരി വ്യവസായി ഏകോപനസമിതി നെട്ടൂര്‍ യൂണിറ്റിന്റെ അഭിമാനപദ്ധതിയായ വ്യാപാരഭവന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ടി.നസറുദ്ദീന്‍ ഉത്ഘാടനം ചെയ്തു. നെട്ടൂര്‍ മഹല്ല് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് എ എസ് അഷ്റഫ്‌ അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

ലേക് ഷോര്‍ സിഇഒ എസ് കെ അബ്ദുല്ലയെ യോഗം ആദരിച്ചു.സംസ്ഥാന സെക്രട്ടറി സേതുമാധവന്‍ വിദ്യാഭാസ പുരസ്കാരവും മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ടി എച്ച് നദീറ ജീവകാരുണ്യ സഹായവും വിതരണം ചെയ്തു.

പി എ എം ഇബ്രാഹിം, പി വി പ്രകാശന്‍, ടി ബി നാസര്‍, എം ജി സോമന്‍, സുധീര്‍ ബാബു, രാമചന്ദ്രന്‍, പി ടി ജേക്കബ്, റിയാസ്, എം സി പോള്‍സണ്‍, പി സി ജേക്കബ്, റാണി വിനോദ്, ജെക്സി ഡേവിഡ്, സാം തോമസ്, കെ എസ് നിഷാദ്, ടി ആര്‍ സുധീര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പില്‍, കൗണ്‍സിലര്‍മാരായ ജമീല മുഹമ്മദ്, ദേവൂസ് ആന്റണി, ജബ്ബാര്‍ പാപ്പന തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment