Advertisment

എറണാകുളം കരയോഗം – പി എസ് ഗോപിനാഥന്‍ നായര്‍ പരിസ്ഥിതി അവാര്‍ഡ് വിതരണം തിങ്കളാഴ്ച

New Update

എറണാകുളം: 2019 ലെ എറണാകുളം കരയോഗം – പി എസ് ഗോപിനാഥന്‍ നായര്‍ പരിസ്ഥിതി അവാര്‍ഡ് 2019 ഏപ്രില്‍ 22 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ടി ഡി എം ഹാളില്‍ കൂടുന്ന യോഗത്തില്‍ തൃശൂര്‍ സ്വദേശി പോള്‍സണ്‍ താമിന് സമ്മാനിക്കും.

 

15001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന 12 -)൦മത് എറണാകുളം കരയോഗം – പി എസ് ഗോപിനാഥന്‍ നായര്‍ പരിസ്ഥിതി അവാര്‍ഡ് കരയോഗം പ്രസിഡന്റ് കെ പി കെ മേനോന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഭൌമദിനാചരണ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ഡോ. എ രാമചന്ദ്രന്‍, വൈസ് ചാന്‍സലര്‍, കുഫോസ് നിര്‍വഹിക്കുന്നതാണ്.

Advertisment