Advertisment

ശ്രീ ശങ്കരാ ആയുര്‍വ്വേദ വൈദ്യശാല എറണാകുളത്ത് എളമക്കരയില്‍

New Update

ഇടപ്പള്ളി:  ചങ്ങനാശ്ശേരി പെരുന്ന ആസ്ഥാനമായ ശ്രീ ശങ്കരാ ആയുര്‍വ്വേദ വൈദ്യശാല എളമക്കരയില്‍ മഠം ജംഗ്ഷനിലുള്ള പുതിയ കെട്ടിടത്തില്‍, സാഹിത്യകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ടി.ജി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പാലാരിവട്ടം ഏഷ്യാനെറ്റ് ഓഫീസിനു സമീപം കൊച്ചാപ്പള്ളി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന വൈദ്യശാലയാണ് കൂടുതല്‍ സൗകര്യങ്ങളോടെ എളമക്കരയിലേയ്ക്ക് മാറിയത്.

ഡോ.ശംഭു രാജചന്ദ്രദാസിന്റെ സേവനം തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും രാവിലെ പത്തുമണി മുതല്‍ വൈകിട്ട് ആറുമണി വരെ ലഭ്യമാണ്.

publive-image

ആയുര്‍വ്വേദ ചികിത്സാരംഗത്ത് പ്രശസ്തരായ ശ്രീ ശങ്കരാ ആയുര്‍വ്വേദ വൈദ്യശാലയ്ക്ക് ഒരു നൂറ്റാണ്ട് തികയുകയാണ്.

publive-image

ഉദ്ഘാടനചടങ്ങില്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ വിശിഷ്ടാതിഥിയായിരുന്നു. ശ്രീ ശങ്കരാ ആയുര്‍വ്വേദ വൈദ്യശാല മാനേജിംഗ് ഡയറക്ടര്‍ ബാലചന്ദ്രദാസ്, ഡോ.വിജയചന്ദ്രദാസ്, ഡോ.ശംഭു രാജചന്ദ്രദാസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisment