Advertisment

ഗാന്ധി ജയന്തി ദിനത്തിൽ തൊഴിലാളി സമൂഹത്തിനിടയിൽ സേവനപ്രവർത്തനങ്ങളുമായി രാജീവ് യൂത്ത് ഫൗണ്ടേഷനും ഐഎൻടിയുസിയും

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: ഗാന്ധി ജയന്തി ദിനത്തിൽ തൊഴിലാളി സമൂഹത്തിനിടയിൽ സേവനപ്രവർത്തനങ്ങളുമായി രാജീവ് യൂത്ത് ഫൗണ്ടേഷനും ഐഎൻടിയുസിയും. ഗാന്ധിജിയുടെ 150 ആമത് ജന്മവാർഷിക ദിനം ഐ എന്‍ ടി യു സിയും രാജീവ് യൂത്ത് ഫൗണ്ടേഷനും ചേർന്ന് നടത്തിയ പരിപാടി ശ്രദ്ധേയമായി.

Advertisment

publive-image

ബ്ലീഡ്‌ ഫോർ ദ നേഷൻ എന്ന പേരിൽ അഞ്ച് ലക്ഷം അംഗങ്ങളെ ചേർത്തു കൊണ്ട് രൂപീകരിക്കുന്ന രക്തദാനസേനയുടെ ജില്ലാതല ഉദ്ഘാടനവും തൊഴിലാളി സംഗമവും തൊടുപുഴ മലങ്കര എസ്റ്റേറ്റിൽ നടന്നു.

ജില്ലാ ചെയർമാൻ ജിനേഷ്‌കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ: എസ് അശോകൻ ഉദ്ഘാടനം ചെയ്തു .കെ.വി ജോർജ് കരിമറ്റം, സിബി ജോസഫ്, ജെയിംസ് മാമ്മൂട്ടിൽ, പി എസ് സിദ്ധാർത്ഥൻ, ബെന്നി പെരുവന്താനം, എ കെ സുരേഷ്കുമാർ, സുരേഷ് ജോസഫ്, വിഷ്ണുവണ്ണപ്പുറം, ബിസ്മോൻ, ജിന്റോ ജോൺ, വിനു വിജയൻ എന്നിവർ പങ്കെടുത്തു.

Advertisment