Advertisment

കാറ്റത്ത് മരം ഒടിഞ്ഞു വീണ് പെരുമ്പള്ളി ശ്രീ നരസിംഹസ്വാമി ക്ഷേത്ര നാലമ്പല മേല്‍ക്കൂര തകര്‍ന്നിട്ട് മാസം ഒന്നു കഴിഞ്ഞു. തിരിഞ്ഞു നോക്കാതെ കൊച്ചി ദേവസ്വം

author-image
സുഭാഷ് ടി ആര്‍
Updated On
New Update

മുളന്തുരുത്തി:  പെരുമ്പള്ളി ശ്രീ നരസിംഹസ്വാമി ക്ഷേത്ര മതില്‍കെട്ടിനകത്തെ പാലമരം ഒടിഞ്ഞ് വീണ് ക്ഷേത്ര മേല്‍ക്കൂര തകര്‍ന്നിട്ട് ഒരു മാസം കഴിഞ്ഞു.

ദേവസ്വം അധികൃതരെ ഈ വിവരം അറിയിച്ചിട്ടും തിരിഞ്ഞു പോലും നോക്കുന്നില്ലന്ന് ക്ഷേത്ര വിശ്വാസികള്‍.

Advertisment

publive-image

ക്ഷേത്ര ജീവനക്കാരുടെ നേതൃത്വത്തില്‍ മരം മുറിച്ചുമാറ്റി, മേല്‍ക്കൂര പ്ലാസ്റ്റിക് ഷീറ്റിട്ടു.മഴ പെയ്താല്‍ പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ വെള്ളം അകത്തളങ്ങളെ കുളമാക്കുന്നു.മഴവെള്ളത്തില്‍ കുതിര്‍ന്ന് ഭിത്തികള്‍ക്ക് ബലക്ഷയം ഉണ്ടാകുന്നതില്‍ ക്ഷേത്ര ഉപദേശകസമിതിയ്ക്കും വിശ്വാസികള്‍ക്കും ഉത്ക്കണ്ഠ ഉണ്ട്. ക്ഷേത്ര മതില്‍കെട്ടിനകത്ത് ഒടിഞ്ഞ് വീണ മരം അവിടെ നിന്ന് എത്രയും വേഗം നീക്കം ചെയ്യുകയും വേണം.

publive-image

ക്ഷേത്ര ചൈതന്യത്തിന് ലോപമുണ്ടാക്കുന്നതാണ് പൊട്ടിയ മേല്‍ക്കൂരയും ഒടിഞ്ഞു വീണു കിടക്കുന്ന പാലമരവും. ക്ഷേത്ര ചൈതന്യത്തിന് ലോപമുണ്ടായാല്‍ അത് നാടിനെയും നാട്ടുകാരെയും ബാധിയ്ക്കുമെന്നതിനാല്‍ എത്രയും വേഗം ഇതിന് പരിഹാരം കാണാന്‍ കൊച്ചി ദേവസ്വം അധികൃതര്‍ തയ്യാറാകണമെന്ന് ക്ഷേത്ര വിശ്വാസികള്‍ ആവശ്യപ്പടുന്നു.

publive-image

publive-image

Advertisment