Advertisment

പുളിങ്കുന്ന്‌ കാപ്പില്‍ ഡോ. സി പി ജോസഫ്‌ ഇംഗ്ലണ്ടില്‍ നിര്യാതനായി

author-image
സാബു മാത്യു
New Update

കൊച്ചി:  പുളിങ്കുന്ന്‌ കാപ്പില്‍ ഡോ. സി.പി. ജോസഫ്‌ (88) ഇംഗ്ലണ്ടില്‍ നിര്യാതനായി. സംസ്‌ക്കാരം ഫെബ്രു. 28-ന്‌ രാവിലെ 11.30-ന്‌ ലീക്ക്‌ (ഇംഗ്ലണ്ട്‌) സെന്റ്‌ മേരീസ്‌ കത്തോലിക്ക പള്ളിയില്‍.

Advertisment

ആലപ്പുഴ പുളിങ്കുന്ന്‌ സ്വദേശിയായ ഡോ. സി.പി.ജോസഫ്‌ ചങ്ങനാശ്ശേരി എസ്‌.ബി.കോളേജില്‍ നിന്ന്‌ ബിരുദം നേടി. തുടര്‍ന്ന്‌ ഓസ്‌ട്രേലിയയില്‍ നിന്ന്‌ മെഡിക്കല്‍ ഡിഗ്രി നേടി.

publive-image

എഡിന്‍ബര്‍ഗില്‍ നിന്നും ലണ്ടനില്‍ നിന്നും എഫ്‌.ആര്‍.സി.എസ്‌. നേടിയ ഡോ.ജോസഫ്‌ യു.കെ.യില്‍ നാഷണല്‍ ഹെല്‍ത്‌ സര്‍വ്വീസില്‍ ദീര്‍ഘകാലം സേവനം ചെയ്‌തിട്ടുണ്ട്‌.

ആഫ്രിക്കയിലും കേരളത്തില്‍ കട്ടപ്പന സെന്റ്‌ ജോണ്‍സ്‌ ഹോസ്‌പിറ്റലിലും വാഗമണ്‍ മിഷന്‍ ഹോസ്‌പിറ്റലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇവിടങ്ങളില്‍ പ്രതിഫലം വാങ്ങാതെ ജോലി ചെയ്യുകയായിരുന്നു.

സഹോദരങ്ങള്‍ : സി.പി വര്‍ഗ്ഗീസ്‌ (കാക്കനാട്‌), സി.പി. മാത്യു (പാല), പരേതരായ സി.പി. കുരുവിള (പുളിങ്കുന്ന്‌), ആനിയമ്മ കണ്ടത്തില്‍ (വൈക്കം), സിസിലി ഒറ്റപ്ലാക്കല്‍ (ചങ്ങനാശ്ശേരി), മറിയാമ്മ തേക്കിന്‍കാട്ടില്‍ (ഏറ്റുമാനൂര്‍), പെണ്ണമ്മ പത്താടന്‍ (കറുകുറ്റി).

Advertisment